Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സന്താന സൗഭാഗ്യത്തിന് പ്രാർത്ഥനാ ശുശ്രൂഷ; കുട്ടികളില്ലാത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് കൃഷി പണി വിട്ട് ആത്മീയതയിൽ ഒളിച്ചിരുന്ന തൊണ്ണൂറു വയസ്സുള്ള പൂഴിക്കാട് മണത്തറപ്പുഴ അപ്പച്ചൻ; ഇരുപതുകാരിയുടെ പരാതിയിൽ യോഹന്നാനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസും; ആത്മീയതയുടെ മറവിലെ തട്ടിപ്പിന് പന്തളത്തു നിന്നുള്ള പുതിയ ഉദാഹരണം

സന്താന സൗഭാഗ്യത്തിന് പ്രാർത്ഥനാ ശുശ്രൂഷ; കുട്ടികളില്ലാത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് കൃഷി പണി വിട്ട് ആത്മീയതയിൽ ഒളിച്ചിരുന്ന തൊണ്ണൂറു വയസ്സുള്ള പൂഴിക്കാട് മണത്തറപ്പുഴ അപ്പച്ചൻ; ഇരുപതുകാരിയുടെ പരാതിയിൽ യോഹന്നാനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസും; ആത്മീയതയുടെ മറവിലെ തട്ടിപ്പിന് പന്തളത്തു നിന്നുള്ള പുതിയ ഉദാഹരണം

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: കുട്ടികൾ ഉണ്ടാകാൻ നടത്തുന്ന പ്രാർത്ഥനാ ശുശ്രൂഷയുടെ പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊണ്ണൂറുകാരനെ പന്തളം പൊലീസ് അറസ്റ്റുചെയ്തു. ഇരുപതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പൂഴിക്കാട് മണത്തറപ്പുഴ അപ്പച്ചൻ എന്ന് വിളിക്കുന്ന യോഹന്നാനാണ് അറസ്റ്റിലായത്. അടൂർ സ്വദേശനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രാർത്ഥനയ്ക്കായി ധാരാളം ആളുകൾ യോഹന്നാനെ സമീപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പന്തളം സിഐ. ഇ.ഡി.ബിജു, എസ്‌ഐ. ആർ.ശ്രീകുമാർ എന്നിവരാണ് വീട്ടിൽനിന്നും യോഹന്നാനെ പിടികൂടിയത്.

പൂഴിക്കാട് എമിനൻസ് വില്ലയ്ക്കു സമീപം മണത്തറപ്പുഴ വീട്ടിൽ അപ്പച്ചൻ എന്നു വിളിക്കുന്ന യോഹന്നാൻ കൃഷിക്കാരനായിരുന്നു. പിന്നീട് താടി വളർത്തി പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ഇറങ്ങി. ഇതോടെ നിരവധി പേർ രോഗശാന്തിക്ക് വേണ്ടി എത്തി. സന്താന സൗഭാഗ്യം ഉൾപ്പെടെ പലതും പരസ്യമായി എത്തി. ഇതു കൊണ്ടാണ് അടൂരിലെ ദമ്പതികൾ എത്തുന്നത്. പ്രാർത്ഥനയിലൂടെ ആഗ്രഹം നിറവേറ്റാമെന്ന് ഉറപ്പ് നൽകി. കുട്ടികൾ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെയാണ് കുട്ടികളില്ലാത്ത ദമ്പതികൾ അപ്പച്ചനെ വിശ്വസിച്ചത്.

എന്നാൽ പീഡനമാണ് മനസ്സിൽ ഇരുപ്പെന്ന് യുവതി തിരിച്ചറിഞ്ഞു. പീഡനം തുടർക്കഥയായപ്പോൾ പൊലീസിൽ പരാതിയും നൽകി. ഇന്നലെ ഉച്ചയോടെ ഇയാളെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ എത്തിച്ച് റിമാൻഡും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP