Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺവാണിഭ കേന്ദ്രം തുടങ്ങിയത് അനാശാസ്യം നടത്തുന്ന സ്ത്രീയുടെ ഉപദേശം സ്വീകരിച്ച്; പ്രേരണയായത് പോക്‌സോ കേസിൽ പെട്ട മകനെ രക്ഷിക്കാൻ; ടൈൽ ബിസിനസിന് എന്നപേരിൽ വാടകക്കെടുത്ത വീട്ടിൽ ഒരുമാസം വന്നുപോകുന്ന ചെറുപ്പക്കാരെ കണ്ട അയൽവാസികളുടെ സംശയം വിനയായി; പൊലീസ് അറസ്റ്റു ചെയ്തത് മൂന്ന് സ്ത്രീകളടക്കം എട്ടു പേരെ

പെൺവാണിഭ കേന്ദ്രം തുടങ്ങിയത് അനാശാസ്യം നടത്തുന്ന സ്ത്രീയുടെ ഉപദേശം സ്വീകരിച്ച്; പ്രേരണയായത് പോക്‌സോ കേസിൽ പെട്ട മകനെ രക്ഷിക്കാൻ; ടൈൽ ബിസിനസിന് എന്നപേരിൽ വാടകക്കെടുത്ത വീട്ടിൽ ഒരുമാസം വന്നുപോകുന്ന ചെറുപ്പക്കാരെ കണ്ട അയൽവാസികളുടെ സംശയം വിനയായി; പൊലീസ് അറസ്റ്റു ചെയ്തത് മൂന്ന് സ്ത്രീകളടക്കം എട്ടു പേരെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പെരുമ്പാവൂരിലെ അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായ എട്ടുപേരിൽ നടത്തിപ്പുകാരന്റെ മൊഴി സിനിമാക്കഥകളെയും വെല്ലുന്നതായിരുന്നു. നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി! പോക്സോ കേസിൽ ജയിലിലായ മകനെ പുറത്തിറക്കാനാണ് ഇയാൾ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. ഈ വെളിപ്പെടുത്തലിൽ സിഐ പോലും ഞെട്ടിപ്പോയി.

പോക്‌സോ കേസിൽ അകത്തായ മകന് ജാമ്യം ലഭിക്കണമെങ്കിൽ കുറഞ്ഞത് 50,000 രൂപ വേണമെന്ന് അറിഞ്ഞതോടെ ഏത് വിധേനയും പണം കണ്ടെത്താൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഈ സമയം ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. ഇവരാണ് പെൺശരീര വിപണിയുടെ സാധ്യതയും ലാഭവും ഇയാൾക്ക് വിശദീകരിച്ചു കൊടുക്കുന്നത്. സ്ത്രീക്ക് വേണ്ടിയിരുന്നത് ഇടപാടുകാരെ സ്വീകരിക്കാനുള്ള സുരക്ഷിതമായ ഒരു ഇടമായിരുന്നു. അങ്ങനെ ഇവരുടെ ഒത്താശയോടെയാണ് പെരുമ്പാവൂരിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത്.

ഒരു മാസം മുമ്പാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്. ടൈൽ ബിസിനസിനാണെന്നാണ് അയൽവാസികളോട് പറഞ്ഞിരുന്നത്. ഫോണിൽ ബന്ധപ്പെട്ടും ഏജന്റിനെ നിയോഗിച്ചുമായിരുന്നു ഇയാൾ അളുകളെ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. വീട് തിരിച്ചറിയാനയി ടൈൽ മതിലിനു മുകളിൽ പ്രദർശിപ്പിച്ചിരുന്നു. ചെറുപ്പക്കാർ വീട്ടിൽ വന്നു പോകുന്നത് കണ്ട് അയൽവാസികൾക്കു സംശയം തോന്നിയിരുന്നു. അങ്ങനെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്.

പെരുമ്പാവൂർ സിഐ കെ. സുമേഷ്, എസ്‌ഐ ലൈസാദ് മുഹമ്മദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ, സീനിയർ സി.പി.ഒ രാജീവ്, സി.പി.ഒ ഷർണാസ്, വനിത സി.പി.ഒ ധന്യ മുരളി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ നടത്തിപ്പുകാരനടക്കം എട്ട് പേരാണ് പിടിയിലായത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP