Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി വി അൻവർ എംഎൽഎക്കെതിരെ വധശ്രമ ഗൂഢാലോചനാ കേസ് വഴിത്തിരിവിൽ; തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് നേടിയ മാധ്യമപ്രവർത്തകനെ കേസിൽ കുടുക്കിയത് ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും; വെട്ടികൊലപ്പെടുത്താൻ എംഎൽഎ ക്വട്ടേഷൻ നൽകിയെന്ന ക്രിമിനൽ കേസ് പ്രതിയുടെ ഓഡിയോ സംഭാഷണം അടങ്ങിയ പരാതി ഉയർന്നതോടെ വിനോദിനും കുടുംബവും കഴിയുന്നത് പൊലീസ് സംരക്ഷണത്തിൽ

പി വി അൻവർ എംഎൽഎക്കെതിരെ വധശ്രമ ഗൂഢാലോചനാ കേസ് വഴിത്തിരിവിൽ; തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് നേടിയ മാധ്യമപ്രവർത്തകനെ കേസിൽ കുടുക്കിയത് ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും; വെട്ടികൊലപ്പെടുത്താൻ എംഎൽഎ ക്വട്ടേഷൻ നൽകിയെന്ന ക്രിമിനൽ കേസ് പ്രതിയുടെ ഓഡിയോ സംഭാഷണം അടങ്ങിയ പരാതി ഉയർന്നതോടെ വിനോദിനും കുടുംബവും കഴിയുന്നത് പൊലീസ് സംരക്ഷണത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണപൊളിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവുനേടിയ മാധ്യമ പ്രവർത്തകനെതിരെ എംഎ‍ൽഎയുടെ പരാതിയിൽ വധശ്രമഗൂഢാലോചനക്ക് കേസെടുത്ത സംഭവം വിവാദത്തിലേക്ക്. അൻവർ എംഎ‍ൽഎ ഗൂഢാലോചന നടത്തിയാണ് വ്യാജപരാതി നൽകി കേസിൽകുടുക്കിയതെന്ന മാധ്യമപ്രവർത്തകൻ എംപി വിനോദിന്റെ പരാതിയിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിന് നിർദ്ദേശം നൽകി.

എംഎ‍ൽഎയും അദ്ദേഹത്തിന്റെ സഹായി എം.കെ സിയാദും കക്കാടംപൊയിലിൽ തന്നെ ആക്രമിച്ച കേസിലെ പ്രതികളായ കൈനോട്ട് അൻവർ, വള്ളിക്കാടൻ മുഹമ്മദ് താരീഖ് എന്നിവർ ഗൂഢാലോചന നടത്തിയാണ് കേസിൽ പ്രതിയാക്കിയതെന്നാണ് വിനോദിന്റെ പരാതി. പി.വി അൻവർ എംഎ‍ൽഎയിൽ നിന്നും അദ്ദേഹത്തിന്റെ ഗുണ്ടകളിൽ നിന്നും വിനോദിനും കുടുംബത്തിനും ഹൈക്കോടതി 2019 ഒക്ടോബർ 30തിന് സായുധ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു.

വിനോദിനെ വെട്ടികൊലപ്പെടുത്താൻ എംഎ‍ൽഎ ക്വട്ടേഷൻ നൽകിയെന്ന ക്രിമിനൽ കേസ് പ്രതിയുടെ ഓഡിയോ സംഭാഷണമടങ്ങിയ പരാതിയും കക്കാടംപൊയിലിൽ വച്ചുണ്ടായ അക്രമവും പരിഗണിച്ചാണ് ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകിയിരുന്നത്. ഇതുപോലും കണക്കിലെടുക്കാതെയാണ് പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് എംഎ‍ൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം പൊലീസ് വിനോദിനെ നാലാം പ്രതിയാക്കി കേസെടുത്തത്. സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തുകൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രൻ, ഭാര്യ ജയ മുരുഗേഷ്, യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജഹാൻ പായിമ്പാടം, മൂർഖൻ ഷറഫുദ്ദീൻ, കണ്ണൂർ സ്വദേശികളായ ലിനീഷ്, ജിഷ്ണു, വിപിൻ, അഭിലാഷ് എന്നിരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്.

പാട്ടക്കരിമ്പ് റീഗൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് മുരുഗേഷ് നരേന്ദ്രൻ, ജയ മുരുഗേഷ് എന്നിവർ ഇവരുടെ ബന്ധുവായ മുരുഗേഷ് പ്രഭാകരനുമായി തർക്കമുണ്ടായിരുന്നു.താൻ മുരുഗേഷ് പ്രഭാകരനെ സഹായിച്ചതിലുള്ള വിരോധമാണ് വധിക്കാനുള്ള ഗൂഢാലോചനക്ക് പ്രേരണയെന്നാണ് എംഎ‍ൽഎയുടെ പരാതിയിൽ പറയുന്നത്. കണ്ണൂരിൽ നിന്നും നാലംഗ ക്രിമിനൽ സംഘം ബോംബുകളും മാരകായുധങ്ങളുമായാണ് എത്തിയതെന്ന് കാണിച്ച് കഴിഞ്ഞ മാസം 29ന് എംഎ‍ൽഎ നൽകിയ പരാതിയിൽ ഇതുവരെ ആരെയും പൊലീസ് അറ്‌സറ്റ് ചെയ്തിട്ടില്ല. എസ്റ്റേറ്റിലുണ്ടായ വാക് തർക്കത്തിൽ മുരുഗേഷ് നരേന്ദ്രന്റെ മാനേജരെയുംതൊഴിലാളികളെയും എംഎ‍ൽഎയുടെ ആളുകളെയും 27ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് വൈകുന്നേരം ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തശേഷം വിട്ടയച്ചു.പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് എംഎ‍ൽഎ വധഗൂഢാലോചന പരാതിയുമായി രംഗത്തെത്തിയത്.

നിലമ്പൂരിന്റെ ആദ്യ എംഎ‍ൽഎ സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പി.വി അൻവർ ഗൂഢാലോചന നടത്തി വ്യാജപരാതി നൽകി കേസിൽ കുടുക്കിയതെന്നാണ് വിനോദിന്റെ പരാതി. അനധികൃത തടയണക്കെതിരെ വാർത്ത നൽകിയതിന് കയ്യുംകാലും വെട്ടുമെന്ന് 2017ൽ അൻവറിന്റെ വാട്ടർതീം പാർക്ക് സെക്യൂരിറ്റി മാനേജർ വിനോദിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തടയണക്കെതിരെ വിനോദ് കളക്ടർക്ക് പരാതി നൽകിയത്.

വിദഗ്ദസമിതിയെ നിയോഗിച്ച് തെളിവെടുപ്പും അന്വേഷണവും നടത്തിയ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാൻ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ ഹരജിയിൽ തടയണപൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസിൽ വിനോദ് കക്ഷിചേർന്നതോടെയാണ് വിശദവാദങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ജൂൺ ഒമ്പതിന് അൻവറിന്റെ ഭാര്യാപിതാവിന്റെ ഹരജി തള്ളി കളക്ടറുടെ ഉത്തരവ് ശരിവെച്ച് തടയണ പൂർണമായും പൊളിച്ചുനീക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

തടയണയോടുചേർന്നുള്ള നിർമ്മാണങ്ങളും പൊളിച്ചുനീക്കാനും നിയമവിരുദ്ധമായ ഒരു നിർമ്മാണവും ഇവിടെ അനുവദിക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഹോട്ടലും ലോഡ്ജും പണിയാനുള്ള ബിൽഡിങ് പെർമിറ്റ് നേടിയ ശേഷം നിയമവിരുദ്ധമായി തടയണക്ക് കുറുകെ റോപ് വേ പണിത സംഭവത്തിൽ വിനോദിന്റെ പരാതിയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാനും 2018ൽ 450/2018 ആയി കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP