Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202414Friday

'എന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് ചെയ്യാൻ പാടില്ലാത്ത തെറ്റ്; സ്ത്രീധനത്തിന്റെ പേരിലെ മർദ്ദനമടക്കം എല്ലാം തെറ്റായ ആരോപണങ്ങൾ; രാഹുലേട്ടനെ മിസ്സ് ചെയ്യുന്നു; പന്തീരാങ്കാവ് കേസിൽ വൻട്വിസ്റ്റ്

'എന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് ചെയ്യാൻ പാടില്ലാത്ത തെറ്റ്; സ്ത്രീധനത്തിന്റെ പേരിലെ മർദ്ദനമടക്കം എല്ലാം തെറ്റായ ആരോപണങ്ങൾ; രാഹുലേട്ടനെ മിസ്സ് ചെയ്യുന്നു; പന്തീരാങ്കാവ് കേസിൽ വൻട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വമ്പൻ ടിസ്റ്റ്. പീഡന ആരോപണം ഉന്നയിച്ച വധു പരാതിയിൽ നിന്ന് പിന്മാറി. തന്നെ ആരും മർന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്.

ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാമെന്നും പ്രതികരിച്ചു.

യുവതി പറയുന്നത്

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും തന്നെ സപ്പോർട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റർ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു.

കേസിന്റെ പേരിൽ പന്തീരാങ്കാവ് സിഐ സരിനെ സസ്‌പെൻഡ് ചെയ്തതിന് എതിരെ പൊലീസിൽ തന്നെ അമർഷം ഉയർന്നിരുന്നു. സരിനെ അന്യായമായാണ് സസ്‌പെൻഡ് ചെയ്തതെന്ന് തെളിയിക്കുന്ന റിപ്പോർട്ട മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലെ സുപ്രധാന ദൃശ്യമാണ് അതിന് തെളിവായി മറുനാടൻ കാട്ടിയത്.

സരിൻ ചെയ്ത കുറ്റമെന്ത്?

ഒരുഞായറാഴ്ചയായിരുന്നു കല്യാണം. അതിന്റെ പിറ്റേ ഞായറാഴ്ച വീട് കാണൽ ചടങ്ങിനായി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തുന്നു. അപ്പോഴാണ് യുവതിയുടെ ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽ പെടുന്നത്. ഈ ഒരാഴ്ച പെൺകുട്ടി തനിക്ക് മർദ്ദനമേറ്റ കാര്യം വീട്ടുകാരോട് പറഞ്ഞിട്ടില്ല. പരാതിയാകുന്നു, കേസാകുന്നു. എസ്എച്ച്ഒ അപ്പോൾ തന്നെ രാഹുലിനെയും വീട്ടുകാരെയും വിളിച്ചുവരുത്തുന്നു. ചർച്ച നടത്തുന്നു. പൊലീസിന് മൂന്നു വകുപ്പനുസരിച്ചാണ് രാഹുലിന് എതിരെ കേസെടുക്കാവുന്നത്. 324, 304, 498. 498 ഗാർഹിക പീഡന വകുപ്പും, 324 കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനും, 304 വധശ്രമവുമാണ്. 324 ഉം, 498 ഉം വകുപ്പുകൾ ചുമത്തി കൊണ്ട് അപ്പോൾ തന്നെ എഫ്ഐആറിട്ടു. ഈ വകുപ്പ് അനുസരിച്ച് കേസെടുത്താൽ, അറസ്റ്റിന് കമ്മീഷണർ അടക്കം ഉള്ളവരുടെ അനുമതി വേണം, പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. അതേസമയം, വധശ്രമക്കേസാണെങ്കിൽ അങ്ങനെയല്ല.

പക്ഷേ മേലുദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളതും, സുപ്രീം കോടതി പറഞ്ഞിട്ടുള്ളതും, പൊലീസ് സ്റ്റേഷനുകളിൽ സ്ഥിരമായി നടക്കുന്നതും, കുടുംബപ്രശ്നവുമായി വന്നാൽ, ഒരാളെ ധൃതി പിടിച്ച് ജയിലിലാക്കരുത് എന്നാണ്. കാരണം ദാമ്പത്യപ്രശ്ന കേസുകൾ സ്റ്റേഷനുകളിൽ ദിവസവും വരാറുള്ളതാണ്. അപ്പോഴത്തെ ആവേശത്തിന് കൊടുക്കുന്ന പരാതികളാവും മിക്കതും. അതുകൊണ്ട് ഇക്കാര്യത്തിൽ പൊലീസിന് വിവേചന ബുദ്ധിയോടെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടി വരും. ഭർത്താവിനെ ജയിലിൽ അടയ്ക്കാതെ ദാമ്പത്യ പ്രശ്നത്തിന് പരിഹാരം കാണാനാണ് സരിൻ ശ്രമിച്ചത്. സ്ത്രീധന പീഡനത്തിനും വധശ്രമത്തിലും കേസെടുക്കാത്തതിന് എസ്എച്ച്ഒയെ എങ്ങനെ കുറ്റം പറയാൻ കഴിയും?
ഇതുതന്നെയാണ് മിക്ക പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം സാഹചര്യത്തിൽ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP