Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യഥാർഥ പേര് ഉണ്ണികൃഷ്ണൻ നായർ: വിളിപ്പേര് പാസ്റ്റർ ഉണ്ണി ജെയിംസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ 'പാസ്റ്റർ നായർ'പിടിയിൽ; താമസ സ്ഥലം മാറുന്നതിന് അനുസരിച്ച് ഭാര്യമാരെ മാറിയ വിരുതൻ; അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിലെ കണ്ണിയെന്ന് പൊലീസ്; കുടുക്കിയത് അതിവിദഗ്ധമായി

യഥാർഥ പേര് ഉണ്ണികൃഷ്ണൻ നായർ: വിളിപ്പേര് പാസ്റ്റർ ഉണ്ണി ജെയിംസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ 'പാസ്റ്റർ നായർ'പിടിയിൽ; താമസ സ്ഥലം മാറുന്നതിന് അനുസരിച്ച് ഭാര്യമാരെ മാറിയ വിരുതൻ; അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിലെ കണ്ണിയെന്ന് പൊലീസ്; കുടുക്കിയത് അതിവിദഗ്ധമായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തൃശൂർ ഒല്ലൂർ നെട്ടിശ്ശേരി പുളിപ്പറമ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (52) പാസ്റ്റർ ഉണ്ണി ജെയിംസ് എന്ന പേരിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയത് കോടികൾ. പൊലീസ് നടത്തിയ സമർഥമായ നീക്കത്തിനൊടുവിൽ പാസ്റ്റർ നായർ' പിടിയിലായപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന കഥകൾ. തട്ടിപ്പിന്റെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസിഡറാണ് ഇയാളെന്ന് പൊലീസ് പറയുന്നു. വിദേശത്ത് മുന്തിയ ജോലി വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ഇയാൾ അടങ്ങുന്ന സംഘം കോടികൾ തട്ടിയത്. ഓസ്ട്രേലിയ കാർണിവൽ ക്രൂയിസ് ഷിപ്പ്സിലേക്കു പ്രതിമാസം 3.5 ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചെങ്ങന്നൂർ, തിരുവല്ല, കവിയൂർ, മൂവാറ്റുപുഴ സ്വദേശികളിൽ നിന്നും ആറു മുതൽ 15 ലക്ഷം വരെ ഇയാൾ വാങ്ങി. നേരിട്ട് കൈപ്പറ്റുകയും അക്കൗണ്ടിലേക്കു തുക നിക്ഷേപിപ്പിക്കുകയുമായിരുന്നു.

ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇതു വരെ പുറത്തു വന്നത്. വിസ ലഭിക്കാത്തവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല അവധികൾ പറഞ്ഞ ഇയാൾ ബാഗ്ലൂർ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ആറു മാസം മുമ്പ് അന്വേഷിച്ച് പൊലീസ് സംഘം ചെന്നൈയിലെത്തിയെങ്കിലും പാസ്റ്റർ ഡൽഹിലേക്ക് കടന്നു. പരാതികൾ ഏറിയപ്പോൾ ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിർദ്ദേശ പ്രകാരം ഡിവൈഎസ്‌പി എസ്. റഫീഖിന്റെ നേതൃത്വത്തിൽ കോയിപ്രം എസ്‌ഐ. ഗോപകുമാറും സംഘവും അന്വേഷണം ഏറ്റെടുത്തു.

ഇതിനിടെ പോളണ്ടിലേക്ക് മെഡിക്കൽ സംഘത്തെ അപ്പോയിന്റ് ചെയ്യുന്നു എന്ന പരസ്യം കണ്ട് കോയിപ്രം എസ്ഐയും സംഘവും ഇയാളുമായി ബന്ധപ്പെട്ടു. വിസക്ക് 10 ലക്ഷം രൂപയാണ് ചോദിച്ചത്. കോയമ്പത്തൂരിൽ വച്ച് കൈമാറാമെന്ന് പൊലീസും ഇയാളുമായി ധാരണയായി. പൊലീസ് സംഘം കോയമ്പത്തൂരിൽ ചെന്നെങ്കിലും പാസ്റ്റർ വന്നില്ല. ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചെന്നൈ എയർ പോർട്ടിൽ കാത്തുനിൽക്കാമെന്നും അവിടെ വച്ച് തുക കൈമാറാമെന്നും സമ്മതിച്ചു. പൊലീസ് സംഘം ചെന്നൈ എയർ പോർട്ടിൽ പണം വാങ്ങാൻ എത്തിയ ഇയാളെ തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.

വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്ന മുംബൈ ആസ്ഥാനമായുള്ള സംഘത്തിലെ കണ്ണിയാണെന്നും സിംഗപ്പൂർ, മലേഷ്യ, പോളണ്ട്, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള അധോലോകം ഈ തട്ടിപ്പിന്റെ നെറ്റു വർക്കുമായി ബന്ധമുള്ളതായും മനസിലാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അവസാനമായി കഴിഞ്ഞ ശനിയാഴ്ച മലേഷ്യയിലേക്ക് ജോലിക്കെന്നും പറഞ്ഞ് മൂന്നു പേരെ വിസിറ്റിങഗ് വിസയിൽ കയറ്റി വിട്ടിട്ടുണ്ട്. പോളണ്ടിലേക്ക് ജോലിക്കു പോകാൻ വിസക്കു വേണ്ടി പണം കൊടുത്തിട്ടുള്ള ആളുകൾ പൊലീസ് കസ്റ്റഡിയിൽ ഉള്ള ഇയാളുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കായംകുളം സ്വദേശികളായ രണ്ടു പേരെ പോളണ്ടിലേക്ക് കയറ്റി വിടാമെന്നു പറഞ്ഞു അവരുടെ പക്കൽ നിന്നും പണവും പാസ്പോർട്ടും വാങ്ങി മുംബൈ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്നറിഞ്ഞ് അവരെ വിളിച്ച് ഇവരുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം ധരിപ്പിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ ധാരാളം പേർ കോയിപ്രം പൊലീസ് സേ്റ്റഷനിലെത്തി പരാതി നൽകുന്നുണ്ട്. കൊല്ലം ജില്ലയിലെ പൊലീസ് സേ്റ്റഷൻ പരിധിയിലും സമാനമായ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

സിംഗപ്പൂരിൽ താമസമാക്കിയ സുവിശേഷ പ്രവർത്തകനായ ഒരു ചൈനീസ് പാസ്റ്റർ ഇയാളുടെ സഹായിയായിട്ടുണ്ട്. അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഇയാൾ പണം നിക്ഷേപിക്കുവാൻ നിർദ്ദേശിക്കുന്നത്. സുവിശേഷ പ്രസംഗകൻ ചമഞ്ഞ് ആളുകളുടെ വിശ്വാസ്യത പിടിച്ചു പറ്റിയാണ് ഇര പിടിച്ചിരുന്നത്. പുല്ലാട് ആത്മാവ് കവലയ്ക്കു സമീപം വീടു വാടകയ്ക്കെടുത്തു താമസിച്ചു കൊണ്ടായിരുന്നു തട്ടിപ്പുകൾ ആസൂത്രണം ചെയ്തിരുന്നത്. തട്ടിപ്പുകൾ ആസൂത്രണം ചെയ്തിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഇയാൾക്ക് ഓരോ ഭാര്യമാരുമുണ്ട് എന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.

കോയിപ്രം പൊലീസ് സേ്റ്റഷനിലെ മുൻ എസ്ഐയുടെ ബന്ധുവായ ചെങ്ങന്നൂർ ആലായ്ക്ക് സമീപം ഡിജെ വില്ലയിൽ ലോയൽ ഡാനിയേൽ വിദേശ ജോലിക്കു വേണ്ടി 6.5 ലക്ഷം രൂപയും ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി ബിന്റോ സെബാസ്റ്റ്യൻ മകന് ജോലിക്കുവേണ്ടി ഏഴു ലക്ഷം രൂപയും കവിയൂർ സ്വദേശി നഴ്സായ മകനു ജോലിക്കു വേണ്ടി ഏഴു ലക്ഷം രൂപയും നൽകിയതായി പറഞ്ഞു. പുല്ലാട് ആത്മാവു മുക്കിന് സമീപം അഞ്ചു ലക്ഷം നൽകിയ അഭിലാഷ്, 3.5 ലക്ഷം നൽകിയ പുറമറ്റം കവുങ്ങും പ്രയാർ സ്വദേശി രാജേഷ് എന്നിവർ കബളിപ്പിക്കപ്പെട്ടവരിൽ പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP