Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വഴക്ക് മൂത്തപ്പോൾ ഭാര്യയെ ഡ്രൈവിങ് സ്‌കൂൾ അദ്ധ്യാപകൻ കോടാലി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; മരണം ഉറപ്പാക്കി മകനുമായി പുറത്തിറങ്ങി എത്തിയത് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ; കുട്ടിയെ ഇനിയുള്ള കാലം വളർത്തണമെന്ന് അവരോട് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തി കീഴടങ്ങി; മരണകാരണം തലയ്ക്ക് പിന്നിലുള്ള അടിയെന്ന് സ്ഥിരീകരിച്ച് പൊലീസ്; പട്ടണക്കാടിനെ നടുക്കി സൗമ്യയുടെ ക്രൂര കൊലപാതകം

വഴക്ക് മൂത്തപ്പോൾ ഭാര്യയെ ഡ്രൈവിങ് സ്‌കൂൾ അദ്ധ്യാപകൻ കോടാലി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; മരണം ഉറപ്പാക്കി മകനുമായി പുറത്തിറങ്ങി എത്തിയത് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ; കുട്ടിയെ ഇനിയുള്ള കാലം വളർത്തണമെന്ന് അവരോട് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തി കീഴടങ്ങി; മരണകാരണം തലയ്ക്ക് പിന്നിലുള്ള അടിയെന്ന് സ്ഥിരീകരിച്ച് പൊലീസ്; പട്ടണക്കാടിനെ നടുക്കി സൗമ്യയുടെ ക്രൂര കൊലപാതകം

ആർ പീയൂഷ്

ചേർത്തല: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പട്ടണക്കാട് ഏഴാം വാർഡിൽ പടിഞ്ഞാറേ ചാണിയിൽ പ്രജിത്താണ് ഭാര്യ സൗമ്യ(35)യെ കൊലപ്പെടുത്തിയത്. നാട്ടു വെളിച്ചം ഡ്രൈവിങ് സ്‌ക്കൂൾ ഉടമ പ്രതാപന്റെ സഹോദരനാണ് പ്രജിത്ത്.

ഇന്ന് പുലർച്ചെ നാലരമണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന സൗമ്യയെ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ അടിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം എട്ടുവയസ്സുകാരനായ മകനെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ എത്തിക്കുകയും ഭാര്യയെ താൻ കൊന്നുവെന്നും ഇനിയുള്ള കാലം മകനെ വളർത്തണമെന്നും പറഞ്ഞു. പിന്നീട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി താൻ ഭാര്യയെ കൊന്നു എന്ന് പറയുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും സൗമ്യ മരിച്ചിരുന്നു.

പട്ടണക്കാട് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. ശേഷം താലൂക്കാശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തും. തലയ്ക്ക് പിന്നിലുള്ള അടിയാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധന നത്തിയ ശേഷം പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ വലിയ വഴക്കായിരുന്നു. ഇന്നലെ രാത്രിയിലും വഴക്കിട്ടിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. സഹോദരന്റെ ഡ്രൈവിങ് സ്‌ക്കൂളിലെ അദ്ധ്യാപകനാണ് പ്രജിത്ത്.

കൊലപാതക ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. എന്താണ് കുടുംബ വഴക്കിന് പിന്നിലെന്ന് വിവരം ലഭിച്ചിട്ടില്ല. താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP