Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പകൽ ഷർട്ടിടാതെ വയറ്റത്തടിച്ച് പാട്ട് പാടിയും ഹോട്ടലുകൾക്ക് മുന്നിൽ കൈനീട്ടിയും എത്തും; രാത്രി ഏറുന്നതോടെ ഷർട്ടുമിട്ട് കൈനിറയെ പണവുമായി ബാറിലേക്ക്; മദ്യത്തിന് പുറമേ ഇയാൾക്ക് പ്രിയം വിലകൂടിയ ഭക്ഷണവിഭവങ്ങൾ; ബാറുകളുടെ അടുത്തും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും പലപ്പോഴും കണ്ടിരുന്നതായി നാട്ടുകാർ; പെരുമ്പാവൂരിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഉമർ അലിക്ക് ആർഭാട ജീവിതത്തിന് പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിച്ച് പൊലീസ്; ലഹരി മാഫിയ ഏജന്റോ എന്നും സംശയം

പകൽ ഷർട്ടിടാതെ വയറ്റത്തടിച്ച് പാട്ട് പാടിയും ഹോട്ടലുകൾക്ക് മുന്നിൽ കൈനീട്ടിയും എത്തും; രാത്രി ഏറുന്നതോടെ ഷർട്ടുമിട്ട് കൈനിറയെ പണവുമായി ബാറിലേക്ക്; മദ്യത്തിന് പുറമേ ഇയാൾക്ക് പ്രിയം വിലകൂടിയ ഭക്ഷണവിഭവങ്ങൾ; ബാറുകളുടെ അടുത്തും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും പലപ്പോഴും കണ്ടിരുന്നതായി നാട്ടുകാർ; പെരുമ്പാവൂരിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഉമർ അലിക്ക് ആർഭാട ജീവിതത്തിന് പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിച്ച് പൊലീസ്; ലഹരി മാഫിയ ഏജന്റോ എന്നും സംശയം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: യുവതിയെ തലയ്ക്കടിച്ച് മൃതപ്രായയാക്കിയ ശേഷം ബലാൽസംഗം ചെയ്ത അസം സ്വദേശി ഉമർ അലിക്ക് ആർഭാട ജീവിതത്തിന് പണം എവിടെ നിന്ന് കിട്ടി. പൊലീസ് അന്വേഷണം ഇപ്പോൾ ഈ വഴിയിലാണ്. രാത്രികാലങ്ങളിൽ ഇയാൾ പണം ചെലവിട്ടിരുന്നത് സംമ്പന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി സൂചന. പണം നൽകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ നിലവിൽ ഇയാളുടെ ഇവിടുത്തെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന നിഗൂഢതകൾക്ക് ഉത്തരം കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മദ്യവും മട്ടനും ചിക്കനുമടക്കം വിലകൂടിയ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുന്നതിനും ഇയാൾ രാത്രി കാലങ്ങളിൽ നല്ലൊരുതുക ചെലവഴിച്ചിരുന്നതായിട്ടാണ് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. പകൽ സമയങ്ങളിൽ ഷർട്ടിടാതെ വയറ്റത്തടിച്ച് പാട്ട് പാടിയും ഭക്ഷണശാലകളുടെ മുന്നിൽ കൈനീട്ടിയും മറ്റും ഇയാൾ എത്തിയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം. രാത്രി വൈകുന്നതോടെ ഷർട്ടൊക്കെ ധരിച്ച് കൈനിറയെ പണവുമായി ബാറിലെത്തും. ബാറുകളുടെ സമീപത്തും, നഗരത്തിലെ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലും ഇയാളെ നിരവധിപേർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഇയാൾ ലഹരി മരുന്ന് മാഫിയയുടെ ഏജന്റ് ആയി പ്രവർത്തിക്കുകയായിരുന്നോ എന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.

വർഷങ്ങളായി അലഞ്ഞ് തിരിയുന്ന മാനസിക രോഗിയിൽ കാണുന്ന ശാരീരിക ലക്ഷണങ്ങളല്ല ഉമർ അലിയിൽ കാണുന്നതെന്നും ഇയാളുടെ പെരുമ്പാവൂരിലെ ജീവിതം നിഗൂഡതകൾ നിറഞ്ഞതാണെന്നുമാണ് നഗരവാസികളിൽ ഒട്ടുമിക്കവരും അഭിപ്രായപ്പെടുന്നത്. സമീപ പ്രദേശവാാസിയായ ദീപയാണ് കൊല്ലപ്പെട്ടത്. നിലത്തുകൂടി വലിച്ചുകൊണ്ട് പോയി ,ഇടയ്ക്ക് പ്രതിഷേധിച്ചപ്പോൾ കൈക്കോട്ടുകൊണ്ട് തലയിലും മുഖത്തും പലവട്ടം അടിച്ച് അവശയാക്കി ബലാൽസംഗം ചെയ്യുകയായിരുന്നെന്നാണ് സി സി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

രാജ്യം കണ്ട അതിക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ഉമർ അലി നടത്തിയത്. മയക്കുമരുന്നിന് അടിമയായി സമനില നഷ്ടപ്പെട്ടാണ് കൊല നടത്തിയതെന്ന പ്രചാരണം പൂർണ്ണമായും ശരിയാവാനിടയില്ല. താൻ നടത്തിയ കൃത്യം ആരെങ്കിലും കണ്ടോ എന്ന് പരിസരമാകെ നോക്കിയതും ഈ സന്ദർഭത്തിൽ കണ്ടെത്തിയ സിസി ടിവി കാമറ ഇയാൾ തകർക്കുകയും ചെയ്തിരുന്നു.താൻ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നതിനാലാണ് ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും ഈ സാഹചര്യത്തിൽ ഇയാൾ സമാന കുറ്റകൃത്യങ്ങൾ നടത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ.

യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം തുമ്പയ്ക്ക് അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനം നടന്നത്.സിസി ടിവി ദൃശ്യങ്ങളിൽ ആദ്യം കാണുന്നത് യുവതിയെ കയ്യിൽ പിടിച്ച് നിലത്തുകൂടി വലിച്ചുകൊണ്ട് നീങ്ങുന്നതാണ്. ഇതേസമയം കൈയുയർത്തിയപ്പോൾ മറുകൈയിലുണ്ടായിരുന്ന കൈകോട്ടു കൊണ്ട് യുവതിയുടെ തലയ്ക്ക് ആദ്യ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അൽപ്പദൂരം കൂടി വലിച്ചുകൊണ്ട് പോയ ശേഷം വീണ്ടും തലയ്ക്കടിക്കുകയായിരുന്നു ഇയാൾ ചെയ്തത്. തുടർന്ന് വസ്ത്രങ്ങൾ വലിച്ചുകീറി ദൂരെയെറിഞ്ഞ ശേഷം രക്തമൊലിച്ചിറങ്ങുന്ന ശരീരത്തിൽ അതിക്രൂരമായ ലൈംഗിക വേഴ്‌ച്ച നടത്തിയത്. അരമണിക്കൂറോളം സമയം അവശയായ യുവതിയുടെ ശരീരത്തിൽ കാമദാഹം തീർത്ത നരാധമൻ സ്ഥലം വിടുമ്പോൾ കണ്ണിൽ കണ്ട സി സി ടി വി ക്യാമറയും തല്ലിപ്പൊളിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

മരിച്ചു എന്നുറപ്പായതോടെ യുവതിയുടെ മുഖം വികൃതമാക്കാനും പ്രതി ശ്രമിച്ചു. ഇത് മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാനാണെന്നു പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളി ഉമർ അലി കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നയാളാണ്. സി.സി. ടിവി ദൃശ്യങ്ങളിൽ നിന്നാണു മരിച്ച യുവതി ആരെന്നും പ്രതി അസം സ്വദേശിയായ ഉമർ അലിയാണെന്നും പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത പൊലീസിന് തലവേദന ഉണ്ടാക്കുന്നുണ്ട്.

കൊല്ലപ്പെട്ടതു നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പൊലീസിന്റെ സംശയിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണു നാട്ടുകാരിയാണെന്നു തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണു സംഭവം. ഹോട്ടലിന്റെ വശത്തുള്ള മറവിൽവച്ചാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. പൂർണനഗ്‌നമായ രീതിയിലായിരുന്നു മൃതദേഹം. യുവതിയെ ക്രൂരമായി ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് തന്റെ തൊഴിൽ ഉപകരണമായ തൂമ്പയെ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപാാതകം നടത്തിയെന്നുമാണ് പ്രതിയുടെ മൊഴി.

തൂമ്പ കൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഹോട്ടലിൽ പാലുമായെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാരെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ അറിയിച്ചത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം ചെയ്തു. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളാലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോകാൻ ശ്രമിച്ച ഉമർ അലിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയത്.

പുലർച്ചെ ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരനാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും സി സി ടി വി ദൃശ്യത്തിൽ കാണുന്ന അക്രമിയുടെ രൂപത്തോട് എല്ലാതരത്തിലും സാദൃശ്യമുള്ള ആസാം സ്വദേശി ഉമർ അലിയെ 6 മണിയോടെ നഗരത്തിൽ നിന്നും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും വിരലടയാളവും ദേഹത്തെ രക്തതക്കറയും പരിശോധിച്ചതിൽ നിന്നും കുറ്റവാളി ഇയാൾ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ച. ഇയാളുടെ നാട്ടിൽ ഇപ്പോൾ മറ്റൊരു കേസന്വേഷണവുമായി തങ്ങിയിട്ടുള്ള കേരള പൊലീസ് സംഘം അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്. പെരുമ്പാവൂർ ഡിവൈ.എസ്‌പി: കെ. ബിജുമോൻ, കാലടി ഇൻസ്‌പെക്ടർ ടി.ആർ. സന്തോഷ്, പെരുമ്പാവൂർ എസ്ഐ. ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്. ഇയാളുടെ വിലാസം വ്യാജമാണോയെന്നു സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP