Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പത്ത് വർഷമായി കുടുംബസമേതം അയാൾ ഇവിടെ താമസിച്ച് വന്നത്; ആർക്കും സംശയം തോന്നാത്ത സ്വഭാവമായിരുന്നു അയാളുടേത്; നല്ല പെരുമാറ്റവും മറ്റുള്ളവരോട് നല്ല സൗഹൃദവും സൂക്ഷിച്ചിരുന്നതിനാൽ ഞങ്ങളും അയാളെ വിശ്വസിച്ചു; അന്വേഷണ ഉദ്യോഗസ്ഥനോട് ഞാൻ ഈ കാര്യങ്ങളെല്ലാം വിശദാമായി പറഞ്ഞിട്ടുണ്ടെന്ന് ടെക്സ്റ്റയിൽസ് ഉടമ; പെരുമ്പാവൂരിൽ നിന്ന് പിടിയിലായ ഭീകരൻ കഴിഞ്ഞത് പത്ത് വർഷമായി മികച്ച ജീവിത സൗകര്യങ്ങളോടെ; കുടുംബം അടക്കം എൻ.ഐ.എ പൊക്കി കൊണ്ടുപോയി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് അൽഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ. പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ലഭിക്കുന്ന വിവരം. പത്ത് വർഷമായി പെരുമ്പാവൂറിലെ ടെക്സ്റ്റയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നിന്ന് ആയുധങ്ങൾ എത്തിച്ച് കേരളത്തിൽ പലയിടത്തും ഭീകരാക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.

യാക്കൂബ് മൊഷറഫ് എന്നിവരായിയരുന്നു പെരുമ്പാവൂരിൽ നിന്നും അറസ്റ്റിലായത്. അതിൽ മൊഷറഫ് ആണ് വസ്ത്രനിർനമ്മാണ സ്ഥാപനത്തിൽ പത്ത് വർഷമായി ജോലി ചെയ്ത് വന്നിരുന്നത്. ഇന്ന് പുലർച്ചെ ദേശിയ അന്വേഷണ സംഘം എത്തി പ്രതികളെ കീഴ്‌പ്പെടുത്തിയതോടെയാണ് ഭീകരനാണ് ഇവിടെ താമസിച്ചത് എന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ നടുക്കത്തിലാണ് സ്ഥാപന ഉടമ ഇപ്പോഴും. പത്ത് വർഷമായി കുടുംബസമേതം അയാൾ ഇവിടെ താമസിച്ച് വന്നത്. അയാൾ ഭീകരപ്രവർത്തനത്തിൽ പങ്ക് ചേർന്ന് ഒരാളാണ് എന്നും ഒരിക്കലും കരുതിയിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥനോട് ഞാൻ ഈ കാര്യങ്ങളെല്ലാം വിശദാമായി പറഞ്ഞിട്ടുമുണ്ട്. ജോലി സമയം രാവിലെ എട്ടിന് തുടങ്ങി വൈകിട്ട് 9ന് അവസാനിക്കുന്ന രീതിയിലായിരുന്നു. ആർക്കും സംശയം തോന്നാത്ത സ്വഭാവമായിരുന്നു അയാളുടേത്,. നല്ല പെരുമാറ്റവും മറ്റുള്ളവരോട് നല്ല സൗഹൃദവും സൂക്ഷിച്ചിരുന്നതിനാൽ ഞങ്ങളും അയാളെ വിശ്വാസിച്ചിരുന്നു. ഇതുവരെ സംശയം ആരിലും തോന്നിയിരുന്നില്ലെന്നും സ്ഥാപന ഉടമ പറയുന്നത്. വഴക്കുളം ഗ്രാമപഞ്ചായചത്തിലെ ഏഴാം വാർഡിലെ വീട്ടിലായിരുന്നു ഇയാളും കുടുംബവും താമസിച്ച് വന്നിരുന്നത്. ഭാര്യയും രണ്ട് കുട്ടികളും ആയിട്ടാണ് ഇയാൾ ഇവിടെ താമസിച്ച് വന്നത്. അയൽവാസികളുമൊക്കെയായി മുഷറഫിന്റെ ഭാര്യ സംസാരിക്കുമെങ്കിലും ഇവരെ കുറിച്ച് കൂടുകലായി ഒന്നും തന്നെ അയൽവാസികൾക്കും ്അറിയില്ലായിരുന്നു.

പകൽ ജോലിക്ക് പോയാൽ രാത്രിയിലാണ് ജോലി കഴിഞ്ഞ് എത്തുന്നത്. അതിനാൽ തന്നെ ആർക്കും ഇയാളുടെ പരെുമാറ്റത്തിൽ പോലും സംശയം തോന്നിയിരുന്നില്ലയ കൃത്യമായ രേഖകൾ ചുമത്തിയാണ് കെട്ടിട വാടകയ്ക്ക് നൽകിയിരുന്നത്. വിശ്വാസിക്കാൻ കഴിയാത്ത കാര്യമാണിതെന്നാണ് പഞ്ചായത്ത് മെമ്പർ മറുനാടനോട് പ്രതികരിച്ചത്.

കേരളത്തിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരും പെരുമ്പാവൂരിൽ തൊഴിലാളികളായി കഴിയുകയായിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറൽ പൊലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് എൻഐഎ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

എൻഐഎയുടെ ഇരുപതംഗ സംഘമാണഅ വീട്ടിലേക്ക് ഇരച്ചു കയറിയത്. അറസ്റ്റിലായ ഒരാൾ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. 3 അൽ ഖായിദ ഭീകരർ കേരളത്തിൽ വിവിധ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിർമ്മാണ ജോലി ചെയ്ത് വരികയായിരുന്ന മുർഷിദ് ഹസൻ പിടിയിലായത്. ഒരാളെ പെരുമ്പാവൂരിൽ നിന്നും മറ്റൊരാളെ ആലുവയിൽ നിന്നും പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP