Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഷണ്ടി മാമൻ ബിടെക് ബിരുദധാരി; ക്രിമിനൽ പശ്ചാത്തലവുമില്ല; പക്ഷേ പൊലീസിനോട് പറഞ്ഞതെല്ലാം വൈരുധ്യം നിറയ്ക്കും മൊഴി; ബേക്കറിയും ഫാമുമുള്ള പത്മകുമാറിന് വിനായായതുകൊച്ചു മിടുക്കിയുടെ മൊഴിയും രേഖാ ചിത്രവും; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടിരുന്നു

കഷണ്ടി മാമൻ ബിടെക് ബിരുദധാരി; ക്രിമിനൽ പശ്ചാത്തലവുമില്ല; പക്ഷേ പൊലീസിനോട് പറഞ്ഞതെല്ലാം വൈരുധ്യം നിറയ്ക്കും മൊഴി; ബേക്കറിയും ഫാമുമുള്ള പത്മകുമാറിന് വിനായായതുകൊച്ചു മിടുക്കിയുടെ മൊഴിയും രേഖാ ചിത്രവും; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. ഇനിയും ചോദ്യം ചെയ്യുന്നത് തുടരും. അതേസമയം, പത്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പൊലീസിനെ കുഴയ്ക്കുകയാണ്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്.

മകളുടെ നഴ്‌സിങ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പത്മകുമാർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിയുന്നില്ല. ഇവർ തമ്മിൽ ബന്ധപ്പെട്ടതിനും തെളിവില്ല. ഇതിനൊപ്പം ആ മേഖയിൽ നിന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാനും ശ്രമം ഉണ്ടായി. ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണ്്. ബി.ടെക്. ബിരുദധാരിയായ പത്മകുമാർ നേരത്തേ കേബിൾ ടി.വി. ബിസിനസ് നടത്തിയിരുന്നു. ഇപ്പോൾ ബേക്കറിയും ഫാമും ഉണ്ട്. കുട്ടിയുടെ പിതാവുമായി മറ്റ് എന്തെങ്കിലും സാമ്പത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവർ നിലവിൽ ക്യാമ്പിൽ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥർക്ക് രാവിലെ തിരികെ എത്താൻ നിർദ്ദേശം നൽകിയതായും വിവരം. വെള്ളിയാഴ്ച രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ മാധ്യമങ്ങളെ കാണും. ഈ സമയം ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്‌നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ നിർണായകമായത് കുട്ടിയുടെ ആദ്യമൊഴിയാണ്. തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ തന്നെ കുട്ടി ഒരു 'കഷണ്ടിയുള്ള മാമൻ' സംഘത്തിലുണ്ടായിരുന്നു എന്നാണ്. ഇന്ന് പ്രതികളെ പിടികൂടുമ്പോൾ കുട്ടിയുടെ ആദ്യമൊഴി കിറുകൃത്യമാണെന്നും കാണാം.

കുട്ടിപറഞ്ഞ കഷണ്ടിയുള്ള മാമനാണ് പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ. പ്രതിയുടെ രേഖാചിത്രവും അച്ചെട്ടായെന്നത് കുറ്റവാളികളെ പിടികൂടാൻ പൊലീസിന് സഹായകമായി. ഈ കേസിൽ ഏറ്റവും നിർണായകമാണ് പ്രതിയായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു എന്നതാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പത്മകുമാറിനെ കേന്ദ്രീകരിച്ചാകും അന്വേഷണം ഇനി മുന്നോട്ടുപോകുക.

കൊല്ലം ചാത്തന്നൂർ കവിതാലയത്തിൽ പത്മകുമാർ (52) ഭാര്യ, മകൾ എന്നിവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നാണ് വിവരം. അയൽവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂർ കോതേരിയിൽ നിന്നുമാണ് കാർ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP