Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനംതിട്ടയിൽ പട്ടാപ്പകൽ നടന്ന ജൂവലറി കൊള്ളയുടെ സൂത്രധാരൻ പിടിയിൽ; കസ്റ്റഡിയിലായത് ശ്രീകൃഷ്ണ ജൂവലറി ജീവനക്കാരനായ അക്ഷയ് പട്ടേൽ; മഹാരാഷ്ട്ര സ്വദേശിയെ വലയിലാക്കിയത് കോഴഞ്ചേരിയിൽ നിന്ന്; സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു; ജൂവലറിയിൽ നിന്ന് സ്വർണം കവർന്നത് ജീവനക്കാരെ മർദ്ദിച്ചവശരാക്കി കെട്ടിയിട്ട ശേഷം; മണിക്കൂറുകൾക്കകം മുഖ്യപ്രതിയെ പിടികൂടിയ പൊലീസിന് കൈയടി

പത്തനംതിട്ടയിൽ പട്ടാപ്പകൽ നടന്ന ജൂവലറി കൊള്ളയുടെ സൂത്രധാരൻ പിടിയിൽ; കസ്റ്റഡിയിലായത് ശ്രീകൃഷ്ണ ജൂവലറി ജീവനക്കാരനായ അക്ഷയ് പട്ടേൽ; മഹാരാഷ്ട്ര സ്വദേശിയെ വലയിലാക്കിയത് കോഴഞ്ചേരിയിൽ നിന്ന്; സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു; ജൂവലറിയിൽ നിന്ന് സ്വർണം കവർന്നത് ജീവനക്കാരെ മർദ്ദിച്ചവശരാക്കി കെട്ടിയിട്ട ശേഷം; മണിക്കൂറുകൾക്കകം മുഖ്യപ്രതിയെ പിടികൂടിയ പൊലീസിന് കൈയടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശ്രീകൃഷ്ണ ജൂവലറിയിൽ നിന്ന് ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വർണം കവർന്ന സംഭവത്തിൽ സൂത്രധാരന മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ജൂവലറി ജീവനക്കാരനായ അക്ഷയ് പട്ടേലാണ് കോഴഞ്ചേരിയിൽ വെച്ച് പടിയിലായത്. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ 12 ദിവസം മുൻപാണ് ജൂവലറിയിൽ ജോലിക്ക് ചേർന്നത്. മോഷണ സംഘത്തിലെ നാലു പേർക്കായി തിരച്ചിൽ തുടരുന്നു

പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ, തിരക്കേറിയ നഗരഹൃദയത്തിൽ പട്ടാപ്പകലാണ് വൻ ജുവലറി കൊള്ളനടന്നത്. നാലു കിലോ സ്വർണം കവർന്നു. ഇന്നു വൈകിട്ട് നാലരയോടെ മുത്താരമ്മൻ കോവിലിന് സമീപമുള്ള ശ്രീകൃഷ്ണ ജൂവലറിയിലാണ് കവർച്ച നടന്നത്. ഇവിടുത്തെ മുൻ ജീ്വനക്കാരന്റെ നേതൃത്വത്തിൽ വന്ന നാലംഗ സംഘമാണ് ജീവനക്കാരെ മർദിച്ച് മൃതപ്രായരാക്കി കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. ധന്യ-രമ്യ തീയറ്റർ കോംപ്ലക്സിനോട് ചേർന്നാണ് ജൂവലറി പ്രവർത്തിക്കുന്നത്.

ഞായറാഴ്ച ആയിട്ടും മൂന്നു ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇതിനിടെയാണ് നാലു മണിയോടെ മുൻ ജീവനക്കാരന്റെ നേതൃത്വത്തിൽ നാലു പേർ എത്തിയത്. ഇവർ ഷട്ടർ താഴ്‌ത്തി ഇവിടെ ഉണ്ടായിരുന്നവരെ മർദിച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് കൈകാലുകൾ ബന്ധിച്ച് അകത്തേക്ക് മാറ്റി. ഇതിനിടെ ഒരാൾ ജൂവലറിയിൽ സ്വർണം വാങ്ങാൻ എത്തിയിരുന്നു. അവർക്ക് ഒരു സംശയവും നൽകാത്ത രീതിയിൽ കവർച്ചക്കാരുടെ നേതാവ് സ്വർണവും തൂക്കി നൽകി പണവും വാങ്ങി. ലോക്കറിലുണ്ടായിരുന്ന സ്വർണം സഹിതം കൈക്കലാക്കി സംഘം പോയതിന് ശേഷമാണ് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചത്.

പത്തനംതിട്ട ഡിവൈഎസ്‌പി കെ സജീവ്, ഇൻസ്പെക്ടർ നുമാൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മുൻജീവനക്കാരന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP