Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂരിൽ പാക്കിസ്ഥാൻ നിർമ്മിത ക്രീമും വിദേശ സിഗരറ്റുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി; കാസർകോഡ് സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 290 ബോട്ടിൽ പാക് നിർമ്മിത ക്രീം; 1.30 ലക്ഷം രൂപയുടെ സാധനങ്ങളാണ് വിമാനത്താവളത്തിൽ പിടിച്ചതെന്ന് കസ്റ്റംസ്; ഒപ്പം 32 ലക്ഷത്തിന്റെ സ്വർണവേട്ടയും

കരിപ്പൂരിൽ പാക്കിസ്ഥാൻ നിർമ്മിത ക്രീമും വിദേശ സിഗരറ്റുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി; കാസർകോഡ് സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 290 ബോട്ടിൽ പാക് നിർമ്മിത ക്രീം; 1.30 ലക്ഷം രൂപയുടെ സാധനങ്ങളാണ് വിമാനത്താവളത്തിൽ പിടിച്ചതെന്ന് കസ്റ്റംസ്; ഒപ്പം 32 ലക്ഷത്തിന്റെ സ്വർണവേട്ടയും

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽനിന്നും 1.30 ലക്ഷംരൂപയുടെ പാക്കിസ്ഥാൻ നിർമ്മിത ക്രീമും, വിദേശ സിഗരറ്റുകളും എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. 290 ബോട്ടിൽ പാക്കിസ്ഥാൻ നിർമ്മിത ക്രീമാണ് പിടികുടിയത്. പിടികൂടിയ സിഗരറ്റിന് ഒരുലക്ഷം രൂപ വിലയുണ്ട് ക്രീമിന് രാജ്യാന്തര മാർക്കറ്റിൽ 30000 രൂപവിലമതിക്കുന്നുണ്ട്. പാക്കിസ്ഥാൻ ഉൽപന്നങ്ങൾക്ക് 200 ശതമാനം നികുതി നൽകണമെന്നിരിക്കെയാണ് അനധികൃതമായി ക്രീം കടത്താൻ ശ്രമിച്ചത്. അതോടൊപ്പം തന്നെ 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി.

സ്വർണ്ണത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ സിഗരറ്റും പിടികൂടി. ജിദ്ദയിൽ നിന്നും ദുബായിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നും ആണ് സ്വർണ്ണവും സിഗരറ്റും പിടികൂടിയത്. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി നൗഫലിൽ നിന്ന് 325 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
ഫാൻസി സെല്ലോ ടേപ്പിന്റെ അക്കത്ത് വച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

അതേസമയം ദുബായിലെത്തിയ കാസർകോട് സ്വദേശിയായ ആരിഫിൽ നിന്ന് 207 ഗ്രാം സ്വർണം പിടികൂടി. ഇയാൾ ട്രോളി ബാഗിന്റെ ചക്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതേ വിമാനത്തിൽ തന്നെ ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ അബ്ദുൾ ഖാദറിൽ നിന്നും 153 ഗ്രാം സ്വർണം പിടികൂടി. ഇലക്ട്രോണിക് സ്പീക്കറിനകത്ത് വെച്ച് കടത്താൻകടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളിൽ നിന്ന് സ്വർണം പിടികൂടിയത്. മൂന്നു യാത്രക്കാരിൽ നിന്നുമായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത് .പിടികൂടിയ സ്വർണത്തിന് മാർക്കറ്റിൽ 36 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതെ സമയം ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 10000 സ്റ്റിക്ക് സിഗരറ്റും പിടികൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP