Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗളൂരു ഹമ്മനഹള്ളിയിലെ കെട്ടിടത്തിന് മുകളിലൂടെയും തിരക്കേറിയ റോഡുകളിലൂടെയും കേരളാ പൊലീസിന്റെ ചെയ്സിങ്; പന്തളം എംഡിഎംഎ കേസിലെ പ്രതിയെ സാഹസികമായി കീഴടക്കി പന്തളം പൊലീസ്; പിടിയിലായത് കണ്ണൂർ സ്വദേശി സിദ്ദിഖ്

ബംഗളൂരു ഹമ്മനഹള്ളിയിലെ കെട്ടിടത്തിന് മുകളിലൂടെയും തിരക്കേറിയ റോഡുകളിലൂടെയും കേരളാ പൊലീസിന്റെ ചെയ്സിങ്; പന്തളം എംഡിഎംഎ കേസിലെ പ്രതിയെ സാഹസികമായി കീഴടക്കി പന്തളം പൊലീസ്; പിടിയിലായത് കണ്ണൂർ സ്വദേശി സിദ്ദിഖ്

ശ്രീലാൽ വാസുദേവൻ

പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള ഹോട്ടലിൽ നിന്ന് എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിൽ ബംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘം ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. സാഹസിക ചെയ്സിങിനൊടുവിൽ സിനിമ സ്റ്റൈലിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ പട്ടാനുർ കോലോലം കൂടാലി ഫാത്തിമാ മൻസിൽ വി.പി. സിദ്ധീക്കിനെ(34) യാണ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പൊലീസ് സംഘത്തിന്റെ ബംഗളുരു യാത്രയിൽ ഹമ്മനഹള്ളിയിൽ പ്രതി ഉണ്ടെന്ന് സൂചന ലഭിച്ചു. ബംഗളുരു സിറ്റിയിലെ യലഹങ്കയിൽ പൊലീസ് സംഘം എത്തിയത് മണത്തറിഞ്ഞ ഇയാൾ വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലയിലെ സൈബർ പൊലീസിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരഞ്ഞപ്പോൾ യലഹങ്കയിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള ഹമ്മനഹള്ളിയിലാണെന്ന് മനസ്സിലായി.

അവിടെയെത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നു. സിനിമ സ്റ്റൈലിൽ പൊലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പൊലീസ് സംഘം മണിക്കൂറുകളോളം ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ പക്കൽ നിന്നും രണ്ടു മൊബൈൽ ഫോണുകളും ഒരു വെയിങ് മെഷീനും കണ്ടെടുത്തു.തുടർന്ന് ഇയാളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു.

പന്തളം പൊലീസ് സ്റ്റേഷനിലെത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നേറുകയാണെന്നും, ലഹരിവസ്തുക്കളുടെ കടത്ത്, വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടറെ കൂടാതെ പന്തളം എസ് ഐ നജീബ്, സി പി ഓ ശരത്, നാദിർഷാ, അർജുൻ. രഘു, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സിപി ഓ സുജിത്, സൈബർ സെല്ലിലെ എസ് സി പി ഓ രാജേഷ് ആർ ആർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP