Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലക്കാട് സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് ഏഴര കിലോ സ്വർണവും പണവും കവർന്നു; സിസിടിവി മെമ്മറി കാർഡും മോഷ്ടിച്ചു; മോഷ്ടാക്കൾ സ്ട്രോങ് റൂം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്; സി സി ടി വിയുടെ മെമ്മറി കാർഡും മോഷണം പോയതായി സൂചന

പാലക്കാട് സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് ഏഴര കിലോ സ്വർണവും പണവും കവർന്നു; സിസിടിവി മെമ്മറി കാർഡും മോഷ്ടിച്ചു; മോഷ്ടാക്കൾ സ്ട്രോങ് റൂം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്; സി സി ടി വിയുടെ മെമ്മറി കാർഡും മോഷണം പോയതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ സഹകരണ ബാങ്കിൽ വൻ കവർച്ച. ബാങ്കിന്റെ ലോക്കർ തകർത്ത് ഏഴു കിലോയിലധികം സ്വർണവും പണവും കവർന്നു. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. ഇന്നു രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. പണയം വെച്ച് ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മോഷ്ടാക്കൾ സ്ട്രോങ് റൂം തകർത്തത്.

രണ്ട് ദിവസം ബാങ്ക് അവധിയായതിനാൽ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. വെള്ളിയാഴ്ച ബോർഡ് യോഗം ചേർന്നിരുന്നു. ശേഷം ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.

സി.സി.ടി.വിയുടെ വയർ കട്ട് ചെയ്തിരുന്നു. സി.സി.ടി.വിയുടെ മെമ്മറി കാർഡും മോഷണം പോയതായി സൂചന. രണ്ട് ദിവസം ബാങ്ക് അവധിയായതിനാൽ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വിരലടയാള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ബാങ്കിലെ മറ്റ് രേഖകളൊന്നും കവർച്ച ചെയ്തിട്ടില്ലെന്ന് ബാങ്ക് അധിക്യതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP