Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാരായം വാറ്റിയത് എക്‌സൈസിന് മണിയൻ ഒറ്റിക്കൊടുത്തോ എന്ന് സനുവിന് സംശയം; ജയിലിൽ നിന്നിറങ്ങി രണ്ടാഴ്ച കഴിയും മുമ്പേ പക പെരുകി; വാക്കേറ്റം മൂത്തപ്പോൾ അച്ഛൻ സുന്ദരനൊപ്പം ചേർന്ന് 47 കാരനെ വകവരുത്തി; അയൽക്കാർ തമ്മിലെ തർക്കത്തെ തുടർന്നുള്ള കൊലപാതകം പാറശാലയെ നടുക്കിയപ്പോൾ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

ചാരായം വാറ്റിയത് എക്‌സൈസിന് മണിയൻ ഒറ്റിക്കൊടുത്തോ എന്ന് സനുവിന് സംശയം; ജയിലിൽ നിന്നിറങ്ങി രണ്ടാഴ്ച കഴിയും മുമ്പേ പക പെരുകി; വാക്കേറ്റം മൂത്തപ്പോൾ അച്ഛൻ സുന്ദരനൊപ്പം ചേർന്ന് 47 കാരനെ വകവരുത്തി; അയൽക്കാർ തമ്മിലെ തർക്കത്തെ തുടർന്നുള്ള കൊലപാതകം പാറശാലയെ നടുക്കിയപ്പോൾ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

എം മനോജ് കുമാർ

പാറശാല: പാറശാലയെ നടുക്കിയ കൊലപാതക കേസിൽ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി. വാക്ക് തർക്കത്തെ തുടർന്നാണ് പാറശാല മുള്ളുവിള സ്വദേശി മണിയനെ (47) അയൽക്കാരനായ സനു കുത്തിക്കൊന്നത്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മണിയെ ആക്രമിക്കുന്നത് തടയാനായി ഓടിയെത്തിയ മണിയുടെ അനുജൻ ബിനുവിനും, ഇവരുടെ ബന്ധുക്കളായ അജിത്ത്, ഷിബു എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിനുവിനു ഓപ്പറേഷൻ കഴിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. സനു ഒളിവിലായപ്പോൾ കേസിലെ രണ്ടാം പ്രതിയായ സനുവിന്റെ അച്ഛൻ സുന്ദരൻ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിനു മുങ്ങിയ സനുവിനെ പിടികൂടാനുള്ള ശ്രമങ്ങൾ പാറശാല പൊലീസ് ഊർജിതമാക്കി.

മണിയും സനുവും തമ്മിലുള്ള വാക്കേറ്റത്തിന്നിടെയാണ് കൊലപാതകം നടന്നത്. സനുവും സുന്ദരനും ചേർന്ന് മണിയനെ കുത്തിക്കൊല്ലുകയായിരുന്നു. മണിയെ ആക്രമിക്കുന്നത് കണ്ടു തടയാനായാണ് മണിയുടെ അനുജൻ ബിനുവിനും, ഇവരുടെ ബന്ധുക്കളായ അജിത്ത്, ഷിബു എന്നിവരും ഓടിയെത്തിയത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാരായം വാറ്റുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് തിരയുന്ന സനു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുള്ളയാളാണ്. ഒരാളെ കാലു വെട്ടിയതിനെ തുടർന്നു ജയിലിൽ നിന്നും ഇറങ്ങിയ വേളയിലാണ് ഈ കൊലപാതകവും നടക്കുന്നത്. ചാരായവാറ്റിനെ തുടർന്നു കഴിഞ്ഞയാഴ്ച എക്‌സൈസ് വന്നു സനുവിനെ പൊക്കിയിരുന്നു. ഇത് മണിയൻ ഒറ്റുകൊടുത്തിട്ടാണോ എന്ന് സനു സംശയിച്ചിരുന്നു. ഇതിനെ തുടർന്നു വന്ന വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പാറശാലയിലെ മുള്ളുവിള കോളനിയിലാണ് ഇവരുടെ താമസം. രണ്ടുപേരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ കൊലപാതകം സമീപവാസികളെ നടുക്കിയിട്ടുണ്ട്. വിവിധ കേസുകൾ സനുവിന്റെ പേരിലുണ്ടെന്നു പാറശാല പൊലീസ് മറുനാടനോടു പറഞ്ഞു. ഒരാളുടെ കാലു വെട്ടിയെടുത്ത കേസിൽ രണ്ടാഴ്ച മുൻപ് സനു ജയിലിൽ നിന്ന് ഇറങ്ങിയതെയുള്ളൂ. അതിനു ശേഷമാണ് കൊലപാതകം നടത്തിയത്. സനുവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പാറശാല പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP