Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ നിയന്ത്രണം അജ്ഞാത സംഘത്തിന്; മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടതും അവസാന ടാസ്‌കിന്റെ ഭാഗം; എല്ലാം മനസ്സിലാക്കിയിട്ടും ആരും ഒന്നും ചെയ്തില്ല; വണ്ടന്മെട്ടിനെ ഞെട്ടിച്ച് രണ്ടു മരണങ്ങൾ; കൂടുതൽ പ്ലസ് ടുക്കാർ ഓൺലൈൻ ഗെയിമിന് അടിമകളോ? ഇന്റർനെറ്റ് ചതിയിൽ ആശങ്ക ഉയരുമ്പോൾ

നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ നിയന്ത്രണം അജ്ഞാത സംഘത്തിന്; മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടതും അവസാന ടാസ്‌കിന്റെ ഭാഗം; എല്ലാം മനസ്സിലാക്കിയിട്ടും ആരും ഒന്നും ചെയ്തില്ല; വണ്ടന്മെട്ടിനെ ഞെട്ടിച്ച് രണ്ടു മരണങ്ങൾ; കൂടുതൽ പ്ലസ് ടുക്കാർ ഓൺലൈൻ ഗെയിമിന് അടിമകളോ? ഇന്റർനെറ്റ് ചതിയിൽ ആശങ്ക ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: വണ്ടന്മെട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കുമ്പോൾ നിറയുന്നത് കരുതലിന്റെ അഭാവം. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ കൂടുതൽ കുട്ടികൾ ഈ മേഖലയിൽ ഓൺലൈൻ ഗെയിംമിന് അടിമകളാണെന്ന് വ്യക്തമാകുകയാണ്.

രണ്ടാമത് മരിച്ച വിദ്യാർത്ഥിയും മരണരംഗങ്ങൾ 'ലൈവ്' ഇട്ടിരുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദ്ദേശം. ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദ്ദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ് പരിശോധനയ്ക്ക് അയച്ചു. അതിന് അപ്പുറത്തേക്ക് ഒന്നും നടന്നില്ല. കൂടുതൽ കുട്ടികൾ ആ ഗെയിംമിന് അടിമകളാണോ എന്ന് പരിശോധിച്ചില്ല.

ഇന്നലെ രാത്രി ലാപ്‌ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി പൊലീസ് സംശയിക്കുന്നുണ്ട്. അതിവേഗ ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ കുട്ടികൾക്കും എന്തും സംഭവിക്കും. അതിന് വേണ്ടിയുള്ള കരുതൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആദ്യം മരിച്ച വിദ്യാർത്ഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണു പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് ഓൺലൈൻ സംഘത്തിലേക്കുള്ള ആദ്യ സൂചന കിട്ടിയത്. നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം നിയന്ത്രിക്കുന്നതായും അവരുടെ നിർദ്ദേശമനുസരിച്ചാണു വിദ്യാർത്ഥി ഏതാനും കാലമായി ജീവിച്ചിരുന്നതെന്നും പൊലീസും സ്ഥിരീകരിക്കുന്നു.

അടുത്തയിടെയായി വിദ്യാർത്ഥി ജീവിതശൈലിയിൽ മാറ്റം വരുത്തിയിരുന്നതായി പൊലീസ് പറയുന്നു. കിടപ്പുമുറിക്കുള്ളിൽ പല വർണങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് നിറം മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചു. അജ്ഞാതസംഘം ഓൺലൈനായി നൽകിയ ടാസ്‌കുകൾ പൂർത്തിയാക്കിയ ശേഷമാണു വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

കുട്ടിയുടെ ഫോണിൽ നിന്ന് ചില ഓൺലൈൻ ഗെയിമുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതൽ വിദ്യാർത്ഥികളുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീടു രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണു കണ്ടെത്തിയത്.

കുട്ടികളെ വഴിതെറ്റിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടെന്ന അഭിപ്രായം ശക്തമാണ്. ഇതിനുള്ള മാർഗരേഖയുടെ കരട് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇതനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരും. വാതുവെപ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓൺലൈൻ ഗെയിമുകൾക്ക് അനുമതിയുണ്ടാകില്ലെന്നും കരടിൽ പറയുന്നു. പക്ഷേ ഇതൊന്നും ഇനിയും യാഥാർത്ഥ്യമായിട്ടില്ല.

സർക്കാർ നിയോഗിച്ച വിദഗ്ധരുടെ ഒരു പാനലാണ് കരട് തയ്യാറാക്കിയത്. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളിൽ ഓൺലൈൻ ഗെയിമുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയുടെ കരടാണ് തയ്യാറാക്കിയത്. ഓൺലൈൻ ഗെയിമുകൾ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജീവൻ എടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തുടനീളം റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടു വരുന്നത്. ഇത് വേഗത്തിൽ കൊണ്ടു വരേണ്ട ആവശ്യകതയാണ് വീണ്ടും ചർച്ചയാക്കുന്നത്.

ഒരു വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ് ഇന്ന് ഓൺലൈൻ ഗെയിമുകൾ. സാഹസികതയും സംഘട്ടനങ്ങളും വെടിവെപ്പും നിറഞ്ഞ കളികൾ നഗര-ഗ്രാമ ഭേദമന്യേ പടർന്നു പിടിച്ചിരിക്കുന്നു. സ്മാർട്ട് ഫോണിന്റെ വരവും ഇന്റർനെറ്റിന്റെ ലഭ്യതയുമാണ് സമൂഹത്തിൽ ഇത് വ്യാപകമാകാനും ഇളം തലമുറ അഡിക്റ്റാകാനും ഇടയാക്കിയത്. പഠനത്തിനും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്കും വിനിയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമാകുന്നത്. കുട്ടികൾ ശരാശരി ഏഴ് മണിക്കൂറിൽ കൂടുതൽ ഓൺലൈൻ വിനോദങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങളുടെ വെളിപ്പെടുത്തൽ.

ലരും ഒരു നേരമ്പോക്കിനു തുടങ്ങുന്നതാണ് ഓൺലൈൻ ഗെയിം. താമസിയാതെ അതിന്റെ അടിമയായി തീരുകയും ഈ വിപത്തിൽ നിന്ന് മോചിതമാകാൻ പറ്റാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ലഹരി വസ്തുക്കൾക്ക് അടിപ്പെട്ടവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓൺലൈൻ ഗെയിമിൽ കുടുങ്ങിയവരിൽ കാണപ്പെടുന്നത്. മരണക്കളിയെന്ന പേരിലും അറിയപ്പെടുന്നു ഓൺലൈൻ ഗെയിമുകൾ. ഗെയിമുകളുടെ ചതിക്കുഴിയിൽപ്പെട്ട് രാജ്യത്ത് ആയിരക്കണക്കിന് പേരാണ് ആത്മഹത്യ ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP