Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

പുറത്തു പോയപ്പോൾ മകനെ അമ്മ ഏൽപ്പിച്ച് പോയത് വീട്ടിൽ പണിയെടുക്കുന്ന സ്ത്രീയെ; തിരിച്ചു വന്ന അമ്മ കേട്ടത് മൂന്നര വയസ്സുകാരന്റെ ശരീര ഭാഗങ്ങളിൽ 40കാരി കാട്ടിയ കൈക്രിയകൾ; ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഇടപെടലിൽ അറസ്റ്റും; എറണാകുളത്തെ പോക്‌സോ പീഡനക്കേസ് കേട്ട് ഞെട്ടി മലയാളികൾ

പുറത്തു പോയപ്പോൾ മകനെ അമ്മ ഏൽപ്പിച്ച് പോയത് വീട്ടിൽ പണിയെടുക്കുന്ന സ്ത്രീയെ; തിരിച്ചു വന്ന അമ്മ കേട്ടത് മൂന്നര വയസ്സുകാരന്റെ ശരീര ഭാഗങ്ങളിൽ 40കാരി കാട്ടിയ കൈക്രിയകൾ; ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഇടപെടലിൽ അറസ്റ്റും; എറണാകുളത്തെ പോക്‌സോ പീഡനക്കേസ് കേട്ട് ഞെട്ടി മലയാളികൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; മൂന്നര വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചതായുള്ള പരാതിയിൽ 40 കാരി അറസ്റ്റിൽ. എറണാകുളം ജില്ലയിലാണ് സംഭവം. പുറത്തുപോയപ്പോൾ മകനെ നോക്കാൻ മാതാവ് വീട്ടിൽ പണിയെടുക്കുന്ന സ്ത്രീയെ എൽപ്പിക്കുകയായിരുന്നു.

Stories you may Like

തിരിച്ചുവന്നപ്പോൾ കുട്ടി തന്നെ ഈ തന്റെ ശരീരഭാഗങ്ങളിൽ നടത്തിയ വിക്രിയകളെക്കുറിച്ച് മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാവ് വിശദമായിത്തന്നെ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നിർദ്ദേശംകൂടി കണക്കിലെടുത്താണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ സ്ത്രീ ഇപ്പോൾ റിമാന്റിലാണ്.

സംഭവം പരക്കെ ഞെട്ടലുളവാക്കിയിട്ടുണ്ട്. കുരുന്നുകളെ കാമഭ്രാന്തന്മാർ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന നിരവധി വാർത്തകൾ അനുദിനം പുറത്തുവരുന്നുണ്ടെങ്കിലും ഒരു സ്ത്രീ പ്രതിയായി ഇത്തരത്തിൽപ്പെട്ട സംഭവം പുറത്തുവരുന്നത് സമീപകാലത്ത് ആദ്യമായിട്ടാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടികളുമായി അടുപ്പത്തിലാവുകയും പിന്നീട് ഒളിച്ചോടുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത സംഭവങ്ങളിൽ യുവതികൾക്കെതിരെ പൊലീസ് കേസ്സെടുത്ത അപൂർവ്വം സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസ്സുകളിൽ മിക്കതിലും കുട്ടികളുടെ പ്രായം 15 മുകളിലാണ്.

വടക്കാഞ്ചേരിയിൽ 26 കാരി മൂന്നുവയസ്സുള്ള കുട്ടിയുമായി ഓളിച്ചോടിയിരുന്നു.2014-ൽ കാസർകോഡും സമാന സംഭവം ഉണ്ടായിരുന്നു. മൂന്നുകുട്ടികളുടെ മാതാവായ 30 കാരിയാണ് അന്ന് 17 കാരനെയും കൊണ്ട് കടന്നത്. ഇരുവീട്ടുകാരുടെയും പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും ഇരുവരെയും കോയമ്പത്തൂരിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുവരും വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറായതോടെ കേസ്സിൽ പൊലീസിന്റെ ഭാഗത്തുനിന്നും തുടർനടപടികളുണ്ടായില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറത്ത് 38 വയസ്സുകാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒമ്പതു വയസുകാരനെ ഒന്നരവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അന്ന് യുവതിക്കെതിരെ പൊലീസ് കേസ് എടുത്തത്. യുവതിയിൽ നിന്നും നേരിട്ട ചൂഷണം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി കുട്ടിയെ സന്ദർശിച്ച അധികൃതർ അന്ന് വ്യക്താമക്കിയിരുന്നു. എറണാകുളത്തെ മൂന്നരവയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ് പുറത്ത് വന്നതോടെ ഞെട്ടലോടെയാണ് കേരളം ഇത് നോക്കികാണുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP