Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അത് ബാഡ് ടച്ചാണ്.... അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്.... മാമനെ ശിക്ഷിക്കണം.... വിസ്താര വേളയിൽ ഒമ്പതു വയസുകാരൻ കോടതിയിൽ പറഞ്ഞ മൊഴി നിർണ്ണായകമായി; പോക്‌സോ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും

അത് ബാഡ് ടച്ചാണ്.... അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്.... മാമനെ ശിക്ഷിക്കണം.... വിസ്താര വേളയിൽ ഒമ്പതു വയസുകാരൻ കോടതിയിൽ പറഞ്ഞ മൊഴി നിർണ്ണായകമായി; പോക്‌സോ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: അത് ബാഡ് ടച്ചാണ്, അതിനാൽ മാമൻ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. വിസ്താര വേളയിൽ ഒമ്പതു വയസുകാരൻ കോടതിയിൽ പറഞ്ഞ മൊഴിയാണിത്. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്‌കൂളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും പീഡനമേറ്റ ഒമ്പത് വയസ്സുള്ള ആൺകുട്ടി കോടതിയിൽ മൊഴി കൊടുത്തിരുന്നു.

ഈ ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച പോക്‌സോ കേസിലാണ് പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. മണക്കാട് കാലടി സ്വദേശി വിജയകുമാറി(54)നെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.

2020 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയിൽ നിൽക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരോ വന്നതിനാൽ പ്രതി പിടി വിട്ടു. പേടിച്ച് വീടിനകത്തേയ്ക്ക് കുട്ടി ഓടിപ്പോയി.

അമ്മയോട് സംഭവം പറയുമ്പോൾ പ്രതി വീടിന്റെ പിൻഭാഗത്ത് വന്നിട്ട് കുട്ടിയെ വീണ്ടും വിളിച്ചു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്ന് കളഞ്ഞു.സംഭവത്തിനെ കുറിച്ച് വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാൽ പൊലീസിൽ പരാതി നൽകണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് തുമ്പ പൊലീസ് കേസ് എടുത്തത്.

കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതി പിഴ തുക നൽക്കുകയാണെങ്കിൽ അത് വാദിക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP