Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആളുമാറിയുള്ള മർദ്ദനത്തിൽ പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവം: പെൺകുട്ടിയുടെ പിതാവിനും പങ്ക്? സിപിഎം നേതാവ് കൂടിയായ സരസൻ പിള്ളയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ; അറസ്റ്റിലായ പ്രതി കൊല്ലം ജില്ല ജയിൽ വാർഡൻ വിനീതിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; വിനീതിനൊപ്പമുണ്ടായിരുന്നവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ്

ആളുമാറിയുള്ള മർദ്ദനത്തിൽ പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവം: പെൺകുട്ടിയുടെ പിതാവിനും പങ്ക്? സിപിഎം നേതാവ് കൂടിയായ സരസൻ പിള്ളയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ; അറസ്റ്റിലായ പ്രതി കൊല്ലം ജില്ല ജയിൽ വാർഡൻ വിനീതിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; വിനീതിനൊപ്പമുണ്ടായിരുന്നവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ്

ആർ പീയൂഷ്

കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് പ്ലസ്ടു വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. പെൺകുട്ടിയുടെ പിതാവായ സിപിഎം നേതാവിനും പങ്കുണ്ടെന്ന് നാട്ടുകാർ. സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടി സരസൻ പിള്ളയും കൊലപാതകത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ് മാർട്ടം നടത്തിയ ശേഷം മൃതദേഹവുമായി നാട്ടുകാർ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

മർദ്ദനമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു വിനീതിന്റെ നേതൃത്വത്തിൽ പ്ല്സ് ടു വിദ്യാർത്ഥിയായിരുന്ന രഞ്ജിത്തിനെ വീട്ടിൽ കയറി മർദ്ദിക്കുന്നത്. ആളുമാറിയായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. അതേസമയം സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് രഞ്ജിത്തിന് മർദ്ദനമേൽക്കേണ്ടി വന്നതെന്ന് നാട്ടുകാർ പറയുന്നുണ്ട്. പ്രതി വിനീത് സരസൻ പിള്ളയുടെ സഹോദരന്റെ മകനാണ്.

മകനെ മർദ്ദിച്ച സംഭവത്തിൽ വിനീതിനും മറ്റുള്ളവർക്കുമെതിരേ രഞ്ജിത്തിന്റെ അമ്മ രജനി ചവറ തെക്കുഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതാണ്. പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രഞ്ജിത്ത് പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നതുമാണ്. എന്നാൽ ഫ്രെബുവരി 16 ന് നടന്ന മർദ്ദനത്തിൽ പരാതി കിട്ടി പത്തു ദിവസത്തോളം കഴിഞ്ഞിട്ടും വിനീത് ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചിരുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒടുവിൽ രഞ്ജിത്തിന്റെ മരണശേഷമാണ് ഈ വിഷയത്തിൽ പൊലീസ് കാര്യമായി ഇടപെടുന്നതെന്നും വനീതിനെ അറസ്റ്റ് ചെയ്യുന്നതെന്നും അയൽവാസികൾ ആരോപിക്കുന്നു.

രഞ്ജിത്തിന്റെ മരണശേഷം ഒളിവിൽ പോയിരുന്ന വിനീതിനെ ചവറ തെക്കുഭാഗം പൊലീസ് ആണ് അറസ്റ്റ് ചെയ്യുന്നത്. വിനീതിനെ ചോദ്യം ചെയ്ത് വരികയാണെന്നും മർദ്ദിച്ച സംഭവത്തിൽ ഇയാൾക്കെതിരേ നേരത്തെ തന്നെ കേസ് ചാർജ്ജ് ചെയ്തിട്ടുള്ളതാണെന്നും പൊലീസ് പറയുന്നു. ഇൻക്വസ്റ്റിന് ശേഷമേ വിനീതിനെതിരേ കൊലപാതക കുറ്റം ഉൾപ്പടെയുള്ള കേസുകൾ ചാർജ് ചെയ്യുന്ന കാര്യങ്ങൾ തീരുമാനിക്കൂ എന്നും തെക്കുംഭാഗം പൊലീസ് അറിയിച്ചു. രഞ്ജിത്തിനെ മർദ്ദിക്കാൻ വിനീതിനൊപ്പമുണ്ടായിരുന്നവരെയും ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ജയിൽ വാർഡനായ വിനീതിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കത്ത് നൽകിയിട്ടുണ്ട്.

രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.. കൂലിപ്പണികാരനായ രാധാകൃഷ്ണനാണ് രഞ്ജിത്തിന്റെ പിതാവ്. അമ്മ രജനി, സഹോദരൻ രാഹുൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP