Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്

പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ;  കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്ത്രീവിഷയത്തിൽ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റർ ഷമീർ വീണ്ടും അറസ്റ്റിലായി. ഇത്തവണയും സ്ത്രീകളെ ലൈംഗിക താൽപ്പര്യത്തോടെ സമീപിച്ചതിന്റെ പേരിലാണ് പാസ്റ്റർ കുടുങ്ങിയത്. വഴിയരികിൽ കണ്ട് വനിതാ പൊലീസുകാരിയോടെ ആളറിയാതെ അടുത്തുകൂടി ഹോട്ടലിൽ മുറിയെക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയതിന്റെ പേരിലാണ് ഷമീർ പാസ്റ്ററുടെ കൈയിൽ വിലങ്ങു വീണത്.

പൊലീസുകാരിയാണെന്ന് അറിയാതെ സമീപിച്ച അമളിയാണ് പാസ്റ്ററെ കുടുക്കിയത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറിൽ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നിൽ അർധരാത്രിയിൽ രണ്ടു യുവതികൾ വഴിയരുകിൽ നിൽക്കുന്നത് കണ്ടു. കാർ പതുക്കെ നിർത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അൽപനേരം സംസാരിച്ച ശേഷം രാത്രിയിൽ ഇവിടെ നിൽക്കേണ്ടെന്നും ഹോട്ടലിൽ റൂം എടുക്കാമെന്നും കൂടെ പോരുന്നോ എന്നുമായി പാസ്റ്റുടെ ചോദ്യം.

എന്നാൽ, തന്റെ ചോദ്യം രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റർ ഷമീർ അറിഞ്ഞില്ല. വയർലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റർ മുങ്ങാൻ ശ്രമിച്ചു. എന്നാൽ, കാർ നമ്പർ കുറിച്ചെടുത്തിരുന്ന പൊലീസ് പിന്നീട് ഷമീറിനെ കൈയോടെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീർ അറിഞ്ഞിരുന്നില്ല.

കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീർ. മുസ്ലിം മതത്തിൽ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീർ. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീർ അറസ്റ്റിലായതോടെ പാസ്റ്റർമാരുടെ വൻ പട തന്നെ സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തതിനാൽ ഒത്തുതീർപ്പ് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്ക് വിദേശത്ത് നിന്നുൾപ്പെടെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒടുവിൽ യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാൽ പൂവാല ശല്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പാസ്റ്ററെ ഉച്ച തിരിഞ്ഞു വിട്ടയച്ചു.

മതപരിവർത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീർ പാസ്റ്റർ. പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദമായിരുന്നു. തല്ലു കിട്ടുമെന്നായപ്പോൾ അത് നിറുത്തി. മോശം പെരുമാറ്റത്തിന് സഭയിൽ നിന്നും പാസ്റ്റർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം.

ഷമീർ കൊല്ലം മുസ്ലിം വിഭാഗത്തിൽ നിന്നും പെന്തകൊസ്തിൽ വന്ന ആളാണ് ആദ്യം ഒക്കെ വലിയ മാന്യത പുലർത്തി പലരെയും പാട്ടിൽ ആക്കിയ വ്യക്തിയാണ്. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. ഒരു അമേരിക്കൻ മലയാളി തങ്ങളുടെ മാതാപിതാക്കളുടെ പേര് നില നിർത്തുവാൻ വേണ്ടി കൊല്ലത്ത് കരീപ്രയിൽ 13 പേർക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാൻ തീരുമാനിക്കുകയും അതിൻ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.

നിരവധി കുടുംബ പ്രശ്നവും ഷമീർ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. ആരുടെ വീട്ടിൽ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടർ ഓപ്പൺ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവൻ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നും ആക്ഷേപം അടക്കം അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. വിദേശ രാജ്യങ്ങളിലടക്കം വേരുകളുള്ള പാസ്റ്ററാണ് ഷമീർ കൊല്ലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP