Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകി വഞ്ചിച്ചിട്ട് പാസ്റ്റർക്കൊപ്പം പോയി; കൈയിലുള്ള പടങ്ങളും ചേർത്ത് കാമുകൻ സാമൂഹിക മാധ്യമങ്ങളിൽ കഥയെഴുതി; ഭർത്താവ് അറിഞ്ഞപ്പോൾ തന്റെ നഗ്നചിത്രങ്ങൾ അടക്കം യുവാവ് പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി; മുംബൈയിൽ നിന്ന് വന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നിരാശാ കാമുകനെ കൈയോടെ പൊക്കി പൊലീസ്; ത്രികോണ പ്രണയകഥ പന്തളത്ത് നിന്ന്

കാമുകി വഞ്ചിച്ചിട്ട് പാസ്റ്റർക്കൊപ്പം പോയി; കൈയിലുള്ള പടങ്ങളും ചേർത്ത് കാമുകൻ സാമൂഹിക മാധ്യമങ്ങളിൽ കഥയെഴുതി; ഭർത്താവ് അറിഞ്ഞപ്പോൾ തന്റെ നഗ്നചിത്രങ്ങൾ അടക്കം യുവാവ് പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി; മുംബൈയിൽ നിന്ന് വന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നിരാശാ കാമുകനെ കൈയോടെ പൊക്കി പൊലീസ്; ത്രികോണ പ്രണയകഥ പന്തളത്ത് നിന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭർതൃമതിയായ യുവതി കാമുകനെ തേച്ചിട്ട് പാസ്റ്റർക്കൊപ്പം പോയി. നിരാശനായ കാമുകൻ കൈയിലുള്ള ചിത്രങ്ങൾ സഹിതം കഥയെഴുതി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഗതി വിദേശത്തുള്ള ഭർത്താവ് അറിഞ്ഞപ്പോൾ യുവതി എസ്‌പിക്ക് പരാതി നൽകി. മുംബൈയിൽ നിന്ന് വന്ന് ക്വാറന്റിനിൽ കഴിഞ്ഞിരുന്ന കാമുകനെ കാലാവധി കഴിഞ്ഞതോടെ പൊലീസ് പൊക്കി. പന്തളം സ്റ്റേഷനിൽ നിന്നാണ് ഈ ത്രികോണ പ്രണയ കഥ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഞെട്ടൂർ സ്വദേശിയായ വിദേശ മലയാളിയുടെ ഭാര്യയാണ് പരാതിക്കാരി. കുളനട ഞെട്ടൂർ കാഞ്ഞിരമണ്ണിൽ സിനു രാജ (28)നെയാണ് ഈ കേസിൽ പൊലീസ് ഇൻസ്പെക്ടർ ഇഡി ബിജു അറസ്റ്റ് ചെയ്തത്.

യുവതിയും ഭർത്താവും ഗൾഫിലായിരുന്നു. നഴ്സായ യുവതി ഏതാനും വർഷങ്ങൾക്ക് മുൻപ് നാട്ടിൽ വന്നു. ഈ സമയം യുവതിയുടെ സഹോദരനൊപ്പം വീട്ടിലെ പതിവു സന്ദർശകനായിരുന്നു സിനു രാജൻ. 2018 മുതലാണ് ഇവരുടെ അടുപ്പം ആരംഭിച്ചത്. തുടർന്ന് മാവേലിക്കര, കോട്ടയം, കായംകുളം, എന്നിവിടങ്ങളിലും യുവതിയുടെ വീട്ടിൽ വച്ചും പലതവണ പീഡിപ്പിച്ചു. ഇതിനിടെയാണ് ഒരു പാസ്റ്ററുമായി യുവതി അടുക്കുന്നത്.

പാസ്റ്ററിനോടുള്ള പ്രണയം മൂത്തതോടെ യുവതി സിനുവിനെ ഒഴിവാക്കി. യുവതി തന്നെ തഴഞ്ഞ് പാസ്റ്ററുടെ സഭയിൽ ചേർന്നുവെന്ന് അറിഞ്ഞത് സിനുവിന് സഹിക്കാനായില്ല. തുടർന്നാണ് പാസ്റ്ററുമായും താനുമായും യുവതിക്കുള്ള ബന്ധം സാമൂഹിക മാധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിച്ചത്. നഗ്‌നചിത്രങ്ങൾ അടക്കം ഇയാൾ പ്രചരിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. വിവരം ഭർത്താവ് അറിഞ്ഞതോടെയാണ് യുവതി നിയമ നടപടി സ്വീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP