Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശീലിപ്പിക്കാൻ ഏൽപ്പിച്ച മുന്തിയ ഇനം നായ മരിച്ചതിന്റെ ദുഃഖം തീർക്കാൻ ബാറിലെത്തി മദ്യപാനം; 950 രൂപയുടെ ബിൽ അടയ്ക്കാൻ കാശില്ലാത്തതിനാൽ മൊബൈൽ വാങ്ങി വച്ചത് പ്രകോപനമായി; കൊണ്ടുവന്ന നാല് ജർമൻഷെപ്പേർഡുകൾ കുരച്ചു ചാടിയതോടെ കുടിയന്മാർ ജീവനും കൊണ്ടോടി; പട്ടികളുമായെത്തി സിനിമ സ്‌റ്റൈലിൽ ബാർ അടിച്ചുതകർത്ത വൈശാഖന്മാർ പിടിയിൽ; അക്രമികൾ കുടുങ്ങിയത് ഫെയ്‌സ് ബുക്ക് ലൈവിൽ എത്തിയതോടെ: പഴയന്നൂരിലെ രാജ് ബാറിലെ വില്ലന്മാർ സ്ഥിരം പ്രശ്‌നക്കാർ

പരിശീലിപ്പിക്കാൻ ഏൽപ്പിച്ച മുന്തിയ ഇനം നായ മരിച്ചതിന്റെ ദുഃഖം തീർക്കാൻ ബാറിലെത്തി മദ്യപാനം; 950 രൂപയുടെ ബിൽ അടയ്ക്കാൻ കാശില്ലാത്തതിനാൽ മൊബൈൽ വാങ്ങി വച്ചത് പ്രകോപനമായി; കൊണ്ടുവന്ന നാല് ജർമൻഷെപ്പേർഡുകൾ കുരച്ചു ചാടിയതോടെ കുടിയന്മാർ ജീവനും കൊണ്ടോടി; പട്ടികളുമായെത്തി സിനിമ സ്‌റ്റൈലിൽ ബാർ അടിച്ചുതകർത്ത വൈശാഖന്മാർ പിടിയിൽ; അക്രമികൾ കുടുങ്ങിയത് ഫെയ്‌സ് ബുക്ക് ലൈവിൽ എത്തിയതോടെ: പഴയന്നൂരിലെ രാജ് ബാറിലെ വില്ലന്മാർ സ്ഥിരം പ്രശ്‌നക്കാർ

മറുനാടൻ മലയാളി ബ്യൂറോ

 

പഴയന്നൂർ : മദ്യപിച്ച ശേഷം ബില്ലടയ്ക്കാതിരുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ സിനിമ സ്‌റ്റൈലിൽ ബാർ അടിച്ചുതകർത്ത യുവാക്കൾ പിടിയിൽ. പൂങ്കുന്നം സ്വദേശിയായ വൈശാഖ്, അഞ്ചേരി സ്വദേശി വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. നായ പരിശീലകരാണ് പിടിയിലായത്.

സെപ്റ്റംബർ 21ന് രാത്രിയാണ് 4 ജർമൻ ഷെപ്പേർഡ് നായ്ക്കളും വടിവാളുകളുമായി എത്തിയ യുവാക്കൾ പഴയന്നൂർ രാജ് ബാർ ഹോട്ടൽ അടിച്ചു തകർത്ത്. മദ്യപിച്ചതിന്റെ പണം നൽകാതിരുന്നതിനെത്തുടർന്നു ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചിരുന്നു. പണം നൽകിയാൽ മാത്രമേ ഫോൺ നൽകുകയുള്ളുവെന്ന് ജീവനക്കാർ പറഞ്ഞു. ഇതു തർക്കത്തിനു കാരണമായി. തുടർന്ന് ബാറിൽ നിന്ന് പുറത്തേക്കുപോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേഡ് നായ്ക്കളുമായി തിരിച്ചെത്തി ബാർ അടിച്ചുതകർക്കുകയായിരുന്നു. അടിച്ചുതകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരിൽ ഒരാൾ ഫേസ്‌ബുക്ക് ലൈവിൽ വന്നതോടെ പൊലീസ് പ്രതികളെ പിടിക്കൂടുകയായിരുന്നു.

പഴയന്നൂർ രാജ് ബാർ ഹോട്ടലിൽ നിന്നും മദ്യപിച്ച രണ്ട് യുവാക്കൾ ബിൽ തുകയായ 950 രൂപ നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ബാറിലെ സപ്ലൈയർ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് ആക്രമണത്തിന് പ്രകോപനമായത്. സ്ഥലംവിട്ട യുവാക്കൾ രാത്രി നാല് നായ്ക്കളുമായി തിരിച്ചെത്തി വൻഅക്രമം അഴിച്ചുവിടുകയായിരുന്നു.അക്രമികൾ റസ്റ്റോറന്റിന്റെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ലോക്കൽ ബാറിനുള്ളിൽ വടിവാൾ വീശി ആൾക്കാരെ ഓടിച്ചു. കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത് വധഭീഷണി മുഴക്കി. നായ്ക്കൾ കുരച്ച് ആളുകളെ കടിക്കാനാഞ്ഞതോടെ ഇവയെ കണ്ട് പേടിച്ച് ബാർ ജീവനക്കാരും ബാറിലെത്തിയവരും ഇറങ്ങിയോടി.

ബാറിലെ ജീവനക്കാരായ മൂന്ന് പേർക്ക് അക്രമത്തിനിടെ പരിക്കേറ്റു. നായ്ക്കളെ പരിശീലിപ്പിക്കാൻ പഴയന്നൂരിലെത്തിയതായിരുന്നു അക്രമികൾ. ഇവർ സ്ഥിരമായി എവിടെയും തങ്ങാറില്ല. ബാറിൽ അക്രമം നടത്തിയ ദിവസം പരിശീലിപ്പിക്കുന്നതിനായി യുവാക്കളെ ഏൽപ്പിച്ചിരുന്ന മുന്തിയ ഇനത്തിലെ നായ ചത്തിരുന്നു. ഇതിന്റെ ദുഃഖത്തിലാണ് യുവാക്കൾ ബാറിലെത്തി മദ്യപിച്ചത്. 950 രൂപയുടെ ബിൽ നൽകാൻ കാശില്ലയെന്ന് അറിയിച്ചതോടെയാണ് മൊബൈൽ വാങ്ങി വയ്ക്കാൻ ബാർ ജീവനക്കാർ തീരുമാനിച്ചത്. ഇത് തിരിച്ചെടുക്കാനായിട്ടാണ് നാല് നായ്ക്കളുമായി യുവാക്കൾ ബാർ ആക്രമിച്ചത്.

ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ബാർ മാനേജർ വേണു പറഞ്ഞു. യുവാക്കളുടെ അക്രമ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞത് പുറത്തുവന്നിരുന്നു. ഈ യുവാക്കൾ മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.ലാക്കൽ ബാറിനുള്ളിൽ കയറിയശേഷം നായ്ക്കളെ അഴിച്ചുവിട്ടു. ഇവ കുരച്ചുചാടി പാഞ്ഞതോടെ മദ്യപിക്കാനെത്തിയവരും ജീവനക്കാരും ജീവനും കൊണ്ടോടി.വടിവാളുമായി എത്തിയായിരുന്നു അക്രമം. ഭയന്ന ഹോട്ടർ മാനേജർ മുകളിലെ നിലയിലെ മുറിയിൽ കയറി രക്ഷപെട്ടു. പൊലീസിൽ വിവരം അറിയിച്ചുവെങ്കിലും പൊലീസ് എത്തും മുൻപേ അക്രമികൾ രക്ഷപെട്ടു.

ഇവർ താമസിച്ചിരുന്ന വെള്ളപ്പാറയിലെ വാടകവീട്ടിലെത്തി നാല് നായ്ക്കളെയും കൂട്ടിലാക്കിയശേഷമാണ് ഇരുവരും ഒളിവിൽ പോയത്. ഒരാൾ നായപരിശീലകനും മറ്റൊരാൾ പരിപാലകനുമാണ്. പ്രതികളിലൊരാൾ പത്തു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. പഴയന്നൂർ വെള്ളപ്പാറയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. വിദേശയിനത്തിൽപ്പെട്ട 12 നായ്ക്കളെ ഇവിടെ വളർത്തുന്നതായി പാർപ്പിച്ചിരുന്നു. പ്രതികൾ ഇവിടെ താമസത്തിനെത്തിയിട്ട് അഞ്ചുദിവസമേ ആയിട്ടുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. നായകളെ പരിശീലിപ്പിക്കാൻ മൂന്നുമാസത്തേയ്ക്ക് 40,000 രൂപ വരെ വാങ്ങുന്നുണ്ടെന്നാണ് വിവരം. അതേസമയം പ്രതികൾ താമസിച്ച വാടകവീട്ടിൽ നായ്ക്കളെ വളർത്തുന്നതിനും പരിശീലനം നൽകുന്നതിനും ലൈസൻസ് എടുത്തിരുന്നില്ല..

സംഭവദിവസം പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ ബാർ ജീവനക്കാർ വാങ്ങിവെച്ചിരുന്നു. ഇത് പൊലീസിന് കൈമാറിയതിനാൽ, പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. റിട്ട. എഎസ്ഐ. രമണന്റെ വീട്ടിലായിരുന്നു ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP