Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നും പൊലീസുകാരെ കാണാതായത് കഴിഞ്ഞ ദിവസം; തിരച്ചിൽ തുടരവേ പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തി; പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടതിനാൽ ഷോക്കേറ്റ് മരണമെന്ന് സംശയം; അശോകന്റെയും മോഹൻദാസിന്റെയും മരണത്തിന്റെ ദുരൂഹത നീക്കാൻ വിശദ അന്വേഷണം

മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നും പൊലീസുകാരെ കാണാതായത് കഴിഞ്ഞ ദിവസം; തിരച്ചിൽ തുടരവേ പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തി; പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടതിനാൽ ഷോക്കേറ്റ് മരണമെന്ന് സംശയം; അശോകന്റെയും മോഹൻദാസിന്റെയും മരണത്തിന്റെ ദുരൂഹത നീക്കാൻ വിശദ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ നിന്നും കാണാതായ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ വിശദമായ അന്വേഷണം നടത്താൻ പൊലീസ്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പിൽ മരിച്ചനിലയിൽ കണ്ടത്. ഇവരുടെ മരണ കാരണം സംബന്ധിച്ച് വിശമായ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ക്യാമ്പിൽ എത്തിയിട്ടുണ്ട്.

ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരുടെ മൃതദേഹം ക്യാമ്പിന് സമീപത്തുള്ള പാടത്തു നിന്നും കണ്ടെത്തിയത്.

പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നുണ്ട്. എന്നാൽ എവിടെ നിന്നാണ് ഷോക്കറ്റത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. സ്ഥലത്ത് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ പൊലീസും വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്.

പൊലീസ് ക്യാമ്പിലെ രണ്ട് പേരുടെ മരണം സഹപ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP