Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഞ്ജിത്തിന്റെ തലയ്ക്ക് പിന്നിലേറ്റ മർദ്ദനം മരണകാരണമായി; വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണക്കേസിൽ പ്രിവന്റീവ് ഓഫീസർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ്; കസ്റ്റഡിയിൽ എടുത്തത് ആരൊക്കെയെന്ന് തിരിച്ചറിയാൻ വിവരശേഖരണം; വകുപ്പ് തല നടപടിക്ക് അഡീ.എക്‌സൈസ് കമ്മീഷണറുടെ ശുപാർശ; കാത്തിരിക്കുന്നത് സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ

രഞ്ജിത്തിന്റെ തലയ്ക്ക് പിന്നിലേറ്റ മർദ്ദനം മരണകാരണമായി; വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണക്കേസിൽ പ്രിവന്റീവ് ഓഫീസർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ്; കസ്റ്റഡിയിൽ എടുത്തത് ആരൊക്കെയെന്ന് തിരിച്ചറിയാൻ വിവരശേഖരണം; വകുപ്പ് തല നടപടിക്ക് അഡീ.എക്‌സൈസ് കമ്മീഷണറുടെ ശുപാർശ; കാത്തിരിക്കുന്നത് സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മർദനമേറ്റ് മരിച്ച കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റിയിലെടുത്ത എക്‌സൈസ് പ്രിവന്റിവ് ഓഫിസർമാർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. തിരൂർ സ്വദേശി രഞ്ജിത് കുമാറാണ് കസ്റ്റഡിയിൽ മരിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ആരൊക്കെയാണെന്ന് തിരിച്ചറിയാൻ പൊലീസ് എക്‌സൈസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥർക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ അഡീഷണൽ എക്‌സൈസ് കമ്മീഷണറും ശുപാർശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സർവ്വീസിൽ നിന്നും ഉടനെ സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം.

രഞ്ജിത്തിന്റെ മരണം കടുത്ത മർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുന്നതിലേക്ക് നയിച്ചത്. ശരീരത്തിൽ 12-ലേറെ ക്ഷതങ്ങളുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. കഴുത്തിന് പിന്നിലും മുതുകിലുമായാണ് മുറിവുകളുള്ളത്. തലയ്ക്കുപിന്നിലേറ്റ മർദനമാണ് മരണകാരണമെന്നാണ് സൂചന. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവരുന്നതോടെ സംഭവത്തിലെ ദുരൂഹത നീങ്ങുമെന്നാണ് വിവരം. മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് കുമാർ (35) ആണ് എക്സൈസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. രണ്ടുകിലോ കഞ്ചാവ് കൈവശംവച്ചതിന് തൃശ്ശൂരിലെ എക്സൈസ് സ്‌ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

രഞ്ജിത്ത് വാഹനത്തിൽവെച്ച് അപസ്മാര ലക്ഷണം കാണിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെന്നും എന്നാൽ മരണം സംഭവിച്ചെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇതുസംബന്ധിച്ച് എക്സൈസ് പാവറട്ടി പൊലീസിന് റിപ്പോർട്ടും നൽകിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടു കിലോ കഞ്ചാവുമായി ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിന്നും രജ്ഞിത് കുമാർ പിടിയിലായത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാൻ പ്രതി ശ്രമിച്ചിരുന്നെന്നും നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നുമുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ വിദഗ്ധ ഫൊറൻസിക് സർജന്മാരുടെ നേതൃത്വത്തിലാകും പോസ്റ്റ്‌മോർട്ടം. നേരത്തെ, കഞ്ചാവു വിൽപന കേസിൽ രഞ്ജിത് കുമാറിനെ പിടികൂടിയിരുന്നു. ഗുരുവായൂരിൽ നിന്ന് പിടികൂടി തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണം. പാവറട്ടി സാൻജോസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എക്‌സൈസിന്റെ സ്‌പെഷൽ സ്‌ക്വാഡാണ് രഞ്ജിത് കുമാറിനെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP