Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതികളെ പിടിക്കാൻ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രാ തെരേസയെ സ്ഥലം മാറ്റിയവർ നിസ്സാരക്കാരല്ല! പോക്‌സോ കേസ് അട്ടിമറിച്ച് ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം സമർപ്പിച്ച് പൊലീസിന്റെ അത്യുഗ്രൻ കൂറുമാറ്റം; 10 ഡി വൈ എഫ് ഐ - സി പി എം കാരടക്കം 19 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്: തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ കേസ് അന്വേഷണം പ്രതികൾക്ക് വേണ്ടിയായപ്പോൾ

പ്രതികളെ പിടിക്കാൻ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രാ തെരേസയെ സ്ഥലം മാറ്റിയവർ നിസ്സാരക്കാരല്ല! പോക്‌സോ കേസ് അട്ടിമറിച്ച് ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം സമർപ്പിച്ച് പൊലീസിന്റെ അത്യുഗ്രൻ കൂറുമാറ്റം; 10 ഡി വൈ എഫ് ഐ - സി പി എം കാരടക്കം 19 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്: തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ കേസ് അന്വേഷണം പ്രതികൾക്ക് വേണ്ടിയായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോക്‌സോ കേസ് അട്ടിമറിച്ച് ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ എല്ലാ പ്രതികളെയും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ ഡി വൈ എഫ് ഐ - സി പി എം പ്രാദേശിക നേതാക്കളുൾപ്പെട്ട ജാമ്യമില്ലാ ലൈംഗിക പീഡന പോക്‌സോ കേസ് വെള്ളം ചേർത്ത് ജാമ്യം ലഭിക്കാവുന്ന മാനഭംഗക്കേസാക്കി തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.

തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്താൽ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് ഗൗരവമേറിയ പോക്‌സോ വകുപ്പ് കുറവു ചെയ്ത് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകളിട്ട് കുറ്റപത്രം സമർപ്പിച്ചത്. സ്റ്റേഷനതിർത്തിക്കകത്ത് താമസിക്കുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീടാക്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കേസിൽ 10 ഡി വൈ എഫ് ഐ , സി പി എം പ്രവർത്തകരടക്കം 19 പ്രതികളെ സെപ്റ്റംബർ 26 ന് ഹാജരാക്കാൻ കോടതി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു.

ഡി വൈ എഫ് ഐ - സി പി എമ്മുകാരായ ദേവദാസ് , ശശി , സുകു , ശ്രീദേവ് , രാജീവ് , അപ്പുണ്ണി , സൂരജ് , കൃഷ്ണൻകുട്ടി , ബിജു , സുമേഷ് , രേഷ്മ , അനുപമ , ഷീല , സുകന്യ , രമണി , അമ്പിളി , ശാന്തി , ബിന്ദു , മിനിമോൾ എന്നീ പ്രതികളെ ഹാജരാക്കാനാണുത്തരവ്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷൻ പരിധിക്കകം താമസിക്കുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീടാക്രമിച്ച് അസഭ്യം വിളിക്കുകയും ചെയ്ത ജാമ്യമില്ലാ ലൈംഗിക പീഡന - പോക്‌സോ കേസാണ് ഭരണകക്ഷിയുടെ ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള സ്വാധീനത്താൽ ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം കോടതിയിൽ മെഡിക്കൽ കോളേജ് പൊലീസ് സമർപ്പിച്ചത്.

കേസിൽ അറസ്റ്റ് ചെയ്ത പതിമൂന്നും പതിനാലും പ്രതികളും കുന്നുകുഴി സ്വദേശികളുമായ ശ്രീദേവ് , രാജീവ് എന്നീ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സ്റ്റേഷൻ ഉപരോധത്തിനിടെ സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് ജില്ലാ കോടതി 2019 ഫെബ്രുവരി 14 ന് ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളായ 2 ഡിവൈഎഫ് ഐ ക്കാരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. റിമാന്റിൽ കഴിയുന്ന ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.

ഭരണ കക്ഷിയിലെ നേതാക്കളെന്ന പേരിൽ നിയമം കയ്യിലെടുത്താൽ സംസ്ഥാനത്ത് അരാജകത്വമുണ്ടാകും. ഗൗരവമേറിയ കുറ്റകൃത്യം ആരോപിക്കുന്ന കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം കൃത്യത്തിലുൾപ്പട്ടവരെ ജാമ്യത്തിൽ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്റ്റേഷൻ ക്യാമറയിൽ പതിഞ്ഞ തിരിച്ചറിയാനുള്ള മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ജഡ്ജി കെ.ബാബു ചൂണ്ടിക്കാട്ടിയിരുന്നു.

ഡി വൈ എഫ് ഐ ക്കാരായ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരനായ കുന്നുകുഴി ബണ്ടിൽവീട്ടിൽ മനു എന്ന മനോജ് ( 30 ) , ഈ റോഡ് ബ്രാഞ്ച് സെക്രട്ടറി നിഥിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ജനുവരി 23 നാണ് കേസിനാസ്പദമായ സ്റ്റേഷനാക്രമണ സംഭവം നടന്നത്. പോക്‌സോ കേസിൽ കേസിൽ അറസ്റ്റ് ചെയ്ത സി പി എം പ്രവർത്തകരായ രാജീവ് , ശ്രീദേവ് എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നേതാക്കളടക്കം അമ്പതോളം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്. കല്ലേറിൽ സ്റ്റേഷനിലെ ജനൽചില്ലുകൾ തകർന്നതിലും മറ്റും ആയിരത്തഞ്ഞൂറ് രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഈ കേസിലെ പ്രധാന പ്രതികളെ തൈക്കാട് മേട്ടുക്കട സി പി എം ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിപ്പിച്ചിരിക്കുന്നതായി ലഭിച്ച സ്‌പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻ സി സി പി ചൈത്രാ തെരേസ ജോൺ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്തത് വിവാദമായിരുന്നു. ജനുവരി 25 ന് രാത്രിയിലാണ് റെയ്ഡ് നടന്നത്. അതേ സമയം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ റെയ്ഡ് ചെയ്യാൻ വരുന്ന വിവരം ജില്ലാ കമ്മിറ്റിക്ക് ചോർത്തി നൽകി. മേലുദ്യോഗസ്ഥരും റെയ്ഡിൽ നിന്ന് പിന്മാറാൻ ചൈത്രയെ ഉപദേശിച്ചു. എന്നാൽ ചൈത്ര ഡ്യൂട്ടിയിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു.

റെയ്ഡിന് ചെന്നപ്പോൾ സി പി എം പ്രാദേശിക നേതാക്കളടങ്ങുന്ന സംഘം ചൈത്രയെയും പൊലീസ് പാർട്ടിയെയും ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടഞ്ഞു. എന്നാൽ ഓഫീസ് കെട്ടിടം സെർച്ച് ചെയ്യാതെ താൻ മടങ്ങില്ലെന്ന് ഉറച്ച നിലപാടെടുത്തു. ഈ സമയത്തിനകം തന്നെ പ്രതികളെ അവിടെ നിന്നും സി പി എം കാർ മാറ്റി. അതിനാൽ റെയ്ഡ് നടത്തിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ചൂടാറും മുമ്പേ സി പി എം നേതാക്കളുടെ സ്വാധീനത്താൽ മണിക്കൂറുകൾക്കകം ആഭ്യന്തര മന്ത്രി പിണറായി വിജയൻ തെരേസയെ സ്ഥാന ഭ്രഷ്ഠയാക്കി വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റി.

റെയ്ഡ് വിവരം ചോർത്തിയത് സ്റ്റേഷനിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിൽ നിന്നാണെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ കാൾ ഡീറ്റയിൽസ് റെക്കോഡ് (സി ഡി ആർ) പരിശോധിച്ചാണ് സൈബർ സെൽ കണ്ടെത്തി റിപ്പോർട്ട് മേലാവിലേക്ക് നൽകിയത്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസിന്റെ തലപ്പത്തുള്ളവർ സ്‌പെഷ്യൽ ബ്രാഞ്ച് രഹസ്യ റിപ്പോർട്ട് സി പി എമ്മിന് ചോർത്തിയ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും വേണ്ടെന്ന് നിർദ്ദേശിച്ച് പി.ആർ (പണിഷ്‌മെമെന്റ് റോൾ) ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP