Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറരവയസ്സുകാരിയെ പീഡിപ്പിച്ചത് 56വയസ്സുകാരൻ; മകളുടെ കൂട്ടുകാരിയായ പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പ്രലോഭിപ്പിച്ച് തൊടിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി കുറ്റക്കാരനെന്ന് വിധിച്ച് പോക്സോ കോടതി

ആറരവയസ്സുകാരിയെ പീഡിപ്പിച്ചത് 56വയസ്സുകാരൻ; മകളുടെ കൂട്ടുകാരിയായ പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പ്രലോഭിപ്പിച്ച് തൊടിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി കുറ്റക്കാരനെന്ന് വിധിച്ച് പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: ആറരവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് 56വയസ്സുകാരനായ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ പിതാവ്, മകളുടെ കൂട്ടുകാരിയായ പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പ്രലോഭിപ്പിച്ച് തൊടിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി കുറ്റക്കാരൻതന്നെയെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ബാലികയെ ബലാൽസംഗം ചെയ്ത പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ഇന്നാണ് കണ്ടെത്തിയത്. മങ്കട വെള്ളില തായാട്ടുപീടികക്കൽ അബ്ദുൽ അസീസ് എന്ന അസീസ് (56) നെയാണ് ജഡ്ജി എ വി നാരായണൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാൾക്കുള്ള ശിക്ഷ ജൂലൈ രണ്ടിന് പ്രസ്താവിക്കും.2014 ഏപ്രിൽ 28നാണ് കേസിന്നാസ്പദമായ സംഭവം. മകളുടെ കൂട്ടുകാരിയായ ബാലിക കളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. കുട്ടിയെ തൊടിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. മദ്രസയിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയെ അദ്ധ്യാപകർ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് മങ്കട പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്.

പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന മറ്റൊരുകേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പുതിയ പുരയിൽ ജവാദ് എന്ന അബു(29)വിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. മാർച്ച് പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി എടക്കര പാലുണ്ടയിലായിരുന്നു താമസിച്ചിരുന്നത്. മെയ് 30ന് എടക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം 12വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ദിവസങ്ങൾക്ക് മുമ്പ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടിപ്പരുത്തി ഇല്ലത്ത് പടി നിഷാന്ത് (28)നെയാണ് വളാഞ്ചേരി എസ്എച്ച് ഒ എസ്‌പി.സുധീരൻ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഈരീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയുള്ള വ്യാപകമായ പീഡനങ്ങളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പൊതു സ്ഥലത്തു വെച്ച് ഉടുമുണ്ട് മാറ്റി രഹസ്യാവയവയം കാണിച്ച് അപമാനിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മദ്ധ്യവയസ്‌കന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

തിരൂർ പുതുപ്പള്ളി അഴീക്കൽ സുബ്രഹ്മണ്യൻ (55)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ വി നാരായണൻ തള്ളിയത്. പതിമൂന്നുകാരിയായ പെൺകുട്ടിയാണ് കേസിലെ പരാതിക്കാരി. 2019 മാർച്ച് 22ന് പുതുപ്പള്ളിയിൽ വച്ചാണ് സംഭവം. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് പ്രതി ഒളിവിൽ പോകുകയായിരുന്നു.അതേ സമയം കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം മലപ്പുറം ജില്ലയിൽ അവതാളത്തിലാണ്, കുട്ടികൾക്കെതിരെ അതിക്രമം ജില്ലയിൽ വർധിക്കുമ്പോഴാണ് ബാല സംരക്ഷണ സമിതിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP