Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടാപ്പകൽ പത്തനംതിട്ടയെ നടുക്കിയ ജൂവലറി കവർച്ചയിൽ ആകെ ട്വിസ്റ്റ്; മുഖ്യപ്രതി പൊലീസിന് കീഴടങ്ങിയത്; തനിക്ക് പങ്കില്ലെന്ന് കുമ്പസാരം; പിടിയിലായത് ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ; മൊഴി കണക്കിലെടുക്കാതെ പൊലീസ്; മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു; കൃഷ്ണ ജൂവലറിയിൽ നിന്ന് കവർന്നത് നാലു കിലോ സ്വർണവും 13 ലക്ഷം രൂപയും: സംഭവം ആസൂത്രിതമെന്ന് പൊലീസ്

പട്ടാപ്പകൽ പത്തനംതിട്ടയെ നടുക്കിയ ജൂവലറി കവർച്ചയിൽ ആകെ ട്വിസ്റ്റ്; മുഖ്യപ്രതി പൊലീസിന് കീഴടങ്ങിയത്; തനിക്ക് പങ്കില്ലെന്ന് കുമ്പസാരം; പിടിയിലായത് ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ; മൊഴി കണക്കിലെടുക്കാതെ പൊലീസ്; മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു; കൃഷ്ണ ജൂവലറിയിൽ നിന്ന് കവർന്നത് നാലു കിലോ സ്വർണവും 13 ലക്ഷം രൂപയും: സംഭവം ആസൂത്രിതമെന്ന് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പട്ടാപ്പകൽ നഗരത്തെ നടുക്കിയ ജൂവലറി കവർച്ചയിൽ നിർണായക ട്വിസ്റ്റ്. കവർച്ചയ്ക്ക് നേതൃത്വം നൽകിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ താൻ നിരപരാധിയാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പൊലീസിൽ കീഴടങ്ങി. എന്നാൽ, അതിനോടകം തന്നെ പാട്ടീലിന്റെ ആസൂത്രണം മനസിലാക്കിയ പൊലീസിന് കീഴടങ്ങൽ നാടകം ബമ്പർ ലോട്ടറിയായി. ശേഷിച്ച മൂന്നു പേർക്കുമായി തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് പത്തനംതിട്ട നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജൂവലേഴ്സിൽ നാലംഗ സംഘം കവർച്ച നടത്തിയത്. ഇതിന് പിന്നിൽ മികച്ച ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

30 വർഷത്തിലധികമായി മഹാരാഷ്ട്ര സ്വദേശിയായ സേട്ടു നടത്തുന്നതാണ് കൃഷ്ണ ജൂവലറി. ആഭരണ വിൽപനയ്ക്കൊപ്പം മറ്റു ജുവലറികളിലേക്ക് സ്വർണം നൽകുകയും ചെയ്യുന്നുണ്ട്. ഇതു കൊണ്ട് തന്നെ സുതാര്യമായ ഇടപാടാണ് സേട്ടു നടത്തിയിരുന്നു. വിതരണത്തിനും വിൽപനയ്ക്കുമായി സ്വർണംസൂക്ഷിച്ചിരുന്നത് കടയ്ക്കുള്ളിലെ ലോക്കറിലായിരുന്നു. ശനിയാഴ്ച ബാങ്ക് അവധി ആയതിനാൽ അന്നു വരെ ലഭിച്ച 13 ലക്ഷം രൂപയും ലോക്കറിൽ വച്ചിരിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് നാലോടെ ഒരു സ്ഥിരം കസ്റ്റമർ സേട്ടുവിനെ ഫോണിൽ വിളിക്കുന്നിടത്ത് നിന്നാരംഭിക്കുന്നു കവർച്ചയുടെ ആസൂത്രണം. കുടുംബസമേതം കടയിലെത്തിയ കസ്റ്റമർ തനിക്ക് ആഭരണം വേണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ചയായതിനാൽ കട അടവായിരുന്നു. എങ്കിലും സ്ഥിരം കസ്റ്റമറുടെ അഭ്യർത്ഥന മാനിച്ച് സ്വർണം എടുത്തു നൽകാൻ സേട്ടു രണ്ടു പേരെ വിട്ടു. 10 വർഷത്തോളമായി കടയിൽ ജോലി ചെയ്യുന്ന സന്തോഷ്, രണ്ടാഴ്ച മുൻപ് മാത്രം ജോലിക്കെത്തിയ അക്ഷയ് പാട്ടീൽ എന്നിവരെയാണ് അയച്ചത്.

സന്തോഷും അക്ഷയും കട തുറന്ന് അകത്ത് കടന്നതിന് പിന്നാലെ മൂന്നു പേർ കൂടി ഒപ്പം തള്ളിക്കയറി. ഇവർ സന്തോഷിനെ മർദിച്ച് അവശനാക്കി ലോക്കർ റൂമിൽ കെട്ടിയിട്ടു. തുടർന്ന് സ്വർണവും പണവും കൈവശം കരുതിയിരുന്ന ബാഗിലേക്ക് മാറ്റുന്നതിനിടെ മുൻപ് വിളിച്ച കസ്റ്റമർ എത്തി. ഈ സമയം സന്തോഷ് അടി കൊണ്ട് അകത്തു കിടക്കുകയും കൊള്ള നടക്കുകയുമായിരുന്നു. എന്നാൽ, അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കാത്ത വിധം വന്ന കസ്റ്റമർക്ക് സ്വർണവും കൊടുത്ത് പണവും വാങ്ങുകയാണ് കൊള്ളസംഘം ചെയ്തത്.

ഇതിന് ശേഷം സന്തോഷിന്റെ സ്വർണമാലയും കൈവളയും മോഷ്ടാക്കൾ കവർന്നു. പോകുന്നതിന് മുൻപ് സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ശേഖരിക്കാനും സംഘം മറന്നില്ല. പുറത്തിങ്ങിയ സംഘം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. സംഘം പോയ ശേഷം ലോക്കർ മുറിയിൽ നിന്നു പുറത്തു വന്ന സന്തോഷ് കവർച്ചാ വിവരം ഉടമയെ വിളിച്ചു പറഞ്ഞു. മർദനമേറ്റ സന്തോഷിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. മണിക്കൂറുകൾക്ക് ശേഷം നാടകീയമായിട്ടാണ് അക്ഷയ് കീഴടങ്ങിയത്. തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ഇയാളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP