Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

കാര്യമായി ജോലി ഇല്ലാതിരുന്ന റഹിമിന് ഭാര്യയെ എന്നും സംശയം; വഴക്കും മർദനവും പതിവ്; ആ കുടുംബം കഴിഞ്ഞിരുന്നത് നാദിറ അക്ഷയ സെന്ററിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ; പാരിപ്പള്ളിയിലേത് 'സൈക്കോ' ഭർത്താവിന്റെ ക്രൂരത

കാര്യമായി ജോലി ഇല്ലാതിരുന്ന റഹിമിന് ഭാര്യയെ എന്നും സംശയം; വഴക്കും മർദനവും പതിവ്; ആ കുടുംബം കഴിഞ്ഞിരുന്നത് നാദിറ അക്ഷയ സെന്ററിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ; പാരിപ്പള്ളിയിലേത് 'സൈക്കോ' ഭർത്താവിന്റെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അക്ഷയ സെന്ററിൽ ജോലി ചെയ്തിരുന്ന യുവതിയെ തീ കൊളുത്തി കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയത് തന്നെ ജയിലിൽ അടച്ചതിന്റെ പകയിൽ. കർണാടക കുടൽ സ്വദേശി നാദിറയെ (36) ആണ് ഭർത്താവ് നാവായിക്കുളം അൽമായ വീട്ടിൽ റഹീം (50) പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നത്. തീ കത്തിച്ചതിന് പിന്നാലെ സ്വയം കഴുത്തറുത്ത റഹീം. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. സംശയ രോഗമായിരുന്നു ഇതിനെല്ലാം കാരണം. സൈക്കോയെ പോലെയാണ് റഹിം പലപ്പോഴും ഭാര്യയോട് പെരുമാറിയത്.

ഇന്നു രാവിലെ പാരിപ്പള്ളിയിലാണു നാടിനെ നടുക്കിയ സംഭവം. പാരിപ്പള്ളിയിൽ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നദീറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടർന്ന് ഇറങ്ങിയോടിയ ഇയാൾ കഴുത്ത് മുറിച്ചശേഷം സമീപത്തെ പറമ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. അക്ഷരാർത്ഥത്തിൽ പാരിപ്പള്ളിയേയും കല്ലുവാതുക്കൽ പ്രദേശത്തേയും നടുക്കുന്നതായി റഹിമിന്റെ ക്രൂരത. രണ്ട് സ്‌കൂൾ വിദ്യാർത്ഥികളാണ് അനാഥരായത്.

നാദിറയെ ഉപദ്രവിച്ചതിന് റഹീമിനെതിരെ വധശ്രമത്തിന് പള്ളിക്കൽ പൊലീസ് കേസെടുത്ത് റിമാൻഡിൽ ആയിരുന്നു. നാലുദിവസം മുമ്പാണ് റഹീം ജയിലിൽ നിന്ന് ഇറങ്ങിയതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു. ഈ കേസാണ് ഭാര്യയെ കൊല്ലാനുള്ള പകയെന്നാണ് പൊലീസ് വിലയിരുത്തൽ. ാരിപ്പള്ളി -പരവൂർ റോഡിലെ അക്ഷയ സെന്ററിൽ രാവിലെ 8.40ഓടെയാണ് കോരി ചൊരിയുന്ന മഴയത്ത് സ്‌കൂട്ടറിൽ നാദിറയെ തിരക്കി റഹീം എത്തിയത്. ആധാർ പുതുക്കുന്ന ജോലിയിൽ കസ്റ്റമറുടെ വിവരശേഖരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവും ഇല്ലാതെ കയ്യിലിരുന്ന കുപ്പിയിലെ പെട്രോൾ നാദിറയുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

സംഭവം കണ്ടുനിന്ന കസ്റ്റമറായ പെൺകുട്ടിയുടെ നിലവിളി കേട്ട് അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും മുറിയിൽ നിന്നും തീയും പുകയും ഉയരുന്നിരുന്നു. ഊരിപിടിച്ച കത്തിയുമായി റഹീം അക്ഷയ സെന്ററിന്റെ പുറത്തിറങ്ങി പാരിപ്പള്ളി പരവൂർ റോഡിലൂടെ ഓടി ഒരു വീടിന്റെ പുരയിടത്തിലെത്തി. തുടർന്ന് സ്വയം കഴുത്തറുത്ത ശേഷം മതിൽ ചാടികടന്ന് തൊട്ടടുത്ത വീട്ടിലെ കിണറിന്റെ അടപ്പ് തുറന്ന് ചാടുകയായിരുന്നു. ആളറിയാതിരിക്കാൻ റെയിൻകോട്ട് ധരിച്ചാണ് ഇയാൾ എത്തിയത്. റെയിൻകോട്ടു കൊണ്ട് മുഖവും മറച്ചിരുന്നു. അതുകൊണ്ട് തന്നെ അക്ഷയാ സെന്ററിലുള്ളവർക്ക് ആളെ കയറി പോകുമ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ല.

പാരിപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിൽ മരിച്ച നാദിറ അനുഭവിച്ചിരുന്നതുകൊടിയ പീഡനങ്ങളായിരുന്നു. കാര്യമായി ജോലി ഇല്ലാതിരുന്ന റഹിമിന് ഭാര്യ സംശയമായിരുന്നു. ഇതിനെ ചൊല്ലി എന്നും വഴക്കും മർദനങ്ങളും പതിവായിരുന്നു. പലപ്പോഴും നാട്ടുകാരാണ് നാദിറയെ രക്ഷപ്പെടുത്തിയിരുന്നത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. നാദിറയെ . കർണാടക കുടക് സ്വദേശിയാണ് നാദിറ. പതിനെട്ടു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. നാദിറ അക്ഷയ സെന്ററിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.

വലിയ ഉപദ്രവമാണ് നാദിറ നേരിട്ടിരുന്നതെന്ന് അയൽക്കാരും സഹപ്രവർത്തകരും പൊലീസിന് മൊഴി നൽകി. നാദിറയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പള്ളിക്കൽ പൊലീസ് ഒരു മാസം മുൻപ് വധശ്രമത്തിനെടുത്ത് കേസെടുത്തിരുന്നു. കേസിൽ റിമാാൻഡിലായ റഹിം നാലു ദിവസം മുൻപാണ് പുറത്തിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP