Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ ഹാജർ പട്ടികയിലെ പേര് തന്ത്രപൂർവം നീക്കി; നഷ്ടമായത് പീഡനത്തിനിരയായ പെൺകുട്ടിയുടെ ഹാജർ പേജുകൾ; സ്‌കൂൾ ക്ലാർക്ക് ചാലാട് സ്വദേശി ജാബിറും പ്രതികളും തമ്മിൽ ഉറ്റബന്ധം; പറശ്ശിനിക്കടവ് കൂട്ടബലാൽസംഗം: പണമിറക്കി തെളിവുകൾ നശിപ്പിക്കാനുള്ള വൻകളികൾ പുറത്ത്

സ്‌കൂൾ ഹാജർ പട്ടികയിലെ പേര് തന്ത്രപൂർവം നീക്കി; നഷ്ടമായത് പീഡനത്തിനിരയായ പെൺകുട്ടിയുടെ ഹാജർ പേജുകൾ; സ്‌കൂൾ ക്ലാർക്ക് ചാലാട് സ്വദേശി ജാബിറും പ്രതികളും തമ്മിൽ ഉറ്റബന്ധം; പറശ്ശിനിക്കടവ് കൂട്ടബലാൽസംഗം: പണമിറക്കി തെളിവുകൾ നശിപ്പിക്കാനുള്ള വൻകളികൾ പുറത്ത്

രഞ്ജിത്ത് ബാബു

കണ്ണൂർ: പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസിൽ പണമിറക്കി തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം സജീവം. ലോഡ്ജിൽ കൂട്ട ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയുടെ സ്‌കൂൾ ഹാജർ പട്ടികയിലെ പേര് പറിച്ചു മാറ്റിയ ക്ലാർക്കിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പീഡനക്കേസിലെ വൻ കളികൾ പുറത്ത് വരുന്നത്. നാടിനെ ഞെട്ടിച്ച പീഡന കേസിലെ പ്രതികളും സ്‌കൂൾ ക്ലാർക്ക് ചാലാട് സ്വദേശി ജാബിറും തമ്മിലുള്ള ബന്ധം എന്തെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പീഡനത്തിനിരയായ ദിവസങ്ങളിൽ വിദ്യാർത്ഥിനി സ്‌കൂളിൽ ഹാജരായില്ലെന്ന് തെളിയിക്കുന്ന രേഖകൾക്കു വേണ്ടി വളപട്ടണം പൊലീസ് സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടിരുന്നു.

രേഖകളുടെ പകർപ്പെടുക്കാൻ ഹാജർ പട്ടിക സ്‌കൂളിൽ നിന്നും ക്ലാർക്കിന് കൈമാറിയിരുന്നു. എന്നാൽ പകർപ്പ് എടുത്ത് ഹാജർ പട്ടിക തിരിച്ചെത്തിയപ്പോൾ അതിലെ മൂന്ന് പേജുകൾ മുറിച്ചെടുത്ത നിലയിലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട പ്രധാനാദ്ധ്യാപിക പട്ടിക പരിശോധിച്ചപ്പോൾ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഹാജരുമായി ബന്ധപ്പെട്ട പേജുകളാണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടർന്നാണ് പ്രധാനാദ്ധ്യാപിക വളപട്ടണം പൊലീസിന് പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത സ്‌കൂൾ ക്ലാർക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക ഇടപാടാണ് ക്ലാർക്കിനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. ഈ ദിവസങ്ങളിൽ വിദ്യാർത്ഥിനി സ്‌ക്കൂളിൽ ഹാജരായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസ് അന്വേഷണത്തിലും പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിനും നിർണ്ണായക തെളിവാണ്. പീഡന കേസ് അട്ടിമറിക്കാൻ പ്രതികളുമായി ബന്ധപ്പെട്ടവർ വൻ ഗൂഢാലോചന നടത്തുന്നതിന്റെ തെളിവായാണ് പൊലീസ് ഈ സംഭവത്തെ കാണുന്നത്.

ബലാത്സംഗ കേസിൽ പത്തൊമ്പത് പേരാണ് പ്രതികൾ. ഇവർക്കെതിരെ 15 കേസുകളാണ് ഉള്ളത്. പഴയങ്ങാടി - മാട്ടൂൽ ജസീന്ത സ്വദേശി കെ.വി. സന്ദീപ്, കുറുമാത്തൂർ സ്വദേശി ഇ.പി. ഷംസൂദ്ദീൻ, നടുവിൽ സ്വദേശി അയൂബ്, പരിപ്പായിലെ വി സി. ഷബീർ, പറശ്ശിനി പാർക്ക് മാനേജർ പവിത്രൻ എന്നിവരാണ് ആദ്യം അറസ്റ്ചെയ്യപ്പെട്ടത്. ലോഡ്ജിൽ വെച്ച് പവിത്രൻ ഒഴികെയുള്ളവർ പെൺകുട്ടിയെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കേസ്. പവിത്രൻ ലോഡ്ജിൽ സൗകര്യമൊരുക്കി കൊടുത്ത കേസിലും. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയിലെ നിഖിൽ, ആന്തൂർ സ്വദേശികളായ സലിം, മിഥുൻ, മൃതുൽ, മാട്ടൂലിലെ ജിതിൻ, തൃശ്ശൂർ സ്വദേശി മജ്ലിസ് മജ്നു, പെൺകുട്ടിയുടെ പിതാവ് എന്നിവരും കേസിൽ പ്രതിളാണ്.

വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികളിലേറേയും പാർട്ടി പലതവണ താക്കീത് നൽകിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇവരെല്ലാം പെൺകുട്ടിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. ശ്രീകണ്ഠാപൂരത്തെ ഒരു ജനപ്രതിനിധിയും കേസിൽ പെട്ടിട്ടുണ്ട്. ഇയാൾ പെൺകുട്ടിക്ക് ആഡംബര മൊബൈൽ ഫോൺ സമ്മാനിക്കാമെന്നും കൂടെവരാൻ ക്ഷണിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്. പറശ്ശിനിക്കടവ് ലോഡ്ജിലെത്തിയ പെൺകുട്ടിയ വിവസ്ത്രയാക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തിയത് കെ.വി. സന്ദീപാണ്. സന്ദീപിന്റെ പ്രാദേശിക തലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് പിന്നീടുള്ള ഇടപാടുകളെല്ലാം. പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്ത് വരുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് സൂചന. പതിനഞ്ച് പേർ പെൺകുട്ടിയെ പീഡനത്തിരയാക്കിയിട്ടുണ്ടെന്നാണ് മൊഴി. സന്ദീപിന്റെ കാറിലാണ് പെൺകുട്ടിയെ പറശ്ശിനിക്കടവിന് പുറമേയുള്ള സ്ഥലങ്ങളിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP