Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത് അടുത്ത സുഹൃത്തുക്കളും സഹപാഠികളുമായ രണ്ടു പ്ലസ്ടു വിദ്യാർത്ഥിനികൾ; ഇന്നലെ ഉച്ചവരെ സ്‌കൂളിൽ ഉണ്ടായിരുന്ന ഇരുവരും ക്ലാസ് കഴിഞ്ഞെത്തിയ ശേഷം കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലെത്തി; മുകളിലെ മുറിയിൽ കയറിയ ഇരുവരും ഏറെക്കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്നറിയാൻ പൊലീസ് അന്വേഷണം

കണ്ണൂരിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത് അടുത്ത സുഹൃത്തുക്കളും സഹപാഠികളുമായ രണ്ടു പ്ലസ്ടു വിദ്യാർത്ഥിനികൾ; ഇന്നലെ ഉച്ചവരെ സ്‌കൂളിൽ ഉണ്ടായിരുന്ന ഇരുവരും ക്ലാസ് കഴിഞ്ഞെത്തിയ ശേഷം കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലെത്തി; മുകളിലെ മുറിയിൽ കയറിയ ഇരുവരും ഏറെക്കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്നറിയാൻ പൊലീസ് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ചക്കരക്കൽ (കണ്ണൂർ): കണ്ണൂരിൽ ചക്കരയ്ക്കലിൽ സഹപാഠികളാണ് രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളെയാണു തലമുണ്ടയിൽ ഒരു കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്നലെ ഉച്ചവരെ ഇരുവരും സ്‌കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇവർ കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച് വീടിന് മുകളിലെ മുറിയിൽ കയറി. മുറിയിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടികാർ കതകിൽ മുട്ടിവിളിച്ചു. എന്നാൽ, മുറി തുറക്കാതെ വന്നതോടെ കൂടുതൽ പരിശോധിച്ചു വാതിൽ ബലമായി തുറന്ന് അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന ഇരുവരെയുമാണ് കണ്ടത്.

ഉടൻ ഇവരെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും അവളരെ അടുത്ത സുഹൃത്തുക്കളും ആത്മബന്ധം സൂക്ഷിക്കുന്നവരുമാണെന്ന് സുഹൃത്തുക്കളായ മറ്റ് വിദ്യാർത്ഥികൾ പറയുന്നു. ആത്മഹത്യ ചെയ്യാൻ തക്കെ കാരണം എന്തെങ്കിലുമുണ്ടെനന്ന് അറിവായിട്ടുമില്ല.

മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും കൂടുൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ എന്താണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന വ്യക്തമാകുയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP