Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

തിരുവനന്തപുരത്ത് സ്വർണ്ണവ്യാപാരിയെ അക്രമിച്ചത് 12 അംഗം സംഘം; സംഘത്തിലെ അഞ്ചുപേർ പൊലീസ് പിടിയിൽ; പിടിയിലായത് പെരുമാതുറ, പള്ളിപ്പുറം സ്വദേശികൾ; പ്രതികൾ പിടിയിലായത് വാഹനത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ; കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരത്ത് സ്വർണ്ണവ്യാപാരിയെ അക്രമിച്ചത് 12 അംഗം സംഘം; സംഘത്തിലെ അഞ്ചുപേർ പൊലീസ് പിടിയിൽ;  പിടിയിലായത് പെരുമാതുറ, പള്ളിപ്പുറം സ്വദേശികൾ; പ്രതികൾ പിടിയിലായത് വാഹനത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ; കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവർ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്.

പെരുമാതുറ, പള്ളിപ്പുറം മേഖലകളിലുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്നവിവരം. 12 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവരിൽ ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.പ്രതികൾ രണ്ട് വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവർ രത്‌നവ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയത്. ഇതിൽ ഒരു വാഹനം പൊലീസ് കണ്ടെടുത്തതായും വിവരമുണ്ട്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രാദേശികമായി ഗൂഢാലോചന നടത്തിയതിനു ശേഷമായിരുന്നു കവർച്ച. സമ്പത്തുമായി ബന്ധപ്പെട്ട ചിലരും കവർച്ചാസംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. കവർച്ചാ സമയത്ത് ഉണ്ടായിരുന്നത് 8 പേർ ആയിരുന്നു എന്നാണ് സമ്പത്ത് നൽകിയ മൊഴി. ആക്രമിക്കാൻ 6 പേരും വാഹനത്തിൽ രണ്ടു പേരും ഉണ്ടായിരുന്നു എന്തായിരുന്നു മൊഴി. എന്നാൽ, ഇതിനു പിന്നിൽ മറ്റു ചിലർ കൂടി ഉണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം വച്ചാണ് ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നത്. സ്വർണ ഉരുപ്പടികൾ നിർമ്മിച്ച് ജൂവലറികൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധു ലക്ഷ്മണനെയുമാണ് ആക്രമിച്ചത്.

നെയ്യാറ്റിൻകര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടർന്ന് കാറിലെത്തിയതാണ് അക്രമിസംഘം. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വർണം തട്ടിയെടുത്തുവെന്നാണ് കേസ്.കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെ പൊലീസ് പിടികൂടിയത്.

ജനുവരി 20 ന് തമിഴ്‌നാട് തക്കലയിൽ വച്ചും സമാനമായ കവർച്ച നടന്നിരുന്നുവെന്നും സമ്പത്ത് പറഞ്ഞു. അന്ന് സ്വർണം വിറ്റ് കിട്ടിയ 70 ലക്ഷം രൂപ നഷ്ടമായി. സമ്പത്തിന്റെ പഴയ ഡ്രൈവറും സുഹൃത്തുക്കളും ചേർന്നായിരുന്നു അന്ന് കവർച്ച നടത്തിയത്.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP