Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയ കൊലപാതകം സിബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല; സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീംകോടതി; സർക്കാരിന്റെ അപ്പീലിൽ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾക്ക് നോട്ടീസ്; നാലാഴ്ചയ്ക്ക് അകം മറുപടി നൽകാനും നിർദ്ദേശം; ക്രൈംബ്രാഞ്ചില് നിന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ കുടുങ്ങുന്നത് സിപിഎമ്മിലെ വൻ മരങ്ങളോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സംസ്ഥാന സർക്കാർ അപ്പീലിൽ സുപ്രീം കോടതി നോട്ടിസ് അയച്ചു. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നാലാഴ്ചയ്ക്കകം മറുപടി നൽകണം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളുടെ ഹർജിയിൽ സിംഗിൾ ജഡ്ജി സിബിഐ അന്വേഷണത്തിനു നിർദ്ദേശിച്ചതു ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.

പെരിയ ഇരട്ടക്കൊലക്കേസിൽ മെയ് 20നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.900 പേജുകളോളം വരുന്ന കുറ്റപത്രം കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നത്. എ. പീതാംബരൻ, സജി.സി.ജോർജ്, സുരേഷ്, അനിൽ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപ്, ഉണ്ണി, ബാലകൃഷ്ണൻ, മണികണ്ഠൻ എന്നിവരാണ് ഒന്നു മുതൽ 14 വരെ പ്രതികൾ.

മുഴുവൻ പ്രതികളും സിപിഎം നേതാക്കളോ അനുഭാവികളോ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 229 സാക്ഷികൾ, 105 തൊണ്ടിമുതലുകൾ, അൻപതോള രേഖകൾ എന്നിവ തെളിവിനായി ഇതുവരെ കോടതിയിൽ ഹാജരാക്കി. 5 കാർ, 2 ജീപ്പ്, 5 ബൈക്കുകൾ എന്നിങ്ങനെ 12 വാഹനങ്ങളും ഹാജരാക്കി. 14 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി എം.റഫീഖ്, കോട്ടയം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് സാബു മാത്യു എന്നിവരാണ് അന്വേഷണ മേൽനോട്ടം വഹിച്ചത്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് പ്രത്യേക മേൽനോട്ടം വഹിച്ചു. കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പ്രദീപ് കുമാറാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത്‌ലാൽ, കൃപേഷ് എന്നിവരെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP