Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

വിദേശ ഇടപാടിലൂടെ ധാരളം പണമെത്തി; നിരവധി ട്രസ്റ്റുകളിലെത്തിയ ഫണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിന് വിനിയോഗിച്ചതിനും തെളിവ്; വീണ്ടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; നാലു ജില്ലകളിലായി 12 ഇടത്ത് ഇഡി പരിശോധന

വിദേശ ഇടപാടിലൂടെ ധാരളം പണമെത്തി; നിരവധി ട്രസ്റ്റുകളിലെത്തിയ ഫണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിന് വിനിയോഗിച്ചതിനും തെളിവ്; വീണ്ടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; നാലു ജില്ലകളിലായി 12 ഇടത്ത് ഇഡി പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ വീണ്ടും റെയ്ഡ്. പി എഫ് ഐ മുൻ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ അടക്കം എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

പിഎഫ്ഐ നേതാക്കൾക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവർത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എൻഐഎയുടേയും ഇഡിയുടേയും കണ്ടെത്തൽ.

ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു. വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഇഡി പരിശോധന നടത്തുന്നുണ്ട്.

ഡൽഹിയിൽ നിന്നുള്ള സംഘം കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞമാസം സംഘടനയുമായി ബന്ധപ്പെട്ട കേസിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനത്ത് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് റെയ്ഡ് നടന്നത്. കണ്ണൂർ, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുർ, മുർഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി.യും അന്വേഷണവുമായി എത്തിയിട്ടുള്ളത്.

മലപ്പുറത്തും കണ്ണൂരിലുമായി പോപ്പുലർഫ്രണ്ട് നേതാക്കൾക്കളുടെ വീട്ടിലായിരുന്നു എൻഐഎ നേരത്തെ മിന്നൽ റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇവരുടെ നേതാക്കളിലും സ്ഥാപനങ്ങളിലും എൻഐഎ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എൻഐഎ സംഘം, പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുള്ള മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി പൂട്ടിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കേസിൽ ഇഡിയും ഇടപടുകയാണ്. കള്ളപ്പണം വെളിപ്പിച്ചതിലെ രേഖകൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. മൂന്നാറിലേയും മറ്റും വില്ലകളിൽ പണമൊഴുകിയെത്തിയതിലും അന്വേഷണം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP