Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

മൂന്ന് യുവാക്കൾക്കൊപ്പം ഒരു രാത്രി ആഘോഷിച്ച് മടങ്ങവെ കോളജ് വിദ്യാർത്ഥിനികൾ പൊലീസുകാരന്റെ സർവീസ് റിവോൾവർ കൈക്കലാക്കിയത് ടിക് ടോക് വീഡിയോ ചിത്രീകരിക്കാൻ; തോക്കിനായുള്ള പിടിവലിക്കിടെ ഹസ്സൻ ഷഹസാദിന് വെടിയേറ്റതോടെ വഴിയരുകിൽ ഉപേക്ഷിച്ച് കടന്നത് ഭയം കാരണം; പൊലീസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മൂന്ന് യുവാക്കൾക്കൊപ്പം ഒരു രാത്രി ആഘോഷിച്ച് മടങ്ങവെ കോളജ് വിദ്യാർത്ഥിനികൾ പൊലീസുകാരന്റെ സർവീസ് റിവോൾവർ കൈക്കലാക്കിയത് ടിക് ടോക് വീഡിയോ ചിത്രീകരിക്കാൻ; തോക്കിനായുള്ള പിടിവലിക്കിടെ ഹസ്സൻ ഷഹസാദിന് വെടിയേറ്റതോടെ വഴിയരുകിൽ ഉപേക്ഷിച്ച് കടന്നത് ഭയം കാരണം; പൊലീസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക്കിസ്ഥാനിൽ പൊലീസുകാരൻ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റത്ത് നഗരത്തിലെ പൊലീസ് കോൺസ്റ്റബിളായ ഹസ്സൻ ഷഹസാദ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ സുഹൃത്തുക്കൾ കൂയിയായ മൂന്ന് പേർ അറസ്റ്റിലായത്. പൊലീസുകാരന്റെ സുഹൃത്തുക്കളായ മുഹമ്മദ് വലീദ്, ലെയ്ബ സാഹിദ്, റഹീസ ജാവേദ് എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഹസ്സൻ ഷഹസാദ് കൊല്ലപ്പെടുന്നത്. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ റോഡരുകിലെ കാറിൽ നിന്നും ഇയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നാല്‌പേരെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഗുജ്റത്ത് സർവകലാശാലയിലെ വിദ്യാർത്ഥിനികളായ സുഹൃത്തുക്കളെയും കൂട്ടി ഷഹസാദും മറ്റ് രണ്ട് യുവാക്കളും ലാഹോറിലേക്ക് പോയത്. ഒരു രാത്രി ലാഹോറിൽ ചിലവഴിച്ച ഇവർ തിരികെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയേറ്റാണ് ഹസ്സൻ കൊല്ലപ്പെട്ടതെന്ന് പിടിയിലായവർ മൊഴി നൽകി. ലാഹോറിൽ ഒരു രാത്രി തങ്ങിയ ശേഷം തിരികെ വരുന്നതിനിടെ ടിക് ടോക് വീഡിയോ ചിത്രീകരിക്കവെയാണ് അപകടം നടന്നത്. അബന്ധം സംഭവിച്ചതോടെ ഭയന്ന് പോയ നാലുപേരും ഹസ്സനെ ഉപേക്ഷിച്ച് പോകുകയായിരുന്നു എ്ന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

ഒരു രാത്രിയിലെ ഉ്ല്ലാസം കഴിഞ്ഞ് മടങ്ങുന്നതിന്റെ ത്രില്ലിലായിരുന്നു എല്ലാവരും. ഇതിനിടെ ഷഹസാദിന്റെ കൈവശമുണ്ടായിരുന്ന സർവീസ് പിസ്റ്റൽ യുവതികൾ കൈക്കലാക്കുകയും ടിക് ടോക് വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇതിനിടെ ഷഹസാദ് തോക്ക് തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വെടിയേൽക്കുകയും മരിക്കുകയുമായിരുന്നു. ഷഹസാദിന് വെടിയേറ്റതോടെ ഇയാളെ കാറിൽ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്നവർ സ്ഥലംവിട്ടു. പിന്നീട് ഇതുവഴിയെത്തിയ പൊലീസാണ് ഷഹസാദിനെ ആശുപത്രിയിൽ എത്തിച്ചതെന്നും എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ പൊലീസുകാരന്റെ സുഹൃത്തുക്കളായ മുഹമ്മദ് വലീദ്, ലെയ്ബ സാഹിദ്, റഹീസ ജാവേദ് എന്നിവരാണ് പിടിയിലായത്. പിടിവലിക്കിടെ യുവതികൾക്ക് പറ്റിയ കയ്യബദ്ധമാണ് അപകടം വരുത്തിയത് എന്നാണ് പൊലീസിന്റെയും നിഗമനം. പിടിയിലായ പ്രതികളുടെ ചിത്രങ്ങളും ഗുജ്റത്ത് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP