Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

പന്തീരാങ്കാവ് സ്റ്റേഷനിലെ ലാപ്‌ടോപ്പ് അപ്രത്യക്ഷം; കാണാതായത് മാവോയിസ്റ്റ് കേസിലെ അടക്കം വിവരങ്ങളുള്ള കമ്പ്യൂട്ടർ; മോഷണം പോയതോ എടുത്തു മാറ്റിയതോ എന്ന് അറിയാതെ അന്വേഷണം; അലനും താഹയ്ക്കും ജാമ്യം കിട്ടുമ്പോൾ മറ്റൊരു ട്വിസ്റ്റ്; കടുവയെ കിടുവ പിടിക്കുമ്പോൾ!

പന്തീരാങ്കാവ് സ്റ്റേഷനിലെ ലാപ്‌ടോപ്പ് അപ്രത്യക്ഷം; കാണാതായത് മാവോയിസ്റ്റ് കേസിലെ അടക്കം വിവരങ്ങളുള്ള കമ്പ്യൂട്ടർ; മോഷണം പോയതോ എടുത്തു മാറ്റിയതോ എന്ന് അറിയാതെ അന്വേഷണം; അലനും താഹയ്ക്കും ജാമ്യം കിട്ടുമ്പോൾ മറ്റൊരു ട്വിസ്റ്റ്; കടുവയെ കിടുവ പിടിക്കുമ്പോൾ!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ലാപ് ടോപ്പ് കാണാതായത് ചർച്ചകളിലേക്ക്. മാവോയിസ്റ്റ് കേസ് അടക്കം നിർണായകമായ നിരവധി വിവരങ്ങളുള്ള ലാപ്‌ടോപ് ആണ് സ്റ്റേഷനിൽനിന്നു കാണാതായിരിക്കുന്നത്. ഇതിന് പിന്നിൽ ദുരൂഹത ഏറെയാണ്. തെളിവ് നശീകരണമാണോ സംഭവിച്ചതെന്ന സംശയമുണ്ട്. കടുവയെ കിടുവ പിടിച്ചു എന്ന് പറയും പോലെയാണ് പൊലീസ് സ്‌റ്റേഷനിലെ ലാപ് ടോപ് കാണാതാകൽ.

അലനും താഹയ്ക്കും ജാമ്യം ലഭിക്കുമ്പോഴാണ് ദുരൂഹസാഹചര്യത്തിൽ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ലാപ്‌ടോപ് അപ്രത്യക്ഷമായത്. സ്റ്റേഷനിൽ ലാപ്‌ടോപ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന പൊലീസുകാരൻ അവധിയിൽ പോകുമ്പോൾ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതാണ് ലാപ്‌ടോപ്. പിന്നീട് തിരിച്ചെത്തിയപ്പോൾ ലാപ്‌ടോപ് കാണാതായി എന്നാണ് വിവരം. മോഷണത്തിനും സാധ്യതയുണ്ട്. നിലവിൽ ആർക്കും ഈ ലാപ്‌ടോപ്പിനെ കുറിച്ച് ഒരു വിവരവുമില്ല.

സ്റ്റേഷന് അകത്തുനിന്നു മോഷണം പോയതാണോ ഇത് ആരെങ്കിൽ ബോധപൂർവം എടുത്തുമാറ്റിയതാണോ എന്നാണ് അന്വേഷിക്കുന്നത്. മോഷണം പോയതാണെങ്കിലും ആരെങ്കിലും എടുത്തുമാറ്റിയതാണെങ്കിലും വകുപ്പു മാറും. രണ്ടാണെങ്കിലും കേസ് രജിസ്റ്റർ ചെയ്യണം. ഏതായാലും ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. സ്റ്റേഷനിലെ സാധനങ്ങൾ അടുത്തിടെ മാറ്റിവച്ചപ്പോൾ ആ കൂട്ടത്തിൽ പെട്ടുപോയി കാണാതായതാണ് എന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമില്ല.

അന്വേഷണം രഹസ്യമായി നടക്കുന്നുണ്ട്. കാണാതായ ലാപ്‌ടോപ് ഇതുവരെ ആരും ഉപയോഗിച്ചതായി വിവരമില്ല. ലാപ്‌ടോപ് ഓണാക്കുകയെങ്കിലും ചെയ്താലേ എന്തെങ്കിലും വിവരം കിട്ടൂ എന്നാണ് സൈബർ സെല്ലിൽനിന്നു ലഭിച്ച വിവരം. ലാപ്‌ടോപ് കൈകാര്യം ചെയ്തിരുന്ന പൊലീസുകാരൻ അവധിയിൽ പ്രവേശിക്കുമ്പോൾ സ്റ്റേഷനിലെ മേശയിലാണ് ലാപ്‌ടോപ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ എത്തുന്ന ആരെങ്കിലും ഇത് മോഷ്ടിക്കാൻ സാധ്യത വളരെ കുറവാണ്.

ഇതിനിടെ സ്റ്റേഷനിലെ സാധനങ്ങൾ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ഇങ്ങനെ മാറ്റിയ കൂട്ടത്തിൽ ലാപ്‌ടോപ്പും മാറ്റിവെച്ചോ എന്നു സംശയമുയർന്നിരുന്നു. എന്നാൽ മാറ്റിയ സാധനങ്ങൾ മുഴുവൻ പരിശോധിച്ചെങ്കിലും ലാപ്‌ടോപ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാണാതായതാണെങ്കിൽ പരമാവധി ഒരു മണിക്കൂറിന്റെ തിരച്ചിൽ കൊണ്ട് കണ്ടെത്താൻ കഴിയാവുന്നതേ ഉള്ളൂ. ലാപ്‌ടോപ് പ്രവർത്തിപ്പിച്ചിരുന്ന പൊലീസുകാരനെ കുടുക്കാനുള്ള ശ്രമമെന്ന സംശയവുമുണഅട്.

സ്റ്റേഷനിൽ സഹപ്രവർത്തകർക്ക് ഇദ്ദേഹവുമായി കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണു അന്വേഷണത്തിൽ വ്യക്തമായത്. ആധുനികവൽക്കരണത്തിന്റെ ഭാഗമായാണു കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലാപ്‌ടോപ് വാങ്ങി നൽകിയത്. മറ്റു ചില സ്റ്റേഷനുകളിൽ ഉപയോഗിച്ചതിനു ശേഷമാണ് രണ്ടു വർഷം മുൻപ് പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് ഈ ലാപ്‌ടോപ് കൈമാറിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനും തെളിവെടുപ്പിനും ഒക്കെ പോകുമ്പോൾ പൊലീസുകാർക്ക് ഉപകാരപ്രദമാകാൻ വേണ്ടിയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP