Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടെ സുരക്ഷിത ഒളിത്താവളം; കഞ്ചാവിന്റേയും ലഹരി കടത്തിന്റേയും മാഫിയാ കേന്ദ്രം; ഇപ്പോഴിതാ അൽഖ്വയ്ദാ തീവ്രാവാദികളും പിടിയിൽ; അതിഥി തൊഴിലാളികളുടെ അക്രമ വാസനയും ക്രിമിനൽ ഇടപെടലും ചർച്ചയാക്കിയ ജിഷാ കേസ്; അമീറുൾ ഇസ്ലാം വില്ലനായപ്പോൾ എടുത്ത മുൻകരുതലുകൾ എല്ലാം പാളി; ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ഹബ്ബ് ഇന്ന് ക്രിമിനലുകളുടെ വിഹാര കേന്ദ്രം; പെരുമ്പാവൂരിലെ ഭീതിയിലാക്കി എൻഐഎ റെയ്ഡും അറസ്റ്റും

മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടെ സുരക്ഷിത ഒളിത്താവളം; കഞ്ചാവിന്റേയും ലഹരി കടത്തിന്റേയും മാഫിയാ കേന്ദ്രം; ഇപ്പോഴിതാ അൽഖ്വയ്ദാ തീവ്രാവാദികളും പിടിയിൽ; അതിഥി തൊഴിലാളികളുടെ അക്രമ വാസനയും ക്രിമിനൽ ഇടപെടലും ചർച്ചയാക്കിയ ജിഷാ കേസ്; അമീറുൾ ഇസ്ലാം വില്ലനായപ്പോൾ എടുത്ത മുൻകരുതലുകൾ എല്ലാം പാളി; ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ഹബ്ബ് ഇന്ന് ക്രിമിനലുകളുടെ വിഹാര കേന്ദ്രം; പെരുമ്പാവൂരിലെ ഭീതിയിലാക്കി എൻഐഎ റെയ്ഡും അറസ്റ്റും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: മാവോയിസ്റ്റുകളുടെ വിഹാരകേന്ദ്രം, ബംഗാളിൽ നിന്നെത്തുന്ന കഞ്ചാവിന്റെയും രാജ്യത്തിന്റെ പലഭാഗത്തു നിന്നായി എത്തുന്ന ഇതര ലഹരിവസ്തുക്കളുടെയും പ്രധാന കമ്പോളം... പോരാത്തതിന് ഇപ്പോൾ അൽഖ്വയ്ദ തീവ്രവാദികളുടെ ഒളിസങ്കേതവും. ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ഹബ്ബായ പെരുമ്പാവൂരിൽ ക്രിമിനലുകളുടെ വിഹാര കേന്ദ്രം ഒരുങ്ങുകയാണ്. ഇത് തന്നെയാണ് ഇന്ന് നടന്ന എൻഐഎ റെയ്ഡിലും നിറയുന്നത്.

അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള പെരുമ്പാവൂരിൽ ഇവർക്കിടയിലെ ക്രിമിനലുകൾ എത്തുന്നതിനുള്ള സാധ്യതകൾ നേരത്തെതന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഇടക്കാലത്ത് പൊലീസ് ഈ വഴിക്കുള്ള അന്വേഷണവും വിവരശേഖരണവും മറ്റും നടത്തിയിരുന്നു. ഇവിടേയ്ക്കെത്തുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ പൊലീസിന് ഇത് കൃത്യമായി മുന്നോട്ടു കൊണ്ടുപോകാനായില്ല. ജോലിക്കെടുക്കുന്ന അതിഥി തൊഴിലാളികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തൊഴിൽ സ്ഥാപന ഉടമ പൊലീസിന് കൊമാറണമെന്ന് ഇടക്കാലത്ത് പൊലീസ് നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് ഫലപ്രദമായി നടപ്പിലായില്ല.

പ്രമുഖ മാവോയിസ്റ്റ്് നേതാവ് മല്ലരാജറെഡി ഏതാനും വർഷങ്ങൾക്ക് മുമ്പ് അങ്കമാലിയിൽ നിന്നാണ് പിടിയിലായതെങ്കിലും ഇയാൾക്ക് പെരുമ്പാവൂരിലെ സ്വന്തം നാട്ടുകാരുമായും അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാറമടത്തൊഴിലാളിയായിട്ടായിരുന്നു ഇവിടെ ഇയാൾ കഴിഞ്ഞിരുന്നത്. ബംഗാളിൽ നിന്നും കഞ്ചാവെത്തിക്കുന്നതിൽ അന്യസംസ്ഥാ തൊഴിലാളികൾക്ക് പ്രധാന പങ്കുണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഞ്ചാവ് കടത്തുമായി ബന്ദപ്പെട്ട് നിരവധി മുർഷിദബാദ് സ്വദേശികൾ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.

അടുത്തകാലത്തായി അഥിത്തൊഴിലാളികൾക്കിടയിൽ അക്രമവാസന പെരുകിയിട്ടുണ്ടെന്നും ഇവർ പിടിച്ചുപറി ഗുണ്ടാസംഘങ്ങളുടെ പിണിയാളുകളായി മാറുന്നു എന്നും മറ്റുമുള്ള ആരോപണങ്ങളും ശക്തിപ്പെട്ടിരുന്നു. ഇക്കൂട്ടർ കൊലക്കേസ്സുകളിലും അക്രമസംഭവങ്ങളിലും പ്രതികളായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസ്സുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ജിഷാ കൊലക്കേസിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധം ചർച്ചയായി. അമീർ ഉൾ ഇസ്ലാമിന്റെ ക്രൂരതയിൽ കേരളം നടുങ്ങുകയും ചെയ്തു.

അതിഥി തൊഴിലാളികളെ പെരുമ്പാവൂരിൽ എത്തിക്കുന്നതിന് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ആധാർകാർഡ് അടക്കമുള്ള രേഖകൾ വ്യാജമായി നിർമ്മിച്ചുനൽകിയാണ് ഇവർ ബംഗാളിൽ നിന്നും മറ്റും പെരുമ്പാവൂരിലേയ്ക്ക് തൊഴിലാളികളെ എത്തിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നിട്ടും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ പരിശോധന നടത്താൻ തയ്യാറായില്ല. ജിഷാ കേസിന് ശേഷം ചില നടപടികൾ ഉണ്ടായി. പിന്നീട് അതും ഇല്ലാതെയായി.

കൃത്യമായ പരിശോധനയും നിരീക്ഷണവും ഇല്ലങ്കിൽ ഇനിയും ഇനിയും വിധ്വംസകപ്രവർത്തകർ ഇവിടെ തമ്പടിച്ചേക്കാമെന്നും ഇക്കാര്യത്തിൽ ഇനിയെങ്കിലും സംസ്ഥാന പൊലീസ് നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം. എറണാകുളത്ത് ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലാകുമ്പോൾ അത് സംസ്ഥാന പൊലീസിലെ ഇന്റലിജൻസ് അറിയാതെ പോയി. ഇവരെ പിടിക്കാനുള്ള ഓപ്പറേഷന് തൊട്ടു മുമ്പാണ് പൊലീസിന് വിവരം കിട്ടിയത്.

ഇതരസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. പഞ്ചിമ ബംഗാളിൽനിന്ന് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ തീവ്രവാദ ബന്ധമുള്ള ഒമ്പത് പേർ എൻ.ഐ.എയുടെ പിടിയിലായി.വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എറണാകുളത്തുവെച്ച് എൻ.ഐ.എ. ഇവരെ പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ, മുർഷിദ് ഹസൻ എന്നീ ബംഗാൾ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും റെയ്ഡ് നടത്തിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും പെരുമ്പാവൂരിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. പശ്ചിമ ബംഗാളിൽ ഒൻപത് സ്ഥലങ്ങളിലും ഇതേസമയം റെയ്ഡ് നടന്നു. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. പിടിയിലായവരെ ചോദ്യംചെയ്തുവരികയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്.

പശ്ചിമ ബംഗാളിൽനിന്ന് അറസ്റ്റിലായ അബു സുഫിയാൻ എന്നയാളും കേരളത്തിൽനിന്ന് പിടിയിലായ മുർഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നതെന്നാണ് വിവരം. കസ്റ്റഡിയിൽ ഉള്ളവർ മുടിക്കലിൽ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതിൽ ഒരാൾ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നതെന്നാണ് എൻ.ഐ.എ. വ്യക്തമാക്കുന്നത്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് സൂചന.

ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻ.ഐ.എ. വൃത്തങ്ങൾ നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP