Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്തീരാങ്കാവ് കേസ് എൻഐഎ ഏറ്റെടുത്തത് യുഎപിഎയെ ഏറ്റവും കൂടുതൽ എതിർക്കുന്നവർ തന്നെ കുറ്റം ചുമത്തിയതോടെ; അലനും താഹയ്ക്കും എതിരായ കേസ് എൻഐഎ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കാട്ടിയുള്ള കേന്ദ്രത്തിന്റെ കത്ത് പുറത്ത്; യുഎപിഎ, എൻഐഎ നിയമപ്രകാരം ഷെഡ്യൂൾഡ് ക്രൈമിൽ; പിണറായി തള്ളിപ്പറഞ്ഞതോടെ വിദ്യാർത്ഥികൾ വിചാരണ കൂടാതെ ജയിലിൽ കിടക്കേണ്ടി വരും

പന്തീരാങ്കാവ് കേസ് എൻഐഎ ഏറ്റെടുത്തത് യുഎപിഎയെ ഏറ്റവും കൂടുതൽ എതിർക്കുന്നവർ തന്നെ കുറ്റം ചുമത്തിയതോടെ; അലനും താഹയ്ക്കും എതിരായ കേസ് എൻഐഎ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കാട്ടിയുള്ള കേന്ദ്രത്തിന്റെ കത്ത് പുറത്ത്; യുഎപിഎ, എൻഐഎ നിയമപ്രകാരം ഷെഡ്യൂൾഡ് ക്രൈമിൽ; പിണറായി തള്ളിപ്പറഞ്ഞതോടെ വിദ്യാർത്ഥികൾ വിചാരണ കൂടാതെ ജയിലിൽ കിടക്കേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നീ യുവാക്കളെ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്ത കേസ് എൻഐഎ ഏറ്റെടുക്കാൻ കാരണം ഇവർക്ക് മേലേ യുഎപിഎ ചുമത്തിയതെന്ന് വ്യക്തമായി. യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ചീഫ് സെക്രട്ടറി ടോം ജോസിനും കത്തയച്ചിരുന്നു. 2008ലെ എൻഐഎ നിയമത്തിലെ വ്യവസ്ഥകൾ വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ധർമേന്ദ്ര കുമാർ ഡിസംബർ 16നാണ് അയച്ചത്.

അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ എൻഐഎ നിയമപ്രകാരം ഷെഡ്യൂൾഡ് ക്രൈമിൽ ഉൾപ്പെടുന്നതാണ്. കേന്ദ്രസർക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് കേരള പൊലീസിൽ നിന്നും എൻഐഎ ഏറ്റെടുക്കുന്നതെന്നും കത്തിൽ പറയുന്നു. എൻഐഎ ഡിവൈഎസ്‌പി നേരിട്ടെത്തി കൊച്ചി സൗത്ത് എസ്‌പിയിൽ നിന്ന് കേസ് ഫയലുകൾ ഏറ്റെടുത്തിട്ടുണ്ട്.

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ചോദിച്ചതോടെയാണ് അലനേയും താഹയേയും തള്ളി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അലനും താഹയും സിപിഎം പ്രവർത്തകരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി അലനും താഹയ്ക്കും എതിരെ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് നൽകിയുന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്.

അതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷൻസ് കോടതി തള്ളിയിരുന്നു. യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണ് എന്നാണ് അലനും താഹയും അവകാശപ്പെടുന്നത്. നവംബർ ഒന്നിന് അറസ്റ്റിലായ അലനും താഹയും ജാമ്യം കിട്ടാതെ കോഴിക്കോട് ജില്ലാജയിലിൽ റിമാൻഡിൽ തുടരുകയാണ്.

്‌യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതോടെ, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിൽ ഇരുന്ന കേസ് കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. അലൻ, താഹ എന്നിവരിൽ നിന്നും മാവോയിസ്റ്റ് ലഘുരേഖകൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, കോഴിക്കോട് മാവോയിസ്റ്റു കേസിൽ അറസ്റ്റിലായ താഹയ്ക്കും അലനും എതിരായ യുഎപിഎ കേസ് പിൻവലിക്കുമെന്ന് സിപിഐഎം ഉറപ്പുനൽകിയിരുന്നതായി താഹയുടെ സഹോദരൻ ഇജാസ് വ്യക്തമാക്കി. ഇരുവരും പാർട്ടിക്കാരായിരുന്നു എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എൻഐഎ കേസ് ഏറ്റെടുക്കുന്നതിൽ ആശങ്കയുണ്ട്. എൻ ഐ എ പോലൊരു ഏജൻസി ഏറ്റെടുത്താൽ വിചാരണ കൂടാതെ കുറേ കാലം ജയിലിൽ കിടക്കും. അവരുടെ ഭാവി അവതാളത്തിലാകും. യുഎപിഎ ഏറ്റവും കൂടുതൽ എതിർക്കുന്നവർ തന്നെ യുഎപിഎ ചുമത്തുന്നതാണ് ഭീതിപ്പെടുത്തുന്നതെന്നും ഇജാസ് പറഞ്ഞു.

അലൻ ഷുഹൈബും താഹയും മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഞെട്ടിച്ചെന്നും ഇജാസ് വ്യക്തമാക്കി. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ 2019 നവംബർ രണ്ടിന് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
യു.എ.പി.എ 20,32,39 വകുപ്പുകളാണ് ചുമത്തിയത്. കേസ് എൻ.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. കൊച്ചി എൻ.ഐ.എ സംഘമാണ് കേസ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇരുവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

താഹയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ പൊലീസ് കൊണ്ടുവന്നതാണെന്ന് താഹയുടെ സഹോദരൻ ഇജാസ് ഹുസൈൻ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP