Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം; ബിജെപി നേതാവിന് തലശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത് പോക്‌സോ വകുപ്പ് ചുമത്താതെയുള്ള കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ; കുറ്റപത്രം ദുർബലമാണെന്നും പൊലീസ് ഒത്തു കളിക്കുകയാണെന്നും ആക്ഷേപം ശക്തം

പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം; ബിജെപി നേതാവിന് തലശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത് പോക്‌സോ വകുപ്പ് ചുമത്താതെയുള്ള കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ; കുറ്റപത്രം ദുർബലമാണെന്നും  പൊലീസ് ഒത്തു കളിക്കുകയാണെന്നും ആക്ഷേപം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാലത്തായി പീഡനക്കേസ് പ്രതി ബിജെപി നേതാവായ കുനിയിൽ പത്മരാജന് ജാമ്യം. തലശേരി ജില്ലാ കോടതിയാണ് ജാമ്യം നൽകിയത്. പത്മരാജൻ അറസ്റ്റിലായി 90ാം ദിവസമായ ബുധനാഴ്ചയാണ് ഭാഗികമായ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. പോക്‌സോ വകുപ്പ് ചുമത്താതെയുള്ള കുറ്റപത്രം ദുർബലമാണെന്നും പ്രതിക്ക് ജാമ്യം കിട്ടാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നും ആക്ഷേപം ഉയർന്നിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

സ്വന്തം സ്‌കൂളിലെ വിദ്യാർത്ഥിനിയെ ബിജെപി നേതാവും അദ്ധ്യാപകനുമായ കുനിയിൽ പത്മരാജൻ പീഡിപ്പിക്കുകയും മറ്റൊരാൾക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ കണ്ണൂരിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. പ്രതിയെ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. റിമാൻഡ്​ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. താരതമ്യേന നിസാര വകുപ്പായ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കുട്ടിയെ അദ്ധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച്‌ തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.

പ്രതി പത്മരാജൻ പെൺകുട്ടിയെ സ്‌കൂളിലെ ശുചിമുറിയിൽ വെച്ച്‌ പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടിൽ കൊണ്ടു പോയി മറ്റൊരാൾക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP