Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് മാസം മുൻപ് പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി; സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ; അറിയപ്പെടുന്ന ഒരു പിഡോഫൈൽ; ഇറങ്ങി ഓടിയ പെൺകുട്ടി എത്തിയത് പേരൂർക്കട സ്റ്റേഷനിൽ; ദേവികയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; പൊലീസിനെ സിപിഎം ഭരിക്കുമ്പോൾ

മൂന്ന് മാസം മുൻപ് പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി; സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ; അറിയപ്പെടുന്ന ഒരു പിഡോഫൈൽ; ഇറങ്ങി ഓടിയ പെൺകുട്ടി എത്തിയത് പേരൂർക്കട സ്റ്റേഷനിൽ; ദേവികയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; പൊലീസിനെ സിപിഎം ഭരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാടകയ്ക്കു വീടെടുത്തു നൽകാൻ സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയും പേരൂർക്കട പൊലീസ് ഒതുക്കിത്തീർത്തു. അനുപമ എസ്.ചന്ദ്രൻ നൽകിയ പരാതി വൈകിപ്പിച്ചെന്ന ആരോപം നേരിടുന്ന പേരൂർക്കട സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണു വീണ്ടും പ്രതിക്കൂട്ടിൽ. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയ്ക്കിടെയാണ് ഇതും പുറത്തെത്തുന്നത്.

സംഭവം നടന്നയുടൻ യുവതി സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെട്ടിട്ടും സ്വീകരിക്കാതെ, പിന്തിരിപ്പിക്കാനാണു പൊലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. ഉന്നത സിപിഎം നേതാക്കളും കേസ് ഒതുക്കാൻ ഇടപെട്ടതായി ആക്ഷേപമുണ്ട്. 10 ദിവസത്തിനു ശേഷമാണു പരാതിക്കാരിക്കു പൊലീസ് സ്റ്റേഷനിൽ നിന്നു രസീതു നൽകിയത്. 3 മാസം മുൻപുണ്ടായ സംഭവത്തിൽ ആരോപണ വിധേയനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

അനുപമയുടെ കേസുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ സാമൂഹിക ശാസ്ത്രജ്ഞ ജെ.ദേവികയാണ് ഈ സംഭവം വെളിപ്പെടുത്തിയത്. ദേവികയ്ക്ക് പരിചയമുള്ള കുട്ടിയാണ് പരാതിക്കാരി. ആ യുവതി ജൂലൈയിലാണു പേരൂർക്കടയിൽ വാടക വീട് അന്വേഷിച്ചു പോയത്. സിപിഎം പ്രാദേശിക നേതാവായിരുന്നു ബ്രോക്കർ. പോക്‌സോ കേസിൽ ആരോപണവിധേയനാണ് ഇയാളെന്ന് അറിയില്ലായിരുന്നു. വീട്ടിലെ സൗകര്യങ്ങൾ നോക്കുന്നതിനിടെ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.

നിലവിളിച്ചു കൊണ്ടു പുറത്തേക്കോടിയ യുവതിയെ ഇയാൾ പിന്തുടർന്നു. പേരൂർക്കട സ്റ്റേഷനിലെത്തി വിവരം പറഞ്ഞപ്പോൾ പരാതി നൽകുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്ന രീതിയായിരുന്നു. പരാതി സ്വീകരിക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടപ്പോഴാണു വഴങ്ങിയത്. രസീത് ആവശ്യപ്പെട്ടെങ്കിലും അപ്പോൾ കൊടുത്തില്ല. നേതാവിനെതിരെ കേസെടുത്തിട്ടില്ല-ദേവിക പറയുന്നു. ചാനൽ ചർച്ചയിലെ പരാമർശങ്ങൾ വൈറലായിട്ടുണ്ട്. ഈ സംഭവത്തിലും പൊലീസ് പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പാണ്. പേരൂർക്കട ഭരിക്കുന്നത് സിപിഎമ്മാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവാദവും.

പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെയാണ് ദേവിക പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചത്. അനുപമയുടെ ദത്ത് കേസിലും പേരൂർക്കട ലോക്കൽ കമറ്റിയുടെ പ്രവർത്തനങ്ങൾ സംശയത്തിലായിരുന്നു.

ദേവിക പറഞ്ഞതിങ്ങനെ - 'മൂന്ന് മാസം മുൻപ് പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി. പേരൂർക്കടയിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ. അറിയപ്പെടുന്ന ഒരു പിഡോഫൈൽ, അത് ആ കുട്ടിക്ക് അറിയില്ലായിരുന്നു. വീട് കാണിക്കാൻ കൊണ്ടുപോയി. വീട് കാണിച്ച ശേഷം ഈ കുട്ടിയോട് വളരെ മോശമായി, ലൈംഗിക ചുവയുള്ള വളരെ മോശമായ രീതിയിൽ പെരുമാറുകയും അതിന് ശേഷം ഈ കുട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ഒക്കെ ചെയ്തു.

അത് കഴിഞ്ഞ് കുട്ടി പൊലീസ് സ്റ്റേഷനിൽ പോയി ഇയാൾക്കെതിരെ പരാതി കൊടുത്തു. പരാതി കൊടുത്തിട്ട് ഈ പറയുന്ന പോലെ പൊലീസുകാർ ഒരു തരത്തിലും പരാതി സ്വീകരിക്കില്ലെന്ന്, വലിയ പ്രശ്‌നമായി. വളരെയധികം പാടുപെട്ടാണ് ഇയാളെക്കുറിച്ചുള്ള പരാതി സ്വീകരിക്കാൻ പോലും പൊലീസുകാർ, ഈ പേരൂക്കട പൊലീസ് സ്റ്റേഷനിലുള്ള അധികാരികൾ തയ്യാറായത്.' ഇതെന്താണ് ഈ കാണിക്കുന്നതെന്ന ചോദ്യവും അവർ ഉന്നയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP