Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ പമ്പിൽ തർക്കം മൂത്ത് തമ്മിലടിയും കത്തിക്കുത്തും ആൾക്കൂട്ട ആക്രമണവും; പെരുമ്പാവൂർ പട്ടാലിൽ നടന്ന അക്രമസംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പിന്നാമ്പുറം തേടി മറുനാടൻ; പൊലീസ് കേസെടുത്ത സംഭവത്തിന് പിന്നിലെ തർക്കത്തിന് കാരണം ഇങ്ങനെ

പെട്രോൾ പമ്പിൽ തർക്കം മൂത്ത് തമ്മിലടിയും കത്തിക്കുത്തും ആൾക്കൂട്ട ആക്രമണവും; പെരുമ്പാവൂർ പട്ടാലിൽ നടന്ന അക്രമസംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പിന്നാമ്പുറം തേടി മറുനാടൻ; പൊലീസ് കേസെടുത്ത സംഭവത്തിന് പിന്നിലെ തർക്കത്തിന് കാരണം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പട്ടാലിലെപെട്രോൾ പമ്പിൽ ഇന്നലെ രാത്രി യുവാവ് കത്തി വീശി ഭീകരാന്തീക്ഷം സൃഷ്ടിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. കാലിൽ സ്‌കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തതിലെ പ്രകോപനമാണ് യുവാവ് കത്തിവീശാൻ കാരണമെന്ന് പൊലീസ് പറയുന്നു. പെരുമ്പാവൂർ പാറപ്പുറം ചെറുവള്ളിക്കുടി സജിത്തിന്റെ മകൻ സഞ്ജു(19)വാണ് കത്തിവീശി പമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സുടമ പെരുമ്പാവൂർ കാവുംപുറം കണ്ണാടൻ ജോറീസി(36)നാണ് കത്തിക്കുത്തിൽ പരിക്കേറ്റത്.

കോതമംഗലം -അങ്കമാലി റൂട്ടിലോടുന്ന സെന്റ് ബേസിൽ ബസ്സിന്റെ ഉടമയാണ് ജോറീസ്. ബസ്സിൽ ഡ്രൈവറായി പോകുന്നതും ജോറീസാണ്്. ബസ്സ് പാർക്കുചെയ്ത ശേഷം പമ്പിൽ നിൽക്കുകയായിരുന്ന തന്റെ കാലിൽ പെട്രോളടിക്കാനെത്തിയ സഞ്ജുവിന്റെ സ്‌കൂട്ടറിന്റെ ചക്രം കയറിയിറങ്ങിയെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ തന്നെ കത്തിയെടുത്ത് നേരിടുകയായിരുന്നെന്നുമാണ് ജോറീസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ സ്വകാര്യബസ്സ് ജീവനക്കാരനാണ് സഞ്ജു.

കാലിൽ സ്‌കൂട്ടർ കയറ്റിയതിനെക്കുറിച്ച് ജോറീസ് ചോദിക്കുന്നതും തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും സഞ്ജു കത്തിയെടുത്ത് ജോറീസിന് നേരെ പാഞ്ഞടുക്കുന്നതുമാണ് പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യത്തിന്റെ ആദ്യഭാഗം.പിന്നീട് ഇരുട്ടിൽ നിന്നുമെത്തുന്ന സഞ്ജു കത്തിയുമായി വന്ന് സ്‌കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതും ഒരാൾ സ്‌കൂട്ടർ ചവിട്ടി മറിച്ചിടുന്നതുമാണ് കാണുന്നത്. വെളിച്ചത്തിലേക്കെത്തുന്നതോടെ കാഴ്ചക്കാരായി നിന്നവർ സഞ്ജുവിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും കത്തി വാങ്ങിയെടുക്കാൻ ശ്രമിക്കുന്നതും കാണാം.ഇതിനിടയിൽ ആൾക്കൂട്ടം സഞ്ജുവിനെ നന്നായി മർദ്ദിക്കുന്നുമുണ്ട്.

ഈ സമയം അടിവസ്ത്രം മാത്രമിട്ട് രംഗം പ്രവേശം ചെയ്യുന്ന ജോറീസ്, 'എന്റെ കയ്യെല്ലാം കുത്തികീറിയിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സഞ്ജുവിനെ ആക്രമിക്കുന്നു. മറ്റുള്ളവർ പിടിച്ചുവച്ചിരിക്കെ നിലത്തുകിടക്കുന്ന സഞ്ജുവിന്റെ കാൽ ഇയാൾ തിരിച്ചൊടിക്കാൻ ശ്രമിക്കുന്നതും മുഖത്ത് പലവട്ടം ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ജോറീസിനെ മറ്റുള്ളവർ പിടിച്ചുമാറ്റിക്കൊണ്ട് പോകുന്നതോടെയാണ് 2 മിനിട്ട് 16 സെക്കന്റുള്ള വീഡിയോ അവസാനിക്കുന്നത്.

സഞ്ജു മുമ്പും കത്തിക്കുത്ത് കേസ്സിൽ പ്രതിയാണെന്നും ഇയാൾ ലഹരിക്കടിമയാണെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികത്സയിലാണ്. സഞ്ജുവിന് പൊലീസ് നീരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.അപകട നില തരണം ചെയ്തെന്നും മർദ്ദനമേറ്റതിന്റെ വൈഷമ്യങ്ങളുള്ളതിനാൽ ചികത്സയിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. നിലവിൽ സഞ്ജുവിന്റെ പേരിൽ വധശ്രമത്തിനാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. സഞ്ജു മൊഴി നൽകിയാൽ ജോറിസിനെതിരെയും ഇയാളെ സഹായിച്ച മറ്റുള്ളവർക്കെതിരെയും പൊലീസ് കേസെടുക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP