Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്‌റ്റെല്ലയും ടോണിയും ഒരുമിച്ച കഥ

പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്‌റ്റെല്ലയും ടോണിയും ഒരുമിച്ച കഥ

ശ്രീലാൽ വാസുദേവൻ

ഇടുക്കി: പിഞ്ചുകുഞ്ഞുങ്ങളുമായി കാണാതായ വീട്ടമ്മയ്ക്ക് വേണ്ടി ഭർത്താവ് പൊലീസിൽ പരാതി നൽകി. പൊലീസ് സൈബർ സെൽ മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയപ്പോൾ ആള് തൃശൂരിൽ. അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് സീറോ മലബാർ സഭയിലെ വൈദികനൊപ്പം കഴിയുന്ന യുവതിയെ.

കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാൽ മതിയെന്ന് യുവതി. കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാമുകനൊപ്പവും പോകാൻ കോടതി അനുവദിച്ചു. സാധാരണ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നു കളയുന്ന അമ്മമാർക്കെതിരെ പൊലീസ് ബാലനീതി പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. ഇതു മനസ്സിലാക്കിയാണ് കുട്ടികളുമായി അമ്മ മുങ്ങിയത്.

ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ടത് തൃശൂർ സ്വദേശിയായ വൈദികൻ ഫാ. ടോണ വർഗീസും അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് ഹെവൻവാലി സ്വദേശിനി സ്റ്റെല്ല മരിയയുമാണ്. ലത്തീൻ കത്തോലിക്ക സഭയിൽപ്പെട്ടയാളാണ് സ്റ്റെല്ല. ഇവരുടെ ഭർത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭർത്താവുമായി സ്റ്റെല്ലയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

10 വർഷമായി വൈദികനും സ്റ്റെല്ലയുമായി പ്രണയത്തിലാണെന്ന് പറയുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയം തുടർന്നു പോവുകയായിരുന്നു. അടുത്തു സമയത്ത് ചാപ്പാത്തിലെ പള്ളിയിൽ വൈദികൻ ധ്യാനം കൂടാൻ വന്നിരുന്നുവത്രേ. ഈ സമയത്ത് ഇരുവരും പ്ലാൻ ചെയ്ത് ഒളിച്ചോടാൻ ഉറപ്പിച്ചു. സഭ പുറത്താക്കുമെന്നതിനാൽ കോട്ടയത്ത് ഒരു സൂപ്പർമാർക്കറ്റിൽ വൈദികൻ ജോലി നേടി. ഒരു വാടകവിടും കണ്ടെത്തി.

അതിന് ശേഷമാണ് ഒരാഴ്ച മുമ്പ് യുവതിയുമായി നാടുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നാൽ ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാൻഡിൽ പോകുമെന്ന് കണ്ടാണ് അവരെയും യുവതി ഒപ്പമെടുത്തത്. ഈ രിതിയിൽ വൈദികന് നിയമോപദേശം ലഭിച്ചിരുന്നുവത്രേ. അവസരം കാത്തിരുന്ന പുരോഹിതൻ വാഹനവുമായി ചപ്പാത്തിലെത്തി കുഞ്ഞുങ്ങൾക്കൊപ്പം യുവതിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ഭർത്താവും ബന്ധുക്കളും പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വൈദികനും വീട്ടമ്മയും കുട്ടികളുമായി നാടു വിട്ടതായി കണ്ടെത്തി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും തൃശൂരിൽ ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് വിളിപ്പിച്ചത് പ്രകാരം ഇരുവരും ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ എത്തി.

ഇവരെ പീരുമമേട് കോടതിയിൽ ഹാജരാക്കി. പുരോഹിതാനൊപ്പം പോകാണാനാണ് താൽപ്പര്യമെന്നു യുവതി അറിയിച്ചത്തോടെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. മക്കളെ ഭർത്താവിനോപ്പം അയച്ചു. അതേ സമയം വൈദികനെ സഭ പുറത്താക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP