Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച സിഫ്റ്റ് ഡിസയർ കാർ പല കുട്ടികളെയും ലക്ഷ്യമിട്ടശേഷമാണ് ഓയൂരിലെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കല്ലമ്പലം, പള്ളിക്കൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാത്തന്നൂരിനു സമീപത്തുനിന്ന് പ്രതികളുടെ മുഖം വ്യക്തമാകുന്ന തരത്തിൽ കാറിന്റെ ദൃശ്യം ലഭിച്ചതായി സൂചന. സംഭവത്തിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയിക്കുന്നു.

തിങ്കളാഴ്ച രാത്രി കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ' ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴിനൽകിയിരുന്നു. ആശ്രാമം മൈതാനത്തുകൊണ്ടുവിട്ട സ്ത്രീയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി വിവരമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ഊർജിതമാക്കി. 2014ന് ശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടു വരും. ഇതിൽ സംശയമുള്ള വാഹന ഉടമകളെ എല്ലാം ചോദ്യം ചെയ്യും.

കേസിൽ സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിശദാംശം തേടുകയാണ് പൊലീസ്. മോട്ടോർ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയത്. 2014 ശേഷം രജിസ്റ്റർ ചെയ്ത കാറുകളുടെ വിശദാംശമാണ് തേടുന്നത്. പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പ്രതികളുടെ കാർ ചാത്തന്നൂർ എത്തിയ ശേഷം എങ്ങോട്ട് പോയെന്നതിനെകുറിച്ച് പൊലീസിന് വ്യക്തയില്ല. ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ തുടർച്ചയായ ക്യാമറ ദൃശ്യങ്ങളും ലഭിക്കുന്നില്ല. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.

പുലിയില സംഘംമുക്ക് പനയ്ക്കൽ ജങ്ഷനു സമീപത്തെ വീട്ടിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ സ്ത്രീയുടെ രേഖാ ചിത്രം കണ്ണനല്ലൂർ പൊലീസ് പുറത്തുവിട്ടവെങ്കിലും ഈ സ്ത്രീയുടെ ചിത്രവും ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയുമായി സാമ്യം ഉണ്ടോ എന്നത് ഇനിയും ഉറപ്പിക്കാനായിട്ടില്ല. ഓട്ടുമലയിൽനിന്നും 10 -12കിലോമീറ്റർ അകലെയുള്ള പുലിയില സംഘംമുക്ക് പനയ്ക്കൽ ജങ്ഷനിലായിരുന്നു ആ തട്ടിക്കൊണ്ടു പോകൽ ശ്രമം.

കുട്ടിയെ തിങ്കൾ രാവിലെ 8.30ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വീടിന്റെ മുറ്റത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട സ്ത്രീ പച്ച ചുരിദാറും ഓറഞ്ചുനിറത്തിലെ ഷോളുമാണ് ധരിച്ചിരുന്നത്. മുഖംമറച്ചു നിന്ന സ്ത്രീയെ വീട്ടിലെ മൂത്തകുട്ടിയാണു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്ന് ഗേറ്റ് തുറന്ന് ഓടി റോഡരികിൽ കാത്തുനിന്ന ആളുമായി ഇവർ ബൈക്കിൽ കടന്നുകളഞ്ഞു. വെള്ള ഷർട്ടും കറുത്ത പാന്റും ഷൂവുമായിരുന്നു ഇയാളുടെ വേഷം. വീട്ടുകാർ കണ്ണനല്ലൂർ പൊലീസിൽ ഉടൻ പരാതി നൽകി. അന്നു വൈകിട്ടാണ് ആറുവയസുകാരിയെ കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട സംഘംകടത്തിക്കൊണ്ടു പോയത്.

കൊല്ലം ഓയൂരിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘം കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടിരുന്നതായി സംശയം. കേരളം ഞെട്ടിയ തട്ടിക്കൊണ്ടുപോകൽ നടന്ന അതേ ദിവസം പ്രതികൾ സഞ്ചരിച്ച കാർ കല്ലമ്പലം പള്ളിക്കലിൽ കുട്ടിയെ ലക്ഷ്യംവച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഓയൂരിലെ കുഞ്ഞിനെ കൊണ്ടുപോയ അതേ കാറാണ് തിങ്കളാഴ്ച പകൽ മൂന്നരയോടെ തിരുവനന്തപുരം- കൊല്ലം അതിർത്തി ഗ്രാമമായ പള്ളിക്കലിലെത്തിയത്. അമ്മയ്ക്കൊപ്പം നടന്നുവന്ന പെൺകുട്ടി കുറച്ച് മുന്നിലായി ഓടി. കുറച്ചുദൂരം പോയശേഷം അമ്മയെ കാത്തുനിൽക്കുമ്പോഴാണ് കാർ എത്തിയത്.

കുട്ടിയെ കണ്ട് കാർ വേഗം കുറച്ചു. അമ്മയെയും ഒപ്പമുള്ളയാളെയും കണ്ടതോടെ കാർ മൂതല ഭാഗത്തേക്ക് ഓടിച്ചുപോയി. രണ്ടു മിനിറ്റിനുശേഷം കുട്ടി നിന്നിടത്ത് കാർ വീണ്ടുമെത്തി. കാറിന്റെ മുൻസീറ്റിൽ ഒരു സ്ത്രീയാണ് ഇരുന്നിരുന്നത്. കുട്ടിയെ കാണാതായതോടെ ഇവർ പള്ളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ കാറിൽ ഉണ്ടായിരുന്നവർതന്നെയാണ് ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കരുതുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി. 24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുൻപ് സമാനപാതയിലൂടെ പ്രതികൾ യാത്ര ചെയ്തിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെള്ള സ്വിഫ്റ്റ് കാർ ഇതുവഴി കടന്നു പോകുന്നത്. പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP