Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാനോ കാറിൽ ഹൈന്ദവ സംഘടനയുടെ സ്റ്റിക്കർ ഒട്ടിച്ച് കറക്കം; ക്ഷേത്രത്തിലെ പൂജപോയപ്പോൾ പാലു കച്ചവടം തുടങ്ങി; ആളുകളെ സംസാരത്തിലൂടെ വീഴ്‌ത്തി പാൽ സ്വാമിയായി; യുവതിയെ അശ്ലീല ചിത്രം കാട്ടി കുടുങ്ങിയ ശ്രീജിത്ത് സ്വാമിയുടെ കഥ

നാനോ കാറിൽ ഹൈന്ദവ സംഘടനയുടെ സ്റ്റിക്കർ ഒട്ടിച്ച് കറക്കം; ക്ഷേത്രത്തിലെ പൂജപോയപ്പോൾ പാലു കച്ചവടം തുടങ്ങി; ആളുകളെ സംസാരത്തിലൂടെ വീഴ്‌ത്തി പാൽ സ്വാമിയായി; യുവതിയെ അശ്ലീല ചിത്രം കാട്ടി കുടുങ്ങിയ ശ്രീജിത്ത് സ്വാമിയുടെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: പനി ബാധിച്ച അമ്മയ്‌ക്കൊപ്പം പേരൂർക്കട സർക്കാർ ആശുപത്രിയിൽ എത്തിയ നിയമ വിദ്യാർത്ഥനിയെ ഫോണിലെ അശ്ലീല ദൃശ്യങ്ങൾ കാട്ടി കുടുങ്ങിയ ശ്രീജിത്ത് എന്ന പാൽ സ്വാമി കാഷായ വേഷം മറയാക്കി തട്ടിപ്പുകൾ നടത്തുന്ന വ്യക്തിയെന്ന് നാട്ടുകാർ.

ഇയാളുമായി ഒരു രീതിയിലും സഹകരിക്കാൻ അയൽവാസികൾ തയ്യാറായിരുന്നില്ല. സായി സ്വരൂപ് എന്ന് പരിചയപ്പെടുത്തുന്ന പാൽ സ്വാമി നെട്ടയം സ്വദേശി വിദ്യാർത്ഥിനിയെയാണ് അശ്ലീല ദൃശ്യങ്ങൾ കാട്ടിയത്. അമ്മ ഒപിയിൽ ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു സ്വാമിയുടെ പ്രത്യക്ഷപ്പെടൽ. കാറിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ അടുത്തിട്ടിരുന്ന സ്വന്തം കാറിൽ നിന്ന് ദൃശ്യങ്ങൾ കാട്ടിക്കൊടുക്കുകയായിരുന്നു. നിയമവിദ്യാർത്ഥിനിയാണെന്ന് അറിയാതെയായിരുന്നു ഇത്.

ഇന്നലെ ഉച്ചയ്ക്ക് 1:30നാണ് പേരൂർക്കട ജില്ലാ ആശുപത്രിയിൽ സംഭവം നടന്നത്. പനി ബാധിച്ച് ആശുപത്രിയിലെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. ഈ സമയത്താണ് സ്വാമി അവിടെ ഉണ്ടായിരുന്നത്. ഇവർ നേരത്തെ പരിചയക്കാരായിരുന്നു. പേരൂർക്കട വഴയില റോഡിലെ റാന്നി ലെയ്നിലാണ് ശ്രീജിത്ത് ജനിച്ചതും വളർന്നതും. ഇയാളുടെ മുത്തശ്ശിയുടെ സ്ഥലമായിരുന്നു ഇവിടം. ഇയാൾ അമ്പലങ്ങളിൽ പൂജാരിയാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഇയാൾ പൂജാ കർമ്മകൾ നടത്തുന്നത് നിർത്തുകയായിരുന്നു. സ്വകാര്യ പാൽ ഏജൻസിയിൽ നിന്നും പാൽ എടുത്ത് കടകളിലും വീടുകളിലുമെല്ലാം വിതരണം നടത്താൻ തുടങ്ങിയതോടെയാണ് പാൽ സ്വാമി എന്ന് പേര് വീണത്.

സ്വദേശം പേരൂർക്കടയായിരുന്നുവെങ്കിലും ആദ്യ കാലങ്ങളിൽ ഇയാൾക്ക് ഇവിടവുമായി ബന്ധപ്പെട്ട ഇടപാടുകളൊന്നുമില്ലായിരുന്നു. പാൽ വിൽപ്പനയും പൂജയുമായി നടന്നിരുന്ന സ്വാമിയെ ആർക്കും വലിയ സംശയവുമില്ലായിരുന്നു. പിന്നീട് നാല് വർഷം മുൻപാണ് ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം ഇയാൾ പേരൂർക്കട എകെജി നഗറിലേക്ക് മാറിയത്. നാല് വർഷം മുൻപ് പേരൂർക്കട പുനർജനി ആശുപത്രിയിലെ ക്യാന്റീൻ നടത്താൻ ഇയാൾ കരാറെടുക്കുകയായിരുന്നു. പിന്നീട് ഇയാളും കുടുംബവും താമസവും ഇവിടേക്ക് മാറി. റാന്നി ലെയിനിലെ വീട് പുതുക്കി പണിയാനും തീരുമാനിച്ചു. അതിന്റെ പണി ഇപ്പോൾ പുരോഗമിക്കുകയാണ്.

പുനർജനി ആശുപത്രിയുടെ ഉടമസ്ഥർ മാറുകയും പിന്നീട് വേറൊരു മാനേജ്മെന്റ് ആശുപത്രി ഏറ്റെടുത്തതോടെ പേരൂർ ഹോസ്പിറ്റൽ എന്ന് പേര് മാറുകയായിരുന്നു. ആശുപത്രിക്ക് എതിർവശത്തെ കെട്ടിടത്തിലാണ് ക്യാന്റീൻ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടവും ചേർത്താണ് ആശുപത്രി വിറ്റതും. എന്നാൽ ഇവിടെ നിന്നും മാറി കൊടുക്കാൻ പാൽ സ്വാമി തയ്യാറായില്ല. ഇതിനെതിരെ പരാതി നൽകുകയും ഈ കേസ് കോടതിയുടെ പരിഗണനയിലുമാണ്. പുതിയ മാനേജ്മെന്റിറെ കീഴിൽ ആശുപത്രി സൗകര്യങ്ങൾ മെച്ചപെടുത്തുന്നതിന്റെ തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ഇയാളെ ഒഴിപ്പിക്കുന്ന കേസുമായി മുന്നോട്ട് പോകാനായില്ലെന്നും പേരൂർ ആശുപത്രി എംഡി ഋഷികേഷ് മറുനാടൻ മലയാളിയോട് പറഞ്ഞത്.

തമിഴ്‌നാടിലെ ഒരു ഹൈന്ദവ സംഘടനയുടെ നേതാവാണെന്നാണ് ഇയാൾ സ്വയം അവകാശപ്പെടുന്നതെന്നും നാട്ടുകാർ മറുനാടനോട് പറഞ്ഞു. സ്വന്തം നാനോ കാറിലുൾപ്പടെ ഇതിന്റെ സ്റ്റിക്കർ ഒട്ടിച്ചാണ് നടപ്പെങ്കിലും ഇങ്ങനെയൊരു സംഘടനയെ കുറിച്ച് നാട്ടുകാർക്കും യാതൊരു അറിവുമില്ല. കാവി വേഷം ധരിച്ചയാളായതിനാൽ ആരും ഇയാളെ ഒരു കാര്യത്തിലും സംശയിച്ചിരുന്നില്ല. വിവാഹ സ്ഥലങ്ങളിലുൾപ്പടെ എത്തി പ്രഭാഷണങ്ങൾ നടത്തുകയും ഇയാളുടെ ശീലമായരുന്നുലവെന്നും ആളുകളെ സംസാരിച്ച് മയക്കാനും കേമനെന്നാണ് അയൽവാസികൾ പറയുന്നത്. കടയിലെത്തി സാധനങ്ങൾ വാങ്ങാനെത്തിയ ശേഷം ഇയാൾ തത്വം പറഞ്ഞ് പറ്റിക്കാൻ ശ്രമിക്കുന്നുവെന്ന് തോന്നിയിട്ടുള്ളതിനാൽ ഇയാളുമായി സഹകരിക്കാറില്ലെന്നാണ് സമീപത്തെ വ്യ.ാപരികളും പറയുന്നത്.

ഇന്നലെ ആശുപത്രിയിൽ വെച്ച് പെൺകുട്ടിയെ ദൃശ്യങ്ങൾ കാണിച്ചതോടെ ഇയാൾക്ക് നാട്ടുകാരുടെ തല്ലു കിട്ടി. ഇതോടെ അടുത്തള്ള സ്റ്റേഷനിൽ നിന്ന് പൊലീസും എത്തി. അറസ്റ്റ് ചെയ്തു.ദൃശ്യങ്ങളുടെ കൂമ്പാരമായ മൊബൈൽ കണ്ടെടുത്തു. സ്വാമിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയു ംചെയ്തു. രണ്ട് മൊബൈൽ ഫോണാണ് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത്. പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നതിനാൽ സ്വാമിക്ക് പണികിട്ടിയത്. ഇയാൾക്കെതിരെ ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

നെട്ടയം സ്വദേശിനിയും നിയമ വിദ്യാർത്ഥിനിയുമായി ഇരുപതുകാരിയാണ് പരാതിക്കാരി. എന്നാൽ പെൺകുട്ടിയുടെ അച്ഛന് തന്നോടുള്ള മുൻ വൈരാഗ്യമാണ് ഈ കേസിന് പിന്നിലെന്നാണ് സ്വാമി പൊലീസിന് നൽകിയ മൊഴി. സ്വാമി പണ്ട് പൂജാ കർമ്മകൾ ചെയ്യുന്ന സമയത്ത് തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ ഒരു വീട്ടിലെ പൂജയുമായി ബന്ധപ്പെട്ട പണമിടപാടിൽ പണത്തെ ചൊല്ലി തർക്കമുണ്ടായെന്നും വേറൊരു പൂജാരിയുടെ സഹായിയാരുന്ന കുട്ടിയുടെ അച്ഛനുമായി ശത്രുതയുണ്ടായത് അങ്ങനെയാണ് എന്നും പാൽസ്വാമി പറയുന്നു.

ആശുപത്രിയിൽ വെച്ച് തന്നെ കണ്ടപ്പോൾ ഇയാൾ കള്ളസ്വാമി എന്ന് വിളിച്ചെന്നും തുടർന്ന് ചെറിയ തോതിൽ പരസ്പരം വാക്കേറ്റമുണ്ടായെന്നും പിന്നീടാണ് പെൺകുട്ടി വന്ന് മൊബൈൽ തട്ടിയതെന്നും സ്വാമി പറയുന്നു. ഈ സമയം താൻ ബാങ്കിൽ നിന്നും വന്ന ഒരു എസ്എംഎസ് പരിശോധിക്കുകയായിരുന്നുവെന്നും സ്വാമി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP