Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാദിയ കേസിൽ കപിൽ സിബലും ഇന്ദിര ജയ്‌സിങ്ങും ദുഷ്യന്ത് എ ദവെയും ഇന്ദിര ജയ്‌സിങ്ങും പോപ്പുലർ ഫ്രണ്ടിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് സീ ന്യൂസ്; സിബൽ 77 ലക്ഷവും ഇന്ദിര ജയ്‌സിങ് നാലുലക്ഷവും കൈപ്പറ്റി; ദവെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത് 11 ലക്ഷം; പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിനും മൂവരും പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണം; പ്രതിഷേധത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും; ആരോപണങ്ങൾ തള്ളി മുതിർന്ന അഭിഭാഷകർ

ഹാദിയ കേസിൽ കപിൽ സിബലും ഇന്ദിര ജയ്‌സിങ്ങും ദുഷ്യന്ത് എ ദവെയും ഇന്ദിര ജയ്‌സിങ്ങും പോപ്പുലർ ഫ്രണ്ടിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് സീ ന്യൂസ്; സിബൽ 77 ലക്ഷവും ഇന്ദിര ജയ്‌സിങ് നാലുലക്ഷവും കൈപ്പറ്റി; ദവെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത് 11 ലക്ഷം; പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിനും മൂവരും പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണം; പ്രതിഷേധത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും; ആരോപണങ്ങൾ തള്ളി മുതിർന്ന അഭിഭാഷകർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഹാദിയ കേസിൽ, പോപ്പുലർ ഫ്രണ്ട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്‌സിങ്, ദുഷ്യന്ത് എ. ദവെ എന്നിവർക്ക് വൻതുക ഫീസ് നൽകിയതായി വെളിപ്പെടുത്തൽ. മഞ്ചേരിയിലെ സത്യസരണിയിൽ പോയി മതം മാറി ഹാദിയ ആയ അഖില അശോകൻ ഷഹീൻ ജഹാനെയാണ് വിവാഹം കഴിച്ചത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പറയുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്‌സിങ്ങിന് 4 ലക്ഷവും നൽകിയത്. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ട് ഹാദിയ കേസിൽ കക്ഷിയായിരുന്നില്ല..

എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം ശുദ്ധ അസംബന്ധമെന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. താൻ ഹാജരാകുന്ന കേസുകളിൽ ഫീസ് അടയ്ക്കുന്നത് അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ് ആണെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ദുഷ്യന്ത് ദവെ പറഞ്ഞു. താൻ പോപ്പുലർ ഫ്രണ്ടിന് വേണ്ടി ഹാജരായിട്ടില്ല. 'അവർ മറ്റേതെങ്കിലും കക്ഷിയുടെ പേരിൽ ഫീസ് നൽകിയതായി ഓർക്കുന്നില്ല. ഞാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള കേസുകളിൽ എല്ലാക്കാലത്തും ഹാജരാകാറുണ്ട്..അത് മുസ്ലീങ്ങളായാലും, സിഖുകാരായാലും. അവർ ഇനി അഥവാ ഫീസ് നൽകിയിട്ടുണ്ടെങ്കിൽ തന്നെ അപ്പോൾ നിരോധിത സംഘടനയായിരുന്നുവെന്ന് കരുതുന്നില്ലെന്നും ദവെ പറഞ്ഞു. സീ മീഡിയയ്ക്ക് നൽകിയ മറ്റൊരു വാട്‌സാപ്പ് സന്ദേശത്തിൽ ദവെ പറയുന്നത് ഇങ്ങനെ: 'സർ, ഞങ്ങൾ ഹാദിയ കേസിൽ മൂന്നുവട്ടം പരാതിക്കാർക്ക് വേണ്ടി ഹാജരായി. 2017 ഒക്‌ടോബർ 03, 2017 ഒക്ടോബർ 9, 2017 ഒക്‌ടോബർ 30 എന്നീ തീയതികളിൽ. ഒക്ടോബർ 9 ന് ഹാജരായതിന്റെ ബില്ലിന് ഫീസ് കിട്ടിയത് ഒക്ടോബർ 30 നാണ്. ഹാദിയ കേസിൽ നിയമപോരാട്ടത്തിന് ചെലവഴിച്ച തുക സംബന്ധിച്ച് പോപ്പുലർ ഫ്രണ്ട് 2018 മാർച്ച് 28 ന് പ്രസ്താവന ഇറക്കിയിരുന്നു,' ദവെയുടെ വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു.

അഡ്വക്കേറ്റ് ഇന്ദിര ജയ്‌സിങ്ങും ആരോപണങ്ങൾ നിഷേധിച്ചു. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടോ അല്ലാതെയോ പോപ്പുലർ ഫ്രണ്ടിൽ ിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ശരിയല്ല. പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിൽ നിന്ന് എനിക്ക് കൈമാറിയതായി കാട്ടുന്ന രേഖയിൽ ഒപ്പോ, തീയതിയോ, ഏജൻസിയുടെ പേരോ കാണാനില്ലാത്തതുകൊണ്ട് തന്നെ വിശ്വാസയോഗ്യമല്ല. എന്റെ സത്‌പേരിന് കളങ്കം ചാർത്താനുള്ള ഏതുശ്രമത്തിനും, വ്യക്തികൾക്കും മാധ്യമങ്ങൾക്കും എതിരെ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ദിര ജയ്‌സിങ് മുന്നറിയിപ്പ് നൽകി.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നിൽ ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിലാണ് എൻഫോഴ്സ്മെന്റ് പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം സൂചിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ പോപ്പുലർ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മിൽ ബന്ധമുണ്ടെന്നും കത്തിൽ പറയുന്നതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, ദുഷ്യന്ത് എ ദവേ, അബ്ദുൾ സമദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കപിൽ സിബലിന്റെ അക്കൗണ്ടിലേക്ക് 77 ലക്ഷവും ഇന്ദിര ജയ്സിംഗിന് 4 ലക്ഷവും ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും അബ്ദുൾ സമദിന് 3.10 ലക്ഷവും കൈമാറിയിട്ട്. കോഴിക്കോട് മാവൂർ റോഡിൽ സിൻഡിക്കേറ്റ് ബാങ്കിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നാണ് ഈ പണം അയച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ന്യു ജ്യോതി ഗ്രൂപ്പിന് 1.17 കോടിയും കശ്മീരിലെ പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിലേക്ക് 1.65 കോടി രൂപയും എത്തിയിട്ടുണ്ടെന്നും രേഖകൾ സഹിതം 'സീന്യൂസ്' പുറത്തുവിടുന്നൂ.പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി നെഹ്റു പ്ലേസിലെ സിൻഡിക്കേണ്ട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ഉത്തർപ്രദേശിലെ ബഹ്റെച്, ബിജ്നോർ, ഹപൂർ, ഷാംലി എന്നിവിടങ്ങളിൽ നിന്ന് വൻതുകയാണ് വന്നിരിക്കുന്നതെന്ന് ഈ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്. മിക്കവയും ക്യാഷ് ഡെപോസിറ്റി് ആയിരുന്നു. ചെക്ക് വഴിയുള്ള നിക്ഷേപം വളരെ വിരളമാണ്.പോപ്പുലർ ഫ്രണ്ടിന് മത ചാരിറ്റബിൾ ട്രസ്റ്റ് ആയ തങ്ങൾ ഫൗണ്ടേഷനിന്റെ പിന്തുണയുണ്ടെന്നും ഫൗണ്ടേഷന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP