Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛന്റെ പീഡനം കേസായപ്പോൾ കുട്ടി ചിൽഡ്രൻസ് ഹോമിൽ എത്തി; ന്യൂമോണിയ ബാധിച്ചുള്ള സ്വാഭാവിക മരണമെന്ന് പറയുമ്പോഴും പതിനാലുകാരിയുടെ ദേഹത്ത് പത്തിലേറെ മുറിവുകൾ; പോക്‌സോ ഇരയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; പരാതിയുമായി കുട്ടിയുടെ അമ്മ

അച്ഛന്റെ പീഡനം കേസായപ്പോൾ കുട്ടി ചിൽഡ്രൻസ് ഹോമിൽ എത്തി; ന്യൂമോണിയ ബാധിച്ചുള്ള സ്വാഭാവിക മരണമെന്ന് പറയുമ്പോഴും പതിനാലുകാരിയുടെ ദേഹത്ത് പത്തിലേറെ മുറിവുകൾ; പോക്‌സോ ഇരയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; പരാതിയുമായി കുട്ടിയുടെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

കാലടി: പോക്‌സോ കേസിൽ ഇരയായി ചിൽഡ്രൻസ് ഹോമിൽ കഴിയവേ മരിച്ച ഭിന്നശേഷിക്കാരിയായ പതിനാലുകാരിയുടെ മൃതദേഹത്തിൽ പത്തിലേറെ മുറിവുകളുടെ അടയാളങ്ങളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചർച്ചയാക്കുന്നത് ദുരൂഹതകൾ. ന്യൂമോണിയ ബാധിച്ചുള്ള സ്വാഭാവിക മരണമാണ് സംഭവിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ശരീരത്തിലെ മുറിവുകളിൽ സംശയങ്ങൾ ഏറെയാണ്.

പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ വീട്ടിൽ നിന്നു കൊണ്ടു പോകുമ്പോൾ കുട്ടിയുടെ ശരീരത്തിൽ ഒരു മുറിവുമുണ്ടായിരുന്നില്ലെന്ന് അന്നത്തെ മെഡിക്കൽ റിപ്പോർട്ടിലുണ്ടെന്നാണു വീട്ടുകാരുടെ വാദം. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് മേധാവികൾക്കും പരാതി നൽകിയിരുന്നു. കുട്ടിയുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

പൂർണ ആരോഗ്യവതിയായ കുട്ടി എങ്ങനെ പെട്ടെന്ന് മരിച്ചെന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിന് മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും ആരോപിച്ചിരുന്നു. ഇതിന് കൂടുതൽ ബലമേകുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർച്ച്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം എന്നാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌ര വ്യക്തമാക്കുന്നു. ന്യുമോണിയയാണ് മരണകാരണം എന്നാണ് നിഗമനം. കുട്ടി ശ്വാസതടസ്സം നേരിട്ടിരുന്നു. മെഡിക്കൽ രേഖകളിൽ ഇക്കാര്യം വ്യക്തമായെന്നും ഡിസിപി. പറഞ്ഞിരുന്നു.

ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അച്ഛൻ പീഡിപ്പിച്ചു എന്ന പരാതിയെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി. അച്ഛൻ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് ഇതിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. പിറ്റേന്ന് തന്നെ ചൈൽഡ് വെൽഫെയർ മെമ്പർ വീട്ടിലെത്തി കുട്ടിയെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചിരുന്നതാണ്. കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്കാണ് മാറ്റിയത്.

എന്നാൽ അവിടേക്ക് കൊണ്ടുവരുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന കുട്ടി ജനുവരി 11-ന് പെട്ടെന്ന് മരിച്ചുവെന്ന വാർത്തയാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന വിവരം കിട്ടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം പൊലീസും നൽകുന്നില്ല.

ഡിസംബർ 30 മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി, കുട്ടിയുടെ മുത്തശ്ശി സിറ്റി പൊലീസ് കമ്മീഷണർക്കും ആലുവ പൊലീസ് സൂപ്രണ്ടിനും പരാതി നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP