Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

മദ്യ ലഹരി മൂത്തപ്പോൾ കടത്തിണ്ണയിൽ ഉറങ്ങുന്നവരെ കണ്ടപ്പോൾ തെറി പറയണമെന്ന് തോന്നി; തിരിച്ച് മറുപടി ഇല്ലാത്തതിനാൽ ബൈക്കിൽ നിന്നും ചാടിയിറങ്ങി മർദ്ദിച്ചു; ഓച്ചിറയിൽ കടത്തിണ്ണയിൽ ഉറങ്ങികിടന്ന വയോധികരെ ആക്രമിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; കരഞ്ഞുവിളിച്ച് കുറ്റസ്സമ്മതം നടത്തിയതിന് പിന്നാലെ കുട്ടികളെ ജുവനൈൽ ഹോമിലയച്ച് പൊലീസ്; സംഭവത്തെ ശക്തമായി അപലപിച്ച് സോഷ്യൽ മീഡിയ

മദ്യ ലഹരി മൂത്തപ്പോൾ കടത്തിണ്ണയിൽ ഉറങ്ങുന്നവരെ കണ്ടപ്പോൾ തെറി പറയണമെന്ന് തോന്നി; തിരിച്ച് മറുപടി ഇല്ലാത്തതിനാൽ ബൈക്കിൽ നിന്നും ചാടിയിറങ്ങി മർദ്ദിച്ചു; ഓച്ചിറയിൽ കടത്തിണ്ണയിൽ ഉറങ്ങികിടന്ന വയോധികരെ ആക്രമിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; കരഞ്ഞുവിളിച്ച് കുറ്റസ്സമ്മതം നടത്തിയതിന് പിന്നാലെ കുട്ടികളെ ജുവനൈൽ ഹോമിലയച്ച് പൊലീസ്; സംഭവത്തെ ശക്തമായി അപലപിച്ച് സോഷ്യൽ മീഡിയ

പീയൂഷ് ആർ

കൊല്ലം: കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികരെ ക്രൂരമായി തല്ലിച്ചതച്ച പ്ലസ്ടു വിദ്യാർത്ഥികൾ പൊലീസിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് കുറ്റസമ്മതം നടത്തി. മദ്യപിച്ചതിന്റെ പുറത്ത് നടത്തിയ പേക്കൂത്താണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. രണ്ട് ദിവസം മുൻപ് ഓച്ചിറയിലെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികരെ മർദ്ദിച്ച സംഭവത്തിൽ പിടിയിലായ പായിക്കുഴി സ്വദേശികളായ പ്ലസ്ടു വിദ്യാർത്ഥികളാണ് പൊലീസിന്റെ മുന്നിൽ കുറ്റസമ്മതം നടത്തിയത്. 27 ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ഓച്ചിറ റീജൻസി ഹാളിന്റെ സമീപത്തുള്ള കടമുറികളുടെ തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശി ശശി (60)യും മറ്റു രണ്ടുപേരും.

ഈ സമയം ബൈക്കിലെത്തിയ യുവാക്കൾ മൂടിപുതച്ചു കിടന്നുറങ്ങുകയായിരുന്ന വയോധികരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടകളുടെ മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് യുവാക്കളുടെ ക്രൂര കൃത്യം പുറത്തറിഞ്ഞത്. ബൈക്കിലെത്തിയ യുവാക്കളിൽ ഒരാൾ ആദ്യം എത്തി കിടന്നുറങ്ങുന്ന ഒരു വയോധികന്റെ തലയിൽ മർദ്ദിച്ചു. മർദ്ദനമേറ്റ വയോധികൻ ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നതോടെ വീണ്ടും മർദ്ദിച്ചു. ഈ സമയം മറ്റൊരു യുവാവും എത്തി മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം യുവാക്കൾ ബൈക്കിൽ കയറി പോകുകയും ചെയ്തു.

Stories you may Like

പിറ്റേന്ന് രാവിലെ മർദ്ദനമേറ്റ ശശി ഈ കടകളിൽ എത്തി വിവരം പറഞ്ഞു. ഇതിനെതുടർന്ന് സ്ഥാപന ഉടമകൾ ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടിവിയിലെ ദൃശ്യങ്ങൾ പരിശോദിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്റെ വിവരം അറിയുന്നത്. തുടർന്ന് ഉടമകൾ ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ സഹായം ലഭ്യമാക്കി. പിന്നീട് ഓച്ചിറ പൊലീസിൽ ഇവർ പരാതി നൽകി. തെളിവുകളായി ദൃശ്യങ്ങളും കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ കാണുന്നവരെക്കുറിച്ചു വിവരം ലഭിക്കുന്നവർ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് എസ്ഐ അറിയിച്ചിരുന്നു.

ഇതിനെ തുടർന്ന് ദൃശ്യങ്ങളിൽ നിന്നും ഇവരെ മനസ്സിലായ പായിക്കുഴി സ്വദേശിയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുഹൃത്തുക്കളുടെ ഒപ്പം മദ്യപിച്ചിട്ട് തിരികെ പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ഇരുവരും പ്ലസ്ടു കഴിഞ്ഞ് തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു. 26 ന് ലോക ലഹരി വിരുദ്ധ ദിനമായിരുന്നതിനാൽ മദ്യം ലഭ്യമല്ലായിരുന്നു. നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം സുഹൃത്തുക്കളുമായി ചേർന്ന് കഴിച്ചിട്ട് വരികയായിരുന്നു ഇരുവരും. പൊലീസിന് മുന്നിൽ ഇരുവരും പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് പോട്ടിക്കരഞ്ഞ് ക്ഷമ പറഞ്ഞു. ബോധമില്ലാതെ ചെയ്ത തെറ്റിന് മാപ്പ് തരണമെന്നും കേസെടുക്കരുതെന്നു പറഞ്ഞു കരഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.

അറസ്റ്റ് ചെയ്ത ഇരുവരെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓച്ചിറ എസ്‌ഐ എൻ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ശശി ഓച്ചിറയിൽ എത്തിയിട്ട് മുപ്പത് വർഷമായി. ഓച്ചിറയിൽ കടത്തിണ്ണയിൽ ഇരുന്നൂറോളം ആളുകൾ ഉറങ്ങാറുണ്ട്. ക്ഷേത്രത്തിലെ അന്തേവാസികളായ കുട്ടികൾ, സ്ത്രീകൾ, വയോധികർ, വികലാംഗർ എന്നിവരാണ് ഇവരിലേറെയും. അതേ സമയം യുവാക്കളെ കണ്ടെത്താനായി സ്ഥാപന ഉടമകൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുയർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP