Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും അറസ്റ്റിൽ; പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തി

'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും അറസ്റ്റിൽ; പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസ് അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികൾ പ്രകടനത്തിൽ പാടില്ലെന്നായിരുന്നു, പ്രകടനത്തിന് അനുമതി നൽകി പൊലീസ് മുന്നോട്ട് വെച്ച വ്യവസ്ഥകളിലൊന്ന്.

മുദ്രാവാക്യം വിളിച്ചു കൊടുത്ത കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിന്റെ അറസ്റ്റ് ഇന്ന് രാത്രി രേഖപ്പെടുത്തിയിരുന്നു. ഇയാളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വൈകിട്ട് ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തി.

പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവർക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയാണ് പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.

ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുട്ടിയെ തിരിച്ചറിഞ്ഞാൽ, മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അൻസാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാറിനെയും നവാസിനെയും നാളെ കോടതിയിൽ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ നഗരത്തിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ റാലി നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP