Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസ്‌ഐ അച്ചടിച്ച് ഡി കമ്പനി ഇന്ത്യയിൽ വിതരണം ചെയ്യുന്ന വ്യാജ കറൻസിയുടെ മുല്യം പഴയതിലും കൂടുതലെന്ന തിരിച്ചറിവിൽ ആശങ്കയോടെ സാമ്പത്തിക വിദഗ്ദ്ധർ; പാക്കിസ്ഥാൻ നിർമ്മിക്കുന്നത് പ്രാഥമിക പരിശോധനയിൽ പൊലീസിന് പോലും തിരിച്ചറിയാനാകാത്ത ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇന്ത്യൻ കറൻസി; പുനെയിലെ സെക്യൂരിറ്റി പ്രസിന് മാത്രം അറിയാവുന്ന രണ്ടായിരം നോട്ടിന്റെ സാങ്കേതിക വിദ്യ സ്വന്തമാക്കി കറാച്ചിയിൽ നോട്ടടിക്കുന്നത് പാക്കിസ്ഥാൻ ചാരസംഘടന

ഐഎസ്‌ഐ അച്ചടിച്ച് ഡി കമ്പനി ഇന്ത്യയിൽ വിതരണം ചെയ്യുന്ന വ്യാജ കറൻസിയുടെ മുല്യം പഴയതിലും കൂടുതലെന്ന തിരിച്ചറിവിൽ ആശങ്കയോടെ സാമ്പത്തിക വിദഗ്ദ്ധർ; പാക്കിസ്ഥാൻ നിർമ്മിക്കുന്നത് പ്രാഥമിക പരിശോധനയിൽ പൊലീസിന് പോലും തിരിച്ചറിയാനാകാത്ത ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇന്ത്യൻ കറൻസി; പുനെയിലെ സെക്യൂരിറ്റി പ്രസിന് മാത്രം അറിയാവുന്ന രണ്ടായിരം നോട്ടിന്റെ സാങ്കേതിക വിദ്യ സ്വന്തമാക്കി കറാച്ചിയിൽ നോട്ടടിക്കുന്നത് പാക്കിസ്ഥാൻ ചാരസംഘടന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തിയതോടെ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധർ ആശങ്കയിൽ. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന കള്ളനോട്ടുകളാണ് പാക്കിസ്ഥാൻ വൻ തോതിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ടെല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട്. കറാച്ചിയിലെ മാലിർ ഹാൾട്ടിലുള്ള പാക്കിസ്ഥാൻ സെക്യൂരിറ്റി പ്രസിലാണത്രെ കള്ളനോട്ട് അച്ചടി നടക്കുന്നത്.

പാക്കിസ്ഥാനിൽ അച്ചടിച്ച ശേഷം ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിർമ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷി ഉപയോഗിക്കുന്നതായാണ് വിവരം. പാക്കിസ്ഥാനികൾ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതാണ്. ഐഎസ്‌ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. അവർക്ക് കറാച്ചിയിലും ആസ്ഥാനമുണ്ട്.

നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവർ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് പിടിച്ച കള്ളനോട്ടുകളിൽ ഇത്തരം ഉയർന്ന സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ നോട്ടിൽ എക്‌സ്പ്ലോഡഡ് ഫോർമേഷനിലുള്ള ഏഴ് എഫ് കെ. സീരീസുകളും ഇതിൽ ഉൾപ്പെടും.ഈ വർഷം ജൂൺ ആദ്യം നേപ്പാളിലെ കാഠ്മണ്ഠുവിലെ ത്രിഭുവൻ എയർപോർട്ടിൽ 7.67 കോടി രൂപയുടെ കള്ളനോട്ടാണ് നേപ്പാൾ പൊലീസ് പിടിച്ചത്.

ഒരാഴ്ച മുമ്പ് ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ, ഡി കമ്പനി ഏജന്റ് അൻസാരിയിൽ നിന്ന് അഞ്ചരലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചിരുന്നു. ആദ്യഘട്ടത്തിൽ പൊലീസുകാർക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലായിരുന്നു ഇത് നിർമ്മിച്ചത്. പിന്നീട് കറൻസി വിദഗ്ദ്ധരാണ് ഇത് കള്ളനോട്ടാണെന്ന് മനസിലാക്കിയത്.

2016ൽ ഇന്ത്യ നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം പാക്കിസ്ഥാനിലെ ഇന്ത്യൻ കള്ളനോട്ട് അച്ചടി കേന്ദ്രങ്ങൾ നിർജീവമായിരുന്നു. പുത്തൻ രണ്ടായിരത്തിന്റെ നോട്ടുകളിൽ ഇന്ത്യ ഉപയോഗിക്കുന്ന പ്രത്യേകമായ സവിശേഷതകളായിരുന്നു പാക്കിസ്ഥാൻ കള്ളനോട്ടടി കേന്ദ്രങ്ങൾക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ഇന്ത്യ ഉപയോഗിക്കുന്ന ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷിയും വശങ്ങളിലെ ബ്ലീഡ് ലൈനുകളും ഇന്ത്യൻ കറൻസിയെ വ്യത്യസ്തമാക്കി നിലനിർത്തി. എന്നാൽ, ഇപ്പോൾ ഈ സാങ്കേതിക വിദ്യ മനസിലാക്കിയാണ് പാക്കിസ്ഥാൻ അച്ചടിക്കുന്ന ഇന്ത്യൻ കറൻസികൾ വിപണിയിൽ എത്തുന്നത്.

വില്ലനാകുന്നത് നോട്ടിന്റെ മൂല്യം

നേരത്തേ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകൾ ആയിരുന്നു പാക്കിസ്ഥാൻ അച്ചടിച്ച് വിതരണം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അതേ സ്ഥാനത്ത് അതിന്റെ ഇരട്ടിയും നാലിരട്ടിയും മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളാണ് പാക്കിസ്ഥാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.  അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നു. ഇതിൽ നല്ലൊരുപങ്കും 500, 1000 രൂപയുടെ കറൻസി നോട്ടുകളാണ്. ഈ സാഹചര്യത്തിലാണ് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ 2016 നവംബറിന് അസാധുവാക്കിയത്. ഡിജിറ്റൈസേഷൻ വഴി കറൻസി ഉപയോഗം കുറയ്ക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. എന്നാൽ, കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിനുപകരം വർധിക്കുകയാണുണ്ടായത്.

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കൽ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വൻതോതിൽ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷികറിപ്പോർട്ടിൽ വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവില്ലെന്നാണ്.ആർബിഐയുടെ റിപ്പോർട്ടുകൾ അനുസരിച്ച് 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. രണ്ടായിരം രൂപ നോട്ടുകളിലിത് 21.9 ശതമാനമാണ് എന്നും കണക്കുകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP