Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അഴിമതി അന്വേഷിച്ചാൽ ഇ.ശ്രീധരൻ പ്രതിയാകും; അതുകൊണ്ട് അന്വേഷണം അനുവദിക്കരുത്': കോടതിയിൽ വിജിലൻസ് അഭിഭാഷകന്റെ വിചിത്ര വാദങ്ങൾ; പച്ചാളം മേൽപ്പാലം പദ്ധതി 35.5 കോടിക്ക് ഫിനിഷ് ചെയ്ത് 13 കോടി സർക്കാരിന് സമ്മാനം നൽകിയ ഡിഎംആർസിയെ കുരുക്കിലാക്കി അഴിമതി ആരോപണം; ഡിഎംആർസി നിർമ്മിച്ച നോർത്ത് മേൽപ്പാലം ഇടിഞ്ഞു താഴുമ്പോൾ പാഴാകുന്നത് 40 കോടി: പരാതി നൽകി മൂന്നുവർഷമായിട്ടും വിജിലൻസിന് അനക്കമില്ല

'അഴിമതി അന്വേഷിച്ചാൽ ഇ.ശ്രീധരൻ പ്രതിയാകും; അതുകൊണ്ട് അന്വേഷണം അനുവദിക്കരുത്': കോടതിയിൽ വിജിലൻസ് അഭിഭാഷകന്റെ വിചിത്ര വാദങ്ങൾ; പച്ചാളം മേൽപ്പാലം പദ്ധതി 35.5 കോടിക്ക് ഫിനിഷ് ചെയ്ത് 13 കോടി സർക്കാരിന് സമ്മാനം നൽകിയ ഡിഎംആർസിയെ കുരുക്കിലാക്കി അഴിമതി ആരോപണം; ഡിഎംആർസി നിർമ്മിച്ച നോർത്ത് മേൽപ്പാലം ഇടിഞ്ഞു താഴുമ്പോൾ പാഴാകുന്നത് 40 കോടി: പരാതി നൽകി മൂന്നുവർഷമായിട്ടും വിജിലൻസിന് അനക്കമില്ല

എം മനോജ് കുമാർ

 കൊച്ചി: ഡിഎംആർസിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന പച്ചാളം മേൽപ്പാലത്തിൽ അഴിമതി നടന്നുവെന്ന് ആരോപണം. പച്ചാളം മേൽപ്പാല നിർമ്മാണത്തിൽ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിൽ നൽകിയ പരാതിയിൽ മൂന്നു വർഷം കഴിഞ്ഞിട്ടും നടപടിയില്ല. ഇ.ശ്രീധരൻ പ്രതിയാകുമെന്നു മനസിലാക്കി വിജിലൻസ് കേസ് അന്വേഷിക്കാൻ മനഃപൂർവം വൈകുന്നുവെന്നാണ് ആരോപണം ഉയരുന്നത്. 52 കോടി രൂപയുടെ പച്ചാളം മേൽപ്പാലം പ്രോജക്ട് 35.5 കോടി രൂപയ്ക്ക് പൂർത്തീകരിച്ച് 13 കോടി സർക്കാരിന് തിരികെ നൽകി എന്ന് ഡിഎംആർസി അവകാശപ്പെട്ട പ്രൊജക്ടിനെക്കുറിച്ചുള്ള പരാതിയിലാണ് വിജിലൻസ് അന്വേഷണം വൈകിപ്പിക്കുന്നത്.

പരാതി നൽകി മൂന്നുവർഷമായെങ്കിലും ഈ പരാതിയിൽ ഇതേവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ടു നീക്കാൻ വിജിലൻസ് തയ്യാറായിട്ടില്ല. മൂന്നു അഴിമതികളാണ് ഈ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പച്ചാളം മേൽപ്പാലം അഴിമതി, എറണാകുളം നോർത്ത് പാലത്തിലെ നിർമ്മാണ തകരാറ്, ജെന്റം പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്നും ലഭിച്ച 26 കോടി രൂപ നിർമ്മാണം നടത്താത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കി എന്ന് റിപ്പോർട്ട് നൽകി കോടികൾ തട്ടി. ഈ മൂന്നു പരാതിയിലുമാണ് അന്വേഷണത്തിന് വിജിലൻസ് മടിച്ചു നിൽക്കുന്നത്.

പച്ചാളം മേൽപ്പാലത്തോട് അനുബന്ധിച്ച് നടന്ന ഇതേ രീതിയിലുള്ള പാലങ്ങളുടെ നിർമ്മാണം ആ കാലത്ത് ഏഴു കോടിമുതൽ പതിനൊന്നു കോടി വരെയാണ്. എന്നാൽ പച്ചാളം മേൽപ്പാലത്തിന് 52 കോടിയാണ് ബഡ്ജറ്റ് വന്നത്. 35.5 കോടിക്ക് അത് പൂർത്തീകരിക്കുകയും ചെയ്തു. പച്ചാളം പാലം നിർമ്മാണ സമയത്ത് അതിനു അനുബന്ധമായി വന്ന ഡിവൈൻ നഗർ, കൈനാട്ടി, മൂലേടം, ആളൂർ മാള, പുളിയിനം എന്നീ മേൽപ്പാലങ്ങൾ യഥാക്രമം എട്ടുകോടി, ഒമ്പത് കോടി, പത്ത്‌കോടി, എട്ടുകോടി, പന്ത്രണ്ടു കോടി, എട്ടുകോടി എന്നിവയ്ക്കാണ് പൂർത്തീകരിച്ചത്. ഇതിൽ നിന്നും പച്ചാളം മേൽപ്പാലത്തിന്റെ അഴിമതി മനസിലാക്കാം-പരാതിയിൽ പറയുന്നു. ഭൂമി ഏറ്റെടുക്കലിന്റെ പണം മാറ്റി വച്ചാലും 35 കോടി രൂപ എന്നത് വൻതുകയും അഴിമതിയുമാണ്. കോഴിക്കോട് പന്നിയങ്കരയിൽ 867 മീറ്റർ നീളമുള്ള റെയിൽവേ മേൽപ്പാലം 10.87 കോടി രൂപയ്ക്കാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പച്ചാളം പാലത്തിന്റെ നീളം 346.5 മീറ്റർ മാത്രമാണ്. എന്നാൽ നിർമ്മാണം വന്നപ്പോൾ അത് 307 മീറ്ററിലുമായി. പച്ചാളത്തെ പൈലിംഗിന് 5.42 കോടി രൂപ കണക്കാക്കിയാലും പത്ത്‌കോടിക്ക് താഴെ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നു.

പച്ചാളം മേൽപ്പാലം നോർത്ത് ഓവർ ബ്രിഡ്ജിന്റെ വേരിയേഷൻ ടെൻഡർ ആയാണ് നൽകിയിരിക്കുന്നത്. നോർത്ത് ഓവർ ബ്രിഡ്ജുമായി ഒരു ബന്ധവും ഇല്ലാത്ത മേൽപ്പാലമാണ് പച്ചാളം മേൽപ്പാലം. നോർത്ത് ഓവർ ബ്രിഡ്ജിനു തന്നെ 40 കോടി അടങ്കൽ ഉണ്ടായിരിക്കെയാണ് പച്ചാളത്തിനു 52.7 കോടി അടങ്കൽ വന്നത്. പച്ചാളം മേൽപ്പാലം നോർത്ത് ഓവർ ബ്രിഡ്ജിന്റെ വേരിയേഷൻ ടെൻഡർ ആയി കാണിച്ചിരിക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. ഇങ്ങിനെ വേരിയേഷൻ ടെൻഡർ ആയി നൽകാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല.

കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്നതും സ്ഥലം ഒഴിച്ചിട്ടിരിക്കുന്നതുമായ ഗോശ്രീ-പച്ചാളം-മാമംഗലം റോഡ്. ഈ റോഡിൽ കിഴക്ക്-പടിഞ്ഞാറു ദിശയിൽ പാലം വരേണ്ടിയിരുന്നു. ഈ പാലത്തിനു കേന്ദ്രത്തിന്റെ ജന്റം പദ്ധതി പ്രകാരം 109 കോടി അടങ്കൽ പാസായിട്ടുണ്ട്. 26 കോടി രൂപ സംസ്ഥാന സർക്കാർ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പാലത്തിന്റെ പേരിൽ വന്നത് തെക്ക്-വടക്ക് ദിശയിൽ വന്ന ഉപയോഗശൂന്യമായ പാലമാണ്. നോർത്ത് മേൽപ്പാലം പൈലിങ് ഇല്ലാത്ത വന്ന പാലമാണ്. അതിനാൽ നോർത്ത് മേൽപ്പാലം ഇടിഞ്ഞു താഴുന്നു. ഇതും ഡിഎംആർസിയുടെ നിർമ്മിതി തന്നെയാണ്.

ഇടിഞ്ഞു താഴുമ്പോൾ ഉയരം ക്രമീകരിക്കാൻ പിന്നെയും ടാർ ചെയ്യേണ്ടി വരുകയാണ്. പാലം ബലപ്പെടുത്തൽ വന്നിട്ടും ഇപ്പോഴും പാലം അപകടാവസ്ഥയിലാണ്. 40 കോടി രൂപയാണ് നോർത്ത് ഓവർ ബ്രിഡ്ജിനായി പൊടിച്ചു കളഞ്ഞിരിക്കുന്നത്. ഈ രീതിയിൽ അഴിമതികൾ ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തുന്നു എന്ന മറുപടിമാത്രമാണ് വിജിലൻസ് നൽകിയത്. ഒരു പരാതി വന്നാൽ 45 ദിവസത്തിനുള്ളിൽ തള്ളുകയോ കൊള്ളുകയോ ചെയ്യണം എന്നാണ് സുപ്രീംകോടതി നൽകിയ നിർദ്ദേശം. ഇപ്പോൾ പരാതി നൽകിയ മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും വിജിലൻസിൽ നിന്നും വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP