Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള പൂർണ്ണ നഗ്നനായി കമഴ്ന്നു കിടക്കുന്ന മൃതദേഹം; തൊട്ടടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ട നിലയിലും; പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കണ്ടെത്തിയത് ദുരൂഹതകൾ നിറഞ്ഞ ശവശരീരം; അജ്ഞാതന്റേതുകൊലപാതകമെന്ന് സംശയിച്ച് പൊലീസ്; വിരൽ ചൂണ്ടുന്നത് പെരുമ്പാവൂരിനെ ഭീതിയിലാക്കുന്ന ലൈംഗിക തൊഴിലാളികളുടെ വർദ്ധനയിലേക്ക്

കണ്ടെത്തിയത് രണ്ട് ദിവസം പഴക്കമുള്ള പൂർണ്ണ നഗ്നനായി കമഴ്ന്നു കിടക്കുന്ന മൃതദേഹം; തൊട്ടടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ട നിലയിലും; പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കണ്ടെത്തിയത് ദുരൂഹതകൾ നിറഞ്ഞ ശവശരീരം; അജ്ഞാതന്റേതുകൊലപാതകമെന്ന് സംശയിച്ച് പൊലീസ്; വിരൽ ചൂണ്ടുന്നത് പെരുമ്പാവൂരിനെ ഭീതിയിലാക്കുന്ന ലൈംഗിക തൊഴിലാളികളുടെ വർദ്ധനയിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പെരുമ്പാവൂരിനെ ഭീതിയിലാക്കി സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയത്തിന് മുകളിൽ രണ്ട് ദിവസം പഴക്കമുള്ള മ്യതദേഹം കണ്ടെത്തി. 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ ജഡമാണ് പുതിയ ബസ് സ്റ്റാൻഡ് മത്സ്യ മാർക്കറ്റിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ ഇതെന്ന സംശയം പൊലീസിനുണ്ട്. ലൈംഗിക തൊഴിലാളികൾ പെരുകുന്നതാണ് ആശങ്കയാകുന്നത്.

മ്യതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. പൂർണ്ണമായും നഗ്‌നമായ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്. സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തിയ യുവാവാണ്് മൃതദേഹം ആദ്യം കണ്ടത്. തിങ്കളാഴ്ച ഈ യുവാവ് ഇവിടെ എത്തിയപ്പോൾ മൃതദ്ദേഹം ഇവിടെ കിടന്നിരുന്നു എന്നാണ് ഇയാളുടെ വിവരണത്തിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

താൻ തിങ്കളാഴ്ച വൈകിട്ടും കെട്ടിടത്തിന്റെ മുകളിലെത്തിയിരുന്നെന്നും ഈ സമയത്ത് ഒരാൾ നഗ്‌നനായി കമിഴ്ന്നുകിടക്കുന്നത് കണ്ടിരുന്നെന്നും മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നതാണെന്ന് കരുതി താൻ അടുത്തുചെന്ന് നോക്കാനോ വിളിക്കാനോ നിൽക്കാതെ സ്ഥലം വിടുകയായിരുന്നെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്. വൈകുന്നേരങ്ങളിൽ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലൈംഗിക തൊഴിലാളികൾ തമ്പടിക്കുക പതിവാണ്. മൃതദേഹത്തിന്റെ അരികിൽ ഷീറ്റ് വിരിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഇത്തരക്കാരിൽ ആരെങ്കിലും ഇയാളുടെ കൂടെ ഉണ്ടായിരുന്നിരിക്കാം എന്നാണ് പൊലീസിന്റെ ബലമായ സംശയം.

ബസ്സ് സ്റ്റാന്റിലെത്തിയിരുന്ന ലൈംഗികത്തൊഴിലാളികളിൽ മലയാളികൾക്കുപുറമെ തമിഴ്‌നാട് ,ബംഗാൾ തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പൊലീസ് നടത്തിയ പ്രാഥമീക പരിശോധനയിൽ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലന്നാണ് സൂചന. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

ആഴ്ചകൾക്ക് മുമ്പാണ് നഗരത്തിൽ ബംഗാൾ യുവതിയെ കൈക്കോട്ടിന് അടിച്ചുവീഴ്തിയ ശേഷം ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയത്. സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതിനാൽ ഉടൻ തന്നെ നഗരത്തിൽ നിന്നുതന്നെ കൊല നടത്തിയ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP