Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉഷ അനുശ്രീയുടെയും അഭിജിത്തിന്റെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തിയതെന്ന് പൊലീസ്; സാമ്പത്തിക പ്രശ്നവും മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമുള്ള ആത്മഹത്യയെന്ന് സൂചന; വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ടെത്തിയ സമീപവാസികൾ വാതിൽചവിട്ടി തുറന്നപ്പോൾ കണ്ടത് ആളിക്കത്തുന്ന തീ; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; നെന്മാറയിൽ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതകളില്ല

ഉഷ അനുശ്രീയുടെയും അഭിജിത്തിന്റെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തിയതെന്ന് പൊലീസ്; സാമ്പത്തിക പ്രശ്നവും മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമുള്ള ആത്മഹത്യയെന്ന് സൂചന; വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ടെത്തിയ സമീപവാസികൾ വാതിൽചവിട്ടി തുറന്നപ്പോൾ കണ്ടത് ആളിക്കത്തുന്ന തീ; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; നെന്മാറയിൽ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതകളില്ല

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: നെന്മാറയിൽ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ല. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചേരാമംഗലം ആനക്കോട് അപ്പുക്കുട്ടന്റെ മകൾ ഉഷ (40), മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30നാണു സംഭവം. ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

നെല്ലിയാമ്പതിയിലെ എസ്റ്റേറ്റിൽ വെൽഡിങ് തൊഴിലാളിയായ രാജേന്ദ്രന്റെ ഭാര്യയാണ് ഉഷ. ഉഷയുടെ ചേരാമംഗലത്തെ വീട്ടിലാണു സംഭവം. അനുശ്രീയുടെ അസുഖത്തെ തുടർന്നു കുറച്ചു ദിവസം നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് 20 ദിവസം മുൻപാണ് ഇവർ ചേരാമംഗലത്തെത്തിയത്. ഓട്ടോ ഡ്രൈവറായ അപ്പുക്കുട്ടൻ ഇന്നലെ രാവിലെ വല്ലങ്ങിയിലേക്കും അമ്മ സുശീല കൂലിപ്പണിക്കായി ചേരാമംഗലത്തേക്കും പോയി. ഈ സമയത്താണ് ഇവർ തീകൊളുത്തിയതെന്നു പൊലീസ് പറയുന്നു. വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികൾ ഓടിയെത്തി.

വാതിൽ ഉള്ളിൽനിന്ന് അടച്ച നിലയിലായിരുന്നു. വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഉഷയുടെയും രണ്ടു മക്കളുടെയും ദേഹത്തു തീ പടർന്നതു കണ്ടത്. ഉടൻ തീ അണച്ചെങ്കിലും ഇവർ മരിച്ചിരുന്നു. അനുശ്രീയും അഭിജിത്തും തൃശൂർ പറവട്ടാനിയിലെ അനാഥാലയം സ്‌കൂളിലാണു പഠിച്ചിരുന്നത്. എട്ടാം ക്ലാസ് കഴിഞ്ഞതോടെ ഇവരെ നെല്ലിയാമ്പതിയിലെ സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്നെങ്കിലും ഈ വർഷം ചേർക്കാൻ സാധിക്കാഞ്ഞതിനാൽ സ്‌കൂളിൽ പോകുന്നുണ്ടായിരുന്നില്ല. അനുശ്രീയുടെ ഇടതുകണ്ണിനു കാഴ്ചത്തകരാറും ഉണ്ടായിരുന്നു.

സാമ്പത്തിക പ്രശ്നവും മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP